Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞാൻ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ്; നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്'; നിയമം ലംഘിച്ച ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനു നേരെ കൊലവിളിയുമായി ബസുടമ; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് ഉദ്യോഗസ്ഥനെ വിളിച്ച് ഭീഷണിയും മുന്നറിയിപ്പും; ഭീഷണി തൊടുപുഴയിലെ എം.എം.വി അജീഷിന് നേരെ; നടപടിയെടുത്ത് പൊലീസ്

'ഞാൻ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ്;  നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്'; നിയമം ലംഘിച്ച ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനു നേരെ കൊലവിളിയുമായി ബസുടമ; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് ഉദ്യോഗസ്ഥനെ വിളിച്ച് ഭീഷണിയും മുന്നറിയിപ്പും; ഭീഷണി തൊടുപുഴയിലെ എം.എം.വി അജീഷിന് നേരെ; നടപടിയെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ : മോട്ടോർ വാനപരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാത്തതിന്റെ പേരിൽ ബസിന്റെ ഫിറ്റ് നസ് റദ്ദാക്കിയതിനു പിന്നാലെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന് നേരെ കൊലവിളിയുമായി ബസ് ഉടമ. തൊടുപുഴയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സ്പീഡ് ഗവർണർ അഴിച്ചുമാറ്റി നിയമം ലംഘിച്ച വിനോദ സഞ്ചാര ബസായ ജോഷ് വെഹിക്കിൾ കസ്റ്റഡിയിലെടുത്ത്. തുടർന്ന് ജസുടമ ജോഷി വാഹനപരിശോധനയിൽ നിന്ന വെഹിക്കിൾ ഇൻസ്‌പെകടർ അജീഷിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ അജീഷ് പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസിൽ സ്പീഡ് ഗവർണർ വേർപെടുത്തിയ നിലയിലായിരുന്നു വെഹിക്കിൾ കണ്ടെത്തിയത്. 

ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്. ഇതെ തുടർന്നാണ് ടൂറിസ്റ്റ് ബസ് ഉടമ ഭീഷണിയുമായി എത്തിയത്. ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ തണ്ടർ പരിശോധനക്കിടെയാണ് ഭീഷണി.

ബസുടമയുടെ ഭീഷണി ഓഡിയോ പുറത്ത്:

ബസുടമ: 'ഞാൻ നിന്നെ കാണുന്നുണ്ട്, നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആർസി ബുക്ക് ഇവിടെ കിട്ടണം'.
ഇന്നെനിക്ക് എന്റെ വണ്ടി ട്രിപ്പിന് പോകേണ്ടതാണ്.

എം.എം.വി: ട്രിപ്പ് പോകാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ..

ബസുടമ: ട്രിപ്പ് പോകാണോ പോകണ്ടായോ എന്ന് അജീഷ് സാറാനോ തീരുമാനിക്കുന്നെ...

എം.എം.വി: സി.ഫ് ക്യാൻസൽ ചെയ്ത വണ്ടി നിരത്തിലിറക്കിയാൽ ഞാനാണ് ഉത്തരവാദി

ബസുടമ: അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ കാണിച്ച് തരാം...
എം.എം.വി: നീ എന്ന് സംസാരിക്കുന്നത് ആരോടാണ് .. സംസാരം ക്ലിയറായിരിക്കണം.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലത്തെ രണ്ട് വിനോദ സഞ്ചാര ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ടാക്‌സ് വെട്ടിച്ച് വാഹനം ഓടിച്ചതിനാണ് കൊല്ലത്തെ പ്രമുഖ വിനോദ സഞ്ചാര ബസായ കൊമ്പനെതിരെ നടപടി സ്വീകരിച്ചത് ഇതോടെയാണ് പല നിയമലംഘനവും മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ അനധികൃതമായി ലൈറ്റും ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്തെ 176 ടൂറിസ്റ്റ് ബസുകൾക്ക് നോട്ടീസു നൽകിയിട്ടുണ്ട്. അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങൾ നീക്കി 2 ദിവസത്തിനുള്ളിൽ പരിശോധനയ്ക്കായി ഹാജരാക്കണമെന്നാണ് നിർദ്ദേശം നൽകിയിരുന്നത്.

കാതടപ്പിക്കുന്ന ശബ്ദത്തോട് കൂടിയ എയർ ഹോണുകൾ, നിയമവിരുദ്ധമായുള്ള ലൈറ്റിങ് സംവിധാനങ്ങൾ, ബസിന്റെ ബോഡിയിലുള്ള സ്റ്റിക്കറുകൾ ഇവയ്ക്കെല്ലാം പിഴ ഈടാക്കും. ബസുകൾ ആൾട്രേഷൻ നടത്തിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും.
ശബ്ദം കൂടിയ ഹോൺ ഉപയോഗിച്ചാൽ ആദ്യ തവണ 1000 രൂപയും, ആവർത്തിച്ചാൽ 2000 രൂപയുമാണ് പിഴ. റെയ്സിങ് നടത്തിയാൽ ആദ്യ തവണ 5000 രൂപയും, ആവർത്തിച്ചാൽ 10,000 രൂപയും പിഴ ചുമത്തും. പിഴയ്ക്കൊപ്പം, ആവർത്തിച്ചാൽ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും അടക്കം റദ്ദാക്കാനാണ് ആലോചന.

അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. സോഷ്യൽമീഡിയ പ്രത്യേകം നിരീക്ഷിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട് . അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. സോഷ്യൽമീഡിയ പ്രത്യേകം നിരീക്ഷിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട് .

അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. സോഷ്യൽമീഡിയ പ്രത്യേകം നിരീക്ഷിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലെ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനവും ഡ്രൈവർമാരുടെ ടിക്ക് ടോക്ക് പകർത്തലുമെല്ലാം ഗുരുതര വീഴ്ചയായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP