Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയിൽ അമ്പല മോഷണവും പകൽ ഓട്ടോ റിക്ഷാ ഓട്ടവും; ആറ് കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ള ഓട്ടോ ഡ്രൈവർ; മോഷണ കേസടക്കം പത്തിലധികം കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ കുടുങ്ങിയത് പൊലീസ് പരിശോധനയിൽ; കഞ്ചാവ് കൊണ്ടുവരുന്നത് ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ മുഖാന്തിരം

രാത്രിയിൽ അമ്പല മോഷണവും പകൽ ഓട്ടോ റിക്ഷാ ഓട്ടവും; ആറ് കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ള ഓട്ടോ ഡ്രൈവർ; മോഷണ കേസടക്കം പത്തിലധികം കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ കുടുങ്ങിയത് പൊലീസ് പരിശോധനയിൽ; കഞ്ചാവ് കൊണ്ടുവരുന്നത് ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ മുഖാന്തിരം

ജംഷാദ് മലപ്പുറം

മലപ്പുറം:മോഷണ കേസടക്കം 10ഓളം മയക്കു മരുന്ന് കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ ആറ് കിലോ കഞ്ചാവുമായി മലപ്പുറത്ത് പിടിയിൽ. കഞ്ചാവ് കൊണ്ടുവരുന്നത് ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ മുഖാന്തിരമാണെന്നും പ്രതി ചോദ്യംചെയ്യലിൽ മൊഴി നൽകി. 10ഓളം മയക്കു മരുന്ന് കേസിൽ പ്രതിയായ മലപ്പുറം കീഴാറ്റൂർ സ്വദേശി ഓട്ടോ കുട്ടൻ എന്ന പ്രതീപ്(45) ആണ് ആറു കിലോ കഞ്ചാവുമായി പിടിയിലായത്.

ഇന്നുപുലർച്ചെ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേരി എസ്. ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് ആനക്കയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വില്പന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളിയടക്കം എട്ടോളം പേരെ പ്രത്യേക സംഘം പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജില്ലയിൽ വൻ തോതിൽ കഞ്ചാവ് എത്തിക്കുന്ന അന്തർജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിലെ തീരദേശ മേഖലകളിലേക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പും നിരവധി തവണ കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ മനസിലായിട്ടുണ്ട്.

രണ്ടുമാസം മുമ്പാണ് 2017 ൽ പെരിന്തൽമണ്ണയിൽ 1.5 കിലോ കഞ്ചാവുമായി പിടിയിലായതിന് ശിക്ഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ മുഖാന്തിരം കിലോക്ക് 1000 രൂപക്കാണ് കഞ്ചാവ് വാങ്ങിക്കുന്നത്. അത് കേരളത്തിൽ എത്തുന്നതോടെ 25000 രൂപയാകും. പ്രതിയെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മൊത്ത വിതരണക്കാരായ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇയാൾ അമ്പല മോഷണമടക്കം നിരവധി മോഷണ കേസിലെ പ്രതിയാണ്. തുടർന്ന് മയക്കുമരുന്ന് മേഖലയിലേക്ക് തിരിയുകയായിരുന്നു.

ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് പ്രതി കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ഇയാളുടെ പേരിൽ ജില്ലയിൽ എക്സൈസിലും പൊലീസിലും മയക്കു മരുന്ന് വില്പന നടത്തിയതിന് 10 ഓളം കേസുകൾ നിലവിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി. ജലീൽ തോട്ടത്തിൽ.

 നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി. പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി സിഐ അലവി, എസ്‌ഐ. സുമേഷ് സുധാകർ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത് എന്നിവരെ കൂടാതെ മഞ്ചേരി സ്റ്റേഷനിലെ എ.സ്.ഐ. ഷാഹുൽ ഹമീദ്, എസ്.സി.പി.ഒ ശശികുമാർ, എസ്.സി.പി.ഒ ഷഹബിൻ, സി.പി.ഒ അരുൺ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP