Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർവഴി മൂവർ സംഘം സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച്; ഒളിപ്പിച്ച് വെച്ചത് ഒരു കോടിയുടെ സ്വർണം മിശ്രിതരൂപത്തിലാക്കിയ ശേഷം; പരിശോധന ശക്തമാക്കി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം

കരിപ്പൂർവഴി മൂവർ സംഘം സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച്;  ഒളിപ്പിച്ച് വെച്ചത് ഒരു കോടിയുടെ സ്വർണം മിശ്രിതരൂപത്തിലാക്കിയ ശേഷം; പരിശോധന ശക്തമാക്കി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി മൂവർ സംഘം സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച്. ഒളിപ്പിച്ച്വെച്ചത് ഒരു കോടിയുടെ സ്വർണം മിശ്രിതരൂപത്തിലാക്കിയ ശേഷം. മൂവർസംഘം സ്വർണം കടത്തിയത് ലക്ഷങ്ങളുടെ ലാഭംപ്രതീക്ഷിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്ന് ഒരു കോടിയുടെ രണ്ടര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്.

ഇവരിൽ രണ്ടുപേർ മസ്‌ക്കറ്റിൽ നിന്നും ഒരാൾ റിയാദിൽ നിന്ന് മസ്‌ക്കറ്റ് വഴിയുമാണ് കരിപ്പൂരിലെത്തിയത്.സ്വർണ മിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനാണ് മൂവരും ശ്രമിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.ശിഹാബുദ്ധീനിൽ നിന്ന് 890 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.റിയാദിൽ നിന്ന് മസ്‌ക്കറ്റ് വഴി വന്ന വയനാട് മേപ്പാടി സ്വദേശി ഇല്യാസിൽ നിന്ന് 600 ഗ്രാം സ്വർണവും മലപ്പുറം പെരിന്തൽമണ്ണ ശ്രീജേഷ് എന്ന യാത്രക്കാരനിൽ നിന്ന് 570 ഗ്രാം സ്വർണവും കണ്ടെത്തി.

സ്വർണ മിശ്രിതത്തിൽ നിന്ന് ഒരു കോടിയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്.കരിപ്പൂരിൽ ശനിയാഴ്ച കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രൊവിന്റീവ് വിഭാഗം 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് അസി. കമീഷണർ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഇൻസ്പെക്ടർമാരായ വിജിൽ, അഭിനവ്, റഹീസ്,സൗരഭ്, ശിൽപ്പ, രാമേന്ദർ, ഹവിൽദാർ പി.എം. ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

കരിപ്പൂർ വിമാനത്തവളത്തിൽനിന്നും കഴിഞ്ഞ ദിവസവും മൂന്ന് യാത്രക്കാരിൽനിന്നായി 92ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ആദ്യം സ്വർണം അടിച്ചു പരത്തി 24കനം കുറഞ്ഞ പാളികളാക്കി. ശേഷം എമർജൻസി ലാമ്പിനകത്തെ ബാറ്ററി മാറ്റി അവിടെ ഒളിപ്പിച്ചു. മലപ്പുറത്തുകാരൻ നിയാസ് കടത്തിയത് ഇങ്ങിനെയാണെങ്കിൽ കാസർകോട്ടെ അഹമ്മദ് ഇർഷാദ് ഒളിപ്പിച്ചത് ബാഗേജിലെ വസ്ത്രങ്ങൾക്കിടയിലായിരുന്നു. കോഴിക്കോട്ടുകാരൻ ഷഫീഖ് ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിലും. ഈമൂന്നു പേരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് 92 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ്, അബൂദാബിയിൽ നിന്നെത്തിയ കാസറഗോഡ് ബഡ്കൽ അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി നാറൂക്കോൽ മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലാണ് നിയാസ് ജിദ്ദയിൽ നിന്നെത്തിയത്.

എമർജൻസി ലാംപിന്റെ അകത്ത് ഒളിപ്പിച്ച 1.398 ഗ്രാം സ്വണമാണ് നിയാസ് കൊണ്ടുവന്നത്. ലഗേജ് പരിശോധനയിൽ സംശയം തോന്നിയ കസ്റ്റംസ് എമർജൻസി ലാംപ് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണം അടിച്ചു പരത്തി 24 കനം കുറഞ്ഞ പാളികളാക്കി എമർജൻസി ലാംപിന്റെ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഇവക്ക് മാർക്കറ്റിൽ 48 ലക്ഷം രൂപ വില ലഭിക്കും. അബൂദാബിയിൽ നിന്നു ഇത്തിഹാദ് എയർ വിമാനത്തിൽ കരിപ്പൂരിലെത്തിയ അഹമ്മദ് ഇർഷാദ് 666 ഗ്രാം സ്വർണം ബാഗേജിലെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

സ്വർണ ബിസ്‌ക്കറ്റുകൾ മുറിച്ചും സ്വർണമാലയുമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. ഇവക്ക് 22 ലക്ഷം രൂപ വില ലഭിക്കും.അബൂദാബിയിൽ നിന്നു ഇത്താഹാദ് വിമാനത്തിൽ കരിപ്പൂരിലെത്തിയ ഷഫീഖ് 885 ഗ്രാം സ്വർണ മിശ്രിതവുമായാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തിൽ നിന്ന് 22 ലക്ഷത്തിന്റെ 665 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP