Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലഡാക്കിലെ തണുത്തുറഞ്ഞ നദിക്ക് മുകളിലൂടെ ഉള്ള സാഹസികമായ ചാദർ ട്രക്കിൽ വിജയിച്ച മിടുക്കി; ഇനി പോകേണ്ടത് മൈനസ് 40 ഡിഗ്രി വരെ എത്തുന്ന തണുപ്പിൽ നടന്നും പരിശീലനം കിട്ടിയ നായ്ക്കൾ വലിക്കുന്ന വാഹനത്തിൽ കയറിയും ആർട്ടിക്കിലേക്ക്; സ്വീഡനിലെ അഡ്വഞ്ചർ ഗുഡ്സ് കമ്പനി ആയ ഫിയാൽ രാവൻ നടത്തുന്ന യാത്രക്ക് ഒരു മലയാളി പെൺകൊടിയും; അതിസാഹസിക യാത്രക്കൊരുങ്ങു ആലുവക്കാരി ഗീതുവിനുവേണ്ടി സോഷ്യൽ മീഡിയയിൽ മലയാളികളുടെ കാമ്പയിൻ

ലഡാക്കിലെ തണുത്തുറഞ്ഞ നദിക്ക് മുകളിലൂടെ ഉള്ള സാഹസികമായ ചാദർ ട്രക്കിൽ വിജയിച്ച മിടുക്കി; ഇനി പോകേണ്ടത് മൈനസ് 40 ഡിഗ്രി വരെ എത്തുന്ന തണുപ്പിൽ നടന്നും പരിശീലനം കിട്ടിയ നായ്ക്കൾ വലിക്കുന്ന വാഹനത്തിൽ കയറിയും ആർട്ടിക്കിലേക്ക്; സ്വീഡനിലെ അഡ്വഞ്ചർ ഗുഡ്സ് കമ്പനി ആയ ഫിയാൽ രാവൻ നടത്തുന്ന യാത്രക്ക് ഒരു മലയാളി പെൺകൊടിയും; അതിസാഹസിക യാത്രക്കൊരുങ്ങു ആലുവക്കാരി ഗീതുവിനുവേണ്ടി സോഷ്യൽ മീഡിയയിൽ മലയാളികളുടെ കാമ്പയിൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തണുത്തുറഞ്ഞ് കിടക്കുന്ന ആർട്ടിക് മേഖലയിൽ അതിസാഹസികമായ യാത്രക്കുള്ള തയ്യാറെടുപ്പിലാണ് ഗീതു മോഹൻദാസ് എന്ന ആലുവക്കാരി. സ്വീഡനിലെ അഡ്വഞ്ചർ ഗുഡ്സ് കമ്പനി ആയ ഫിയാൽ രാവൻ എല്ലാ കൊല്ലവും നടത്തുന്ന സാഹസിക യാത്ര ആണ് 'ഫിയൽ രാവൻ പോളാർ'. സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളുടെ കടന്നു പോകുന്ന 300 കിലോമീറ്റർ ദൂരം ആണ് യാത്രാ പഥം. തണുപ്പ് മൈനസ് 40 ഡിഗ്രി വരെ എത്താം. യാത്രികൻ നടന്നും,പരിശീലനം കിട്ടിയ നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജ്ജ് എന്ന വാഹനത്തിൽ കയറി നിന്നും ഒക്കെ ആണ് 5 ദിവസം നീണ്ടു നിൽക്കുന്ന യാത്ര പൂർത്തിയാക്കുക.

ഇതിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ച ഗീതുവിനുവേണ്ടി സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിൻ നടക്കുകയാണ്. സാധാരണ പുരുഷന്മാർ കുത്തകയാക്കിയ മേഖലയിലാണ് ഒരു വനിത ധൈര്യപുർവം കടന്നുവന്നത്. 'ഇത്തവണ ഒരു പെൺകുട്ടിക്ക് പോകാൻ കഴിഞ്ഞാൽ അത് ചരിത്രം ആകും. ഞങ്ങൾ ആൺകുട്ടികൾ ഉള്ളപ്പോൾ നീയെന്തിനു മത്സരിക്കണം എന്നുള്ള രീതിയിൽ വിവേചനം ഏറുകയാണ് ഗീതുവിനെതിരെ.

നമുക്കിടയിൽ ആൺപെൺ ഭേദമെന്തിന്? ഒരു ആണിന് പോകാൻ കഴിയുമെങ്കിൽ മിടുക്കിയായ ഒരു പെണ്ണിന് എന്തുകൊണ്ട് പോകാൻ സാധിച്ചുകൂടാ. തന്റെ കഴിവുകൊണ്ട് ഗീതു ഇപ്പോൾ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇനി വേണ്ടത് നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ്.'- ഈ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്.

ഗീതു മോഹൻദാസ് ബാംഗളൂരിൽ ഹാർഡ് വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന ആലുവ സ്വദേശിനി ആണ്. പ്രകൃതി സംരക്ഷണം , പ്രകൃതി ചൂഷണം തടയുക എന്നീ മൂല്യങ്ങൾ ഉൾപെടുത്തി ഉള്ള ഉത്തരവാദിത്തങ്ങൾ നിറഞ്ഞ യാത്രകൾ ചെയ്യുന്നഹലെേഴീളീൃമരമാു.രീാഎന്നൊരു യാത്രാ കൂട്ടായ്മ ഇവർ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 2019ൽ ലഡാക്കിലെ തണുത്തുറഞ്ഞ നദിക്ക് മുകളിലൂടെ ഉള്ള സാഹസികമായ ചാദർ ട്രക്കിൽ 19 ആൾക്കാർ അടങ്ങിയ ടീമിനെ വിജയകരമായി നയിച്ചു.

നേപ്പാൾ, ഭൂട്ടാൻ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ യാത്രികരെ നയിച്ചു. ലഡാക്കിലെ ഗ്രാമീണ വനിതകളുടെ ഉന്നമനത്തിനായി ടൂറിസം എങ്ങിനെ ഉപയോഗിക്കാം എന്നതിൽ അവിടുത്തെ സുഹൃത്തുക്കളുമായി ചേർന്ന് ഉദ്യമങ്ങളിൽ പങ്കാളി ആണ്. യാത്രയുടെ ഭാഗമായി എത്തുന്ന സ്ഥലങ്ങളിലെ ചരിത്രം , ഭൂമിശാസ്ത്രം , നാടോടി കഥകൾ ഒക്കെ ഗീതുവിന്റെ ഇഷ്ട വിഷയങ്ങൾ ആണ്. ബാംഗളൂരിൽ സോഫ്‌റ്റ്‌വെയർ എൻജിനീയർ ആയ പുനലൂർ സ്വദേശി ആദിഷ് ആണ് ഭർത്താവ്.

കഴിഞ്ഞ 2 വർഷങ്ങളായി മലയാളികൾ തന്നെയാണ് ഫിയാൽ രാവൻ പോളാർ മത്സരത്തിൽ ഇന്ത്യ ഉൾപ്പെടുന്ന വിഭാഗത്തിൽ വിജയിച്ച് ഈ യാത്രക്ക് സെലക്ട് ചെയ്യപ്പെട്ടത. പുനലൂർ സ്വദേശി നിയോഗും, കഴിഞ്ഞ വർഷം കടലുണ്ടി സ്വദേശി ബാബു സാഗറും. എന്നാൽ ഇത്തവണ മാത്രമാണ് ഒരു പെൺകുട്ടി സെലക്്റ്റ് ചെയ്യപ്പെട്ടത്. പോളാർ യാത്ര സഫലമാകണം എന്നുള്ള സ്വപ്നത്തിനു പുറമെ ഒരു പെൺകുട്ടി നേരിടുന്ന വിവേചനത്തിനെതിരെയുള്ള പടപൊരുത്തൽ കൂടിയാണ് ഈ മത്സരത്തിൽ നിന്ന് പിന്മാറാതെ ഇരിക്കാൻ ഗീതുവിനെ പ്രേരിപ്പിക്കുന്നത്.

സ്വപ്രയത്നം കൊണ്ട് ഇവിടെ വരെ എത്തിയ ഗീതുവിന് ഇനി മുന്നോട്ടുപോകാൻ സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ കാമ്പയിൻ പുരോഗമിക്കയാണ്. ഗീതുവിന് വോട്ട് ചെയ്യാനായി ഈ ലിങ്കിൽ കയറി വോട്ടുചെയ്യാം.

http://Www.indiawin.in

വോട്ടിങ് ബട്ടണിൽ അമർത്തുക , ഗീതുവിന്റെ സ്വപ്നങ്ങൾ ചിറകു വിരിച്ചു പറക്കട്ടെ!

കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 8088120956
+91 7829230956

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP