Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാതിരാ നാടകത്തിന് ഒടുവിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കനുള്ള നാടകം; വിവാദ വെളിപ്പെടുത്തലുമായി ബിജെപി എംപി ആനന്ദ് കുമാർ ഹെഗ്‌ഡെ; കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നെന്നും ഹെഗ്‌ഡെ; വാദം തെറ്റെന്ന് ഫഡ്‌നാവിസ്; കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വിശദീകരണം

പാതിരാ നാടകത്തിന് ഒടുവിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കനുള്ള നാടകം; വിവാദ വെളിപ്പെടുത്തലുമായി ബിജെപി എംപി ആനന്ദ് കുമാർ ഹെഗ്‌ഡെ; കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നെന്നും ഹെഗ്‌ഡെ; വാദം തെറ്റെന്ന് ഫഡ്‌നാവിസ്; കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് പാതിരാ നാടകങ്ങൾക്ക് ഒടുവിൽ അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചത് 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നുവെന്ന് വാദം. കർണാടക ബിജെപി എംപി ആനന്ദ് കുമാർ ഹെഗ്‌ഡെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു എന്നും ഹെഗ്‌ഡെ വിശദീകരിച്ചു. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫട്‌നാവിസിന്റെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ തുകയും കേന്ദ്രത്തിന് തന്നെ തിരിച്ച് നൽകി. ഈ ഫണ്ടിന്റെ കൈമാറ്റം സാധ്യമാക്കാൻ ഫട്‌നാവിസ് 15 മണിക്കൂർ സമയമെടുത്തുവെന്നും ഫണ്ട് സംരക്ഷിക്കാൻ ബിജെപി നാടകം കളിക്കുകയായിരുന്നുവെന്നും ആനന്ദ് കുമാർ ഹെഗ്‌ഡെ വ്യക്തമാക്കി.

അതേസമയം കേന്ദ്ര സർക്കാർ മഹാരാഷ്ട്രക്ക് അനുവദിച്ച ഫണ്ട് തിരികെ നൽകിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഫണ്ട് തിരികെ നൽകിയെന്ന കർണാടക ബിജെപി എംപി ആനന്ദ് കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവനയിലാണ് ഫഡ്‌നാവിസിന്റെ വിശദീകരണം. കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പണം തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം സർക്കാർ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എൻ.സി.പി നേതാവ് അജിത് പവാർ വിഭാഗവുമായി ചേർന്ന് ബിജെപി മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാൽ പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തവർ രാജി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP