Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ കൈവിട്ടു പോകുമോ? ദേശീയതലത്തിൽ പുതിയ അണക്കെട്ട് സുരക്ഷാ നിയമം വരുമ്പോൾ കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും അപ്രസക്തമാകും; എന്തു ചെയ്യണം എന്നറിയാൻ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ കൈവിട്ടു പോകുമോ? ദേശീയതലത്തിൽ പുതിയ അണക്കെട്ട് സുരക്ഷാ നിയമം വരുമ്പോൾ കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും അപ്രസക്തമാകും; എന്തു ചെയ്യണം എന്നറിയാൻ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: മുല്ലപ്പെരിയാർ അണിക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളത്തിന് കൈമോശം വരുമോ? പുതിയ അണക്കെട്ട് സുരക്ഷാ നിയമം വരുമ്പോൾ കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും അപ്രസക്തമാകും എന്നതാണ് സർക്കാറിന്റെ ആശങ്ക. ഇതോടെ ഇക്കാര്യത്തിൻ ഇനി അണക്കെട്ടിന്റെ ഭാവി എന്നറിയാൻ ഇനി എന്തുചെയ്യണമെന്നറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. അടുത്തിടെ ലോക്സഭയിൽ, പുതിയ നിയമം വരുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിപാലനച്ചുമതല തങ്ങളിൽ നിന്ന് മാറ്റി കേരളത്തിന് നൽകുമോ എന്ന പേടിയോടെ തമിഴ്‌നാട് എംപി.മാർ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെ സമീപിച്ചു. അണക്കെട്ടിന്റെ നിയന്ത്രണവും പരിപാലനവും തമിഴ്‌നാടിന് തന്നെയായിരിക്കുമെന്നു പറഞ്ഞ് അവരെ മന്ത്രി ആശ്വസിപ്പിച്ചു.

അതേസമയം, നിയന്ത്രണം നമുക്കുതന്നെ കിട്ടുമെന്നു പറഞ്ഞ് കേരളത്തിലെ ചില ഉദ്യോഗസ്ഥ പ്രമുഖർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആവേശംകൊള്ളിച്ചു. എന്നാൽ, നിയമപരമായി സംഭവിക്കുന്നത് ഇതൊന്നുമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമമനുസരിച്ച് അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ ചുമതല കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 'അണക്കെട്ട് സുരക്ഷാ അഥോറിറ്റി'ക്കാണ്.

മുല്ലപ്പെരിയാർ അന്തസ്സംസ്ഥാന അണക്കെട്ടാണ്. ഒരു സംസ്ഥാന ഏജൻസിക്കും അതിന്മേൽ അധികാരമുണ്ടാവില്ല. മാത്രമല്ല, ഇപ്പോൾ കേരള അണക്കെട്ട് സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതും തമിഴ്‌നാട്, പരിപാലന അവകാശം ആവശ്യപ്പെടാത്തതുമായ മറ്റ് മൂന്ന് അന്തസ്സംസ്ഥാന അണക്കെട്ടുകൾ കൂടി കേന്ദ്രത്തിന്റെ കൈകളിലേക്കു പോകും. എന്നീ അണക്കെട്ടുകളുടെ നിയന്ത്രണം.

കേരളം അണക്കെട്ട് സുരക്ഷാ അഥോറിറ്റി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഇപ്പോൾ അവർക്ക് റോളൊന്നുമില്ല. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിക്കാണ് ചുമതല. പുതിയ നിയമം വരുമ്പോൾ ഈ സമിതിക്ക് എന്തു സംഭവിക്കുമെന്ന് നിശ്ചയമില്ല. സമിതിയെ നിലനിർത്തിക്കൊണ്ട്, കേന്ദ്ര അഥോറിറ്റിക്ക് അധികാരം ഏറ്റെടുക്കാമോ എന്ന കാര്യത്തിൽ പുതിയ തീരുമാനം വേണ്ടിവരും. കേന്ദ്രത്തിന് സുപ്രിംകോടതിയെ ധരിപ്പിച്ച് സമിതിയെ നിലനിർത്തുകയോ ഒഴിവാക്കുകയോ ആവാം. കേരള അഥോറിറ്റിക്കു പകരം വേറെ സംവിധാനമാകും വരിക.

അണക്കെട്ട് സുരക്ഷാ നിയമം ലോക്സഭ പാസ്സാക്കിയെങ്കിലും രാജ്യസഭയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എൻ.ഡി.എ.യിലെ സഖ്യകക്ഷികൾക്കുതന്നെ നിയമത്തിലെ ചില വ്യവസ്ഥകളിൽ എതിർപ്പുണ്ട്. ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നുമാണ് ഈ വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ വാദം.

അതേസമയം കേരള സർക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ഇതേച്ചൊല്ലിയാണ് കേരള-തമിഴ്‌നാട് എംപിമാർ തമ്മിൽ തർക്കമുണ്ടായത്. നിലവിലെ ഡാം സുരക്ഷിതമെന്ന് മന്ത്രി പറയുന്ന സാഹചര്യത്തിൽ പുതിയ ഡാമിന്റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്നനാണ് തമിഴ്‌നാട്ടിലെ എംപിമാരുടെ ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP