Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ എ കെ ശശീന്ദ്രനെ കുറ്റപ്പെടുത്തി സിപിഎം; തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നിൽക്കലല്ല മന്ത്രിയുടെ പണിയെന്ന് ആനത്തലവട്ടം ആനന്ദൻ

കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ എ കെ ശശീന്ദ്രനെ കുറ്റപ്പെടുത്തി സിപിഎം; തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നിൽക്കലല്ല മന്ത്രിയുടെ പണിയെന്ന് ആനത്തലവട്ടം ആനന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ സിപിഎമ്മും ഗതാഗത മന്ത്രിക്കെതിരെ തിരിയുന്നു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനാണ് എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കെഎസ്ആർടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നിൽക്കലല്ല മന്ത്രിയുടെ പണിയെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ. ജനപക്ഷ ട്രാൻസ്‌പോർട്ട്, ജനകീയ വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് സെക്രട്ടറിയറ്റ് നടയിൽ കെഎസ്ആർടിഇഎ(സിഐടിയു) നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹ സമരം നടത്തുന്നത്. സമരത്തിന് മുന്നോടിയായി ജില്ലാതല വാഹന ജാഥകളും സംഘടന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP