Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധീര ജവാന്മാരുടെ ഓർമ്മകളിൽ ദുബൈ കെ.എം.സി.സിയിൽ രക്തസാക്ഷി ദിനാചരണം

ധീര ജവാന്മാരുടെ ഓർമ്മകളിൽ ദുബൈ കെ.എം.സി.സിയിൽ രക്തസാക്ഷി ദിനാചരണം

സ്വന്തം ലേഖകൻ

ദുബൈ:യു.എ.ഇയുടെ അഭിമാനകരമായ നിലനിൽപ്പിനും അഖണ്ഡതക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ രാജ്യം രക്ത സാക്ഷി ദിനാചരണം നടത്തി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന രക്തസാക്ഷി ദിനാചരണ പരിപാടി ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.യു.എ.ഇയുടെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളികളായി ഈ രാജ്യത്തിന്റെ വളർച്ചയിലും അഭിമാനകരമായ പുരോഗതിയിലും വിലമതിക്കാനാവാത്ത സംഭാവനകളർപ്പിക്കുന്നവരാണ് ഇന്ത്യൻ സമൂഹമെന്നു അദ്ദേഹം പറഞ്ഞു.

അഡ്വ: ഇബ്രാഹിം ഖലീൽ ആദ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പി.വി റയീസ് തലശ്ശേരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി മുസ്തഫ വേങ്ങര,ഓർഗ:സെക്രട്ടറി ഹംസ തോട്ടി, ഇബ്രാഹിം മുറിച്ചാണ്ടി,ഒ.കെ ഇബ്രാഹിം,സി.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, മജീദ് മടക്കിമല,ഒ.മൊയ്തു,എൻ.കെ ഇബ്രാഹിം,ഹനീഫ് ചെർക്കള, സി.എം.സൈതലവി,ഹംസ ഹാജി മാട്ടുമ്മൽ,കെ.പി നൂറുദ്ദീൻ,സലാം കന്യാപ്പാടി,അഷ്റഫ് തോട്ടോളി,സിദ്ദീഖ് ചൗക്കി എന്നിവർ സംബന്ദിച്ചു.റിയാസ് മാണൂർ അനുഭവ വിവരണം നടത്തി. സബ്കമ്മിറ്റി ജന:കൺവീനർ മൊയ്തു മക്കിയാട് സ്വാഗതവും ഷംസുദ്ദീൻ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.സുഹൈർ ജുമാൻ ഖിറാഅത്ത് നിർവ്വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP