Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റെന്റൽ കാറിനെ ചൊല്ലി തർക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു; ഇന്നലെ രാത്രി നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത് മുബാക് എന്ന യുവാവ്

റെന്റൽ കാറിനെ ചൊല്ലി തർക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു; ഇന്നലെ രാത്രി നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത് മുബാക് എന്ന യുവാവ്

സ്വന്തം ലേഖകൻ

പറവൂർ: റെന്റൽ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിൽ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം വടക്കൻ പറവൂരിൽ വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീൻ മകൻ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷ(24) എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 9.30ഓടെ മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്. ചാലക്ക മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് തെരെച്ചിൽ ആരംഭിച്ചു. പ്രതികളിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായതായി സൂചന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP