Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിൽ ലിം​ഗമാറ്റശാസ്ത്രക്രിയ നടത്തുന്ന ട്രാൻസ്ജെൻഡറുകളുടെ എണ്ണം കുടുന്നതായി സാമൂഹികനീതി വകുപ്പിന്റെ കണക്ക്; കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 63 പേർ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായി; ശസ്ത്രക്രിയ കൗൺസിലിങ് ഘട്ടത്തിലുള്ളവരുടെ എണ്ണത്തിലും വർദ്ധനവ്

കേരളത്തിൽ ലിം​ഗമാറ്റശാസ്ത്രക്രിയ നടത്തുന്ന ട്രാൻസ്ജെൻഡറുകളുടെ എണ്ണം കുടുന്നതായി സാമൂഹികനീതി വകുപ്പിന്റെ കണക്ക്; കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 63 പേർ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായി; ശസ്ത്രക്രിയ കൗൺസിലിങ് ഘട്ടത്തിലുള്ളവരുടെ എണ്ണത്തിലും വർദ്ധനവ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തിൽ ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്ന ട്രാൻസ്‌ ജെൻഡറുകളുടെ എണ്ണംകൂടുന്നതായി സാമൂഹികനീതി വകുപ്പിന്റെ കണക്കുകൾ. ഈ സർക്കാർ അധികാരത്തിൽവന്നശേഷം 63 പേർ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 19 പേരും ഇത്തവണ 44 പേരും ശസ്ത്രക്രിയയ്ക്ക് വിധേയമായി. ശസ്ത്രക്രിയക്കൊരുങ്ങി കൗൺസലിങ് ഘട്ടത്തിലുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടാതായി കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാരിന്റെ പുതിയ ട്രാൻസ്‌ജെൻഡർ നയം ഈ വിഭാഗത്തിൽ കാര്യമായ മാറ്റംവരുത്തിയതായാണ് വിലയിരുത്തൽ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 

ലിംഗമാറ്റം നടത്തിയവരിൽ കൂടുതൽപേരും സ്ത്രീലിംഗത്തിലേക്കാണ് മാറിയത്. ശസ്ത്രക്രിയ കൂടുതലും നടന്നത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലാണ്. സ്വകാര്യ ആശുപത്രികളിൽ ട്രാൻസ്ജെൻഡേഴ്സിന്റെ ലിംഗമാറ്റശസ്ത്രക്രിയ പണം നൽകാതെ ചെയ്യാൻ കഴിയും. സർക്കാർ ആശുപത്രികളിൽ നിലവിൽ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാൽ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ബില്ലും അപേക്ഷയും നൽകിയാൽ മാത്രമേ തുക നൽകുകയുള്ളൂ. അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച്‌ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. പല ആശുപത്രികളിലും ഇവരുടെ പരിചരണത്തിനായി ട്രാൻസ്‌ജെൻഡർ ജീവനക്കാരെ തന്നെ നിയമിച്ചിട്ടുണ്ട്. ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്ന ട്രാൻസ്‌ജെൻഡറുകൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തികവർഷം 20 ലക്ഷം രൂപയും ഈവർഷം 40 ലക്ഷം രൂപയുമാണ് ഇതിനായി സർക്കാർ മാറ്റിവെച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വലിയ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഏറെ ആശ്വാസംപകരുന്നതാണ് ലിംഗമാറ്റം. ശസ്ത്രക്രിയയ്ക്കുശേഷം പ്രത്യേകിച്ച് സ്ത്രീയായി മാറിയവരിൽ മാനസികസംഘർഷം കുറവാണെന്നാണ് കണ്ടെത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP