Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാൻ മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിഖ്ഹ് സിമ്പോസിയത്തിൽ മുഖ്യാതിഥിയായി കാന്തപുരം

ഒമാൻ മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിഖ്ഹ് സിമ്പോസിയത്തിൽ മുഖ്യാതിഥിയായി കാന്തപുരം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ജലസംരക്ഷണത്തിനുള്ള പ്രായോഗികവും സാർവ്വത്രികമായി നടപ്പിലാക്കേണ്ടതുമായ അനേകം രീതികൾ ഇസ്ലാമിക ശരീഅത്ത് പരിചയപ്പെടുത്തുന്നു വെന്നും, ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറുന്ന ഇക്കാലത്ത് അത്തരം നിർദേശങ്ങൾ സാധ്യമായ എല്ലായിടങ്ങളിലും നടപ്പിലാക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മേൽനോട്ടത്തിൽ മതകാര്യവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടിയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലോപയോഗത്തിൽ കൃത്യമായ നിയന്ത്രണരേഖ ഇസ്ലാമിക കർമശാസ്ത്രം വെക്കുന്നു. നദിയിൽ നിന്ന് അവയവശുദ്ധീകരണം നടത്തുമ്പോൾ പോലും, അമിതമായി വെള്ളം വിനിയോഗിക്കരുത് എന്നാണ് പ്രവാചക നിർദ്ദേശം. ജലമലിനീകരണം സമുദ്രങ്ങളുടെ ശരിയായ നിലനിൽപ്പിനും മൽസ്യസമ്പത്തിന്റെ ലഭ്യതക്കുറവിനും ഹേതുവാകുന്നുവെന്നത് പരിസ്ഥിതി നേരിടുന്ന മഹാഭീഷണിയാണ്. മനുഷ്യന്റെ നിത്യജീവിതത്തിന്റെ അടിസ്ഥാന പദാർത്ഥം എന്നനിലയിൽ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ജനവിനിയോഗത്തിൽ സൂക്ഷ്മമായ സമീപനം ഓരോരുത്തരും സ്വീകരിക്കണം: അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രധാനപ്പെട്ട 55 ഇസ്ലാമിക മുഫ്തിമാരും പണ്ഡിതരും ശാസ്ത്രജ്ഞരുമാണ് മൂന്നുദിവസത്തെ ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. ഒമാൻ ഗ്രാൻഡ് മുഫ്തി അഹ്മദ് ബിൻ ഹമദ് അൽ ഖലീലി ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൗഖി അല്ലാം, റഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് റാവിൽ ഐനുദ്ധീൻ, ക്രൊയേഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അസീസ് ഹസ്സൻസിവോക്, ഡോ. മുസ്തഫ ബാജൂ അൾജീരിയ, ഡോ. അഹ്മദ് ഇദ്രീസ് ഫാസി മൊറോക്കോ, ശൈഖ് അബ്ദുല്ലാഹിബ്നു റാശിദ് അസീസി ഒമാൻ, ഇന്തോനേഷ്യ സൈത്തൂൻ യൂനിവേഴ്സിറ്റി മേധാവി ഡോ. മുഹമ്മദ് സൈത്തൂൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, ഹസൻ സഖാഫി തറയിട്ടാൽ എന്നിവർ സമ്മേളനത്തിൽ പ്രതിനിധികളായി സംബന്ധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP