Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി.എസ്.എൻ.എൽ. ജീവനക്കാർക്ക് ഒരുമാസം കഴിഞ്ഞിട്ടും ശമ്പളമില്ല; ബി.എസ്.എൻ.എല്ലിനെ വരിഞ്ഞുമുറുക്കി കൊല്ലാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ; ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ മുഴുവൻ വെട്ടിക്കുറച്ചും വി.ആർ.എസിനും തൊഴിലാളികളെ പ്രേരിപ്പിച്ച് അധികൃതർ

ബി.എസ്.എൻ.എൽ. ജീവനക്കാർക്ക് ഒരുമാസം കഴിഞ്ഞിട്ടും ശമ്പളമില്ല; ബി.എസ്.എൻ.എല്ലിനെ വരിഞ്ഞുമുറുക്കി കൊല്ലാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ; ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ മുഴുവൻ വെട്ടിക്കുറച്ചും വി.ആർ.എസിനും തൊഴിലാളികളെ പ്രേരിപ്പിച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ വരിഞ്ഞുമുറുക്കി കൊല്ലാനുള്ള കേന്ദ്രസർക്കാർ നീക്കം സജീവമായതോടെ ജീവനക്കാരുടെ നിലനിൽപ്പും സ്ഥാപനവും ഭീഷണിയിൽ. ബി.എസ്.എൻ.എൽ. ജീവനക്കാർക്ക് ഒരുമാസം കഴിഞ്ഞിട്ടും ശമ്പളമില്ല. ജൂലായ് മുതൽ വൈകിയാണ് ശമ്പളം നൽകിയിരുന്നതെങ്കിൽ ഒക്ടോബറിലെ ശമ്പളം ഒരുമാസം കഴിഞ്ഞിട്ടും ഇവർക്കി കിട്ടിയിട്ടില്ല. 

ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ മുഴുവൻ വെട്ടിക്കുറച്ചും വി.ആർ.എസിന് പ്രേരിപ്പിച്ചുമാണ് തൊഴിലാളികൾക്കെതിരേ ഇത്തരം നടപടിയെടുക്കുന്നതെന്ന് ആരോപണമുണ്ട്. 1,59,000 ജീവനക്കാർക്കാണ് മാസത്തിലെ ശമ്പളം ഇതുവരെയും ലഭിക്കാത്തത്. ഒരു ലക്ഷത്തോളം കരാർ തൊഴിലാളികൾക്കു ഏഴുമാസമായി വേതനം മുടങ്ങിയിരിക്കുകയാണെന്ന് അതാത് സംഘനാപ്രതിനിധികൾ വ്യക്തമാക്കുന്നു.

ടെലികോം വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ ബി.എസ്.എൻ.എലിലേക്കുവന്ന അഞ്ഞൂറോളം ഇന്ത്യൻ ടെലിഫോൺ സർവീസ് ഉദ്യോഗസ്ഥർക്ക് ശമ്പളം ഡിസംബർ അഞ്ചിനകം നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശമ്പളമുടക്കത്തിനെതിരേ ഐ.ടി.എസ്. അസോസിയേഷനാണ് കോടതിയെ സമീപിച്ചതും. എന്നാൽ പണിമുടക്കിയും രാപ്പകൽ സമരം നടത്തി ശബളകുടിശ്ശിക തീർക്കണമെന്ന ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ പരിഹരിക്കാത്തത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

79,000 ജീവനക്കാരാണ് സ്വയംവിരമിക്കാൻ അപേക്ഷ നൽകിയത്. 80,000 പേർക്ക് വി.ആർ.എസ്. അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, വി.ആർ.എസിന് യോഗ്യരായ 1.06 ലക്ഷം ജീവനക്കാരിൽ പരമാവധിപേരെ ഉൾപ്പെടുത്താനാണ്‌ ബിഎസ്എൻഎല്ലിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ബിഎസ്എൻഎല്ലിന്റെ ഇത്തരം ഇടപെടലിൽ കോടതിയും ഇടപ്പെട്ടിരുന്നു. എന്നാൽ, കോടതി ഇടപ്പെട്ടിട്ടും ശബള കുടിശ്ശിക തീർക്കാൻ സർക്കാർ മടിക്കുന്നത് എന്തെന്നുള്ള ചോദ്യം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP