Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ 14 കൊല്ലം ശിക്ഷ; പുറത്തിറങ്ങിയ ശേഷം മോഷണം പതിവാക്കി; മോഷണത്തിന് ശേഷം പോണ്ടിച്ചേരിയിലെ വീട്ടിലെത്തുന്നത് പതിവ്; ആസൂത്രണം ചെയ്ത് വീണ്ടും കവർച്ച ഒടുവിൽ തമിഴ്‌നാട് സ്വദേശിയെ "വലയിൽ വീഴ്‌ത്തി" പൊലീസ്

പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ 14 കൊല്ലം ശിക്ഷ; പുറത്തിറങ്ങിയ ശേഷം മോഷണം പതിവാക്കി; മോഷണത്തിന് ശേഷം പോണ്ടിച്ചേരിയിലെ വീട്ടിലെത്തുന്നത് പതിവ്; ആസൂത്രണം ചെയ്ത് വീണ്ടും കവർച്ച ഒടുവിൽ തമിഴ്‌നാട് സ്വദേശിയെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ അറുപതോളം മോഷണം നടത്തിയ തമിഴ്‌നാട്‌ സ്വദേശിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്‌ വിഴുപ്പുരം കോട്ടക്കൽ ശരവണനെയാണ്‌ (54) സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ കീഴിലുള്ള പ്രത്യേക അന്വേഷകസംഘം പോണ്ടിച്ചേരിയിൽനിന്നും പിടികൂടിയത്‌.

ഭാര്യാപിതാവിനെയും ഭാര്യാസഹോദരിയുടെ 13 വയസ്സുള്ള മകളെയും പഞ്ചാമൃതത്തിൽ സയനൈഡ്‌ നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. ശിക്ഷ കഴിഞ്ഞ്‌ 2018ൽ ജയിലിൽനിന്നിറങ്ങിയ ശേഷം കവർച്ച നടത്തി വിലസുമ്പോഴാണ്‌ ഇയാൾ കേരള പൊലീസിന്റെ പിടിയിലായത്‌. 

‌കേരളത്തിലെ വിവിധ ജില്ലകളിലുള്ള ക്ഷേത്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലാണ് ശരവണൻ മോഷണങ്ങൾ പതിവാക്കിയിരുന്നത്. ഓരോ മോഷണം കഴിഞ്ഞാലും പോണ്ടിച്ചേരിയിലെ വീട്ടിലേക്ക്‌ മടങ്ങും. വീണ്ടും അടുത്ത മോഷണത്തിന് കേരളത്തിലേക്കെത്തുന്നതാണ്‌ രീതിയെന്ന്‌ പൊലീസ്‌ പറഞ്ഞു.

തൃശ്ശൂരിലെ വിയ്യൂർ ശിവക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, പേരാമംഗലം രാമൻചിറ ക്ഷേത്രം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, കൊല്ലംകോട്, കൊഴിഞ്ഞാമ്പാറ, ആലത്തൂർ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലെ പത്തോളം ക്ഷേത്രങ്ങൾ കൂടാതെ പേരാമംഗലം ഗവൺമെന്റ് യു.പി. സ്കൂൾ, കൊഴിഞ്ഞാമ്പാറ, നെന്മാറ, കോങ്ങാട് എന്നിവിടങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട്.

കുന്നംകുളത്തെ ഫോൺ ഗാലറി മൊബൈൽ ഷോപ്പിൽനിന്ന്‌ ഒന്നരലക്ഷം രൂപയും കുന്നംകുളത്തെ എൻജിൻ വർക്ക്‌ഷോപ്പിൽനിന്ന്‌ മൂന്ന് ലക്ഷം രൂപയും മോഷ്ടിച്ചു. വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും മോഷണം നടത്തിയിട്ടുണ്ട്. പരോളിൽ ഇറങ്ങിയ സമയത്ത് പാലക്കാട് ജില്ലയിൽ പതിനഞ്ചോളം മോഷണങ്ങൾ വേറെയും നടത്തിയിട്ടുണ്ടെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP