Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനത്ത മഴയിൽ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 മരണം; കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീണത് അപകട കാരണം;കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം, തിരച്ചിൽ ഊർജിതമാക്കി

കനത്ത മഴയിൽ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 മരണം; കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീണത് അപകട കാരണം;കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം, തിരച്ചിൽ ഊർജിതമാക്കി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ; ശക്തമായ മഴയിൽ മേട്ടുപ്പാളയത്ത് മതിൽ ഇടിഞ്ഞു വീണ് പതിനേഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. എഴ് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്.

പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്. സംഭവത്തിൽ മണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള ഊർജിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേന്രദുരന്തനിവാരണ സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി, വെല്ലൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തൂത്തൂക്കുടി, പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

തൂത്തുക്കൂടി, കടലൂർ ജില്ലകളിൽ നൂറു കണക്കിനു പേരെ താൽക്കാലിക ക്യാംപുകളിലേക്കു മാറ്റി. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 630 പമ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെന്നൈയിൽ 176 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ബോട്ടുകളും തയാറാണെന്നും പേടിക്കാനില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP