Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തീയും പുകയുമായി മല്ലിട്ട് അടുപ്പിൽ അരവണ ഉണ്ടാക്കിയത് ഏറെ വെല്ലുവിളികളുമായി; പാകമാകുമ്പോൾ ആദ്യം പകരുന്നത് അരവണ തോണിയിലേക്ക്; തണുക്കും വരെ ചെറുതായി ഇളക്കി ചൂടു കുറയുമ്പോൾ ബോട്ടിലിലേക്ക് നിറയ്ക്കുന്നത് കൈ കൊണ്ടും; സ്റ്റീമറും കൂളറും ടിൻ ബോട്ടിലും വന്നതോടെ അരവണ തോണി വെറും മരക്കഷ്ണമായി; അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന ഈ തോണിയിലുള്ളത് തീർത്ഥാടനത്തിന്റെ തണുത്തുറഞ്ഞ ഓർമ്മകൾ; ശബരിമലയിലെ പൈതൃകം ദേവസ്വം അറിയാതെ പോകുമ്പോൾ

തീയും പുകയുമായി മല്ലിട്ട് അടുപ്പിൽ അരവണ ഉണ്ടാക്കിയത് ഏറെ വെല്ലുവിളികളുമായി; പാകമാകുമ്പോൾ ആദ്യം പകരുന്നത് അരവണ തോണിയിലേക്ക്; തണുക്കും വരെ ചെറുതായി ഇളക്കി ചൂടു കുറയുമ്പോൾ ബോട്ടിലിലേക്ക് നിറയ്ക്കുന്നത് കൈ കൊണ്ടും; സ്റ്റീമറും കൂളറും ടിൻ ബോട്ടിലും വന്നതോടെ അരവണ തോണി വെറും മരക്കഷ്ണമായി; അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന ഈ തോണിയിലുള്ളത് തീർത്ഥാടനത്തിന്റെ തണുത്തുറഞ്ഞ ഓർമ്മകൾ; ശബരിമലയിലെ പൈതൃകം ദേവസ്വം അറിയാതെ പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: പണ്ട് വിറകടുപ്പുകളിൽ അരവണയുണ്ടാക്കിയശേഷം തണുപ്പിക്കാൻ ഉപയോഗിച്ചിരുന്ന അരവണത്തോണികൾ മാളികപ്പുറം ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ. അരവണ പ്ലാന്റ് വരുന്നതിന് മുൻപ്, സ്റ്റീമറും കൂളറും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഈ തോണിയായിരുന്നു അരവണ പായസം തണുപ്പിക്കാൻ ഏക ആശ്രയം ഈ തോണിയായിരുന്നു. പ്ലാസ്റ്റിക് കണ്ടെയ്നറിൽ അരവണ പായ്ക്ക് ചെയ്തിരുന്നതിനാൽ തണുപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു.

ഇന്ന് ഈ അരവണത്തോണി പൂജാസാമഗ്രികളുടെ അവശിഷ്ടങ്ങൾ ഉപേക്ഷിക്കാനും ശുചീകരണജോലിക്കാർ ചൂലും മറ്റും സൂക്ഷിക്കാനുമെല്ലാം ഉപയോഗപ്പെടുത്തുന്നത്. ഭക്തർ ഇരിക്കുന്നതും ഇതിന് മുകളിൽ. കമ്പകത്തടിയാണ് അരവണത്തോണി നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നത്. അരവണത്തോണി സംരക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്നാണ് ഭക്തരുടെ ആവശ്യം

പണ്ട് അടുപ്പ് കൂട്ടിയായിരുന്നു അന്ന് അരവണ ഉണ്ടാക്കിയിരുന്നത്. തീയും പുകയുമായി മല്ലിട്ട് ഏറെ പണിപ്പെട്ടായിരുന്നു നിർമ്മാണം. അരവണ പാകമായാൽ പിന്നെ കമ്പക തടിയിൽ തീർത്ത അരവണ തോണിയിലേക്ക് പകരും. തണുക്കും വരെ അരവണ ചെറുതായി ഇളക്കിക്കൊണ്ടിരിക്കും. തണുത്ത് കഴിഞ്ഞാൽ പിന്നീട് ബോട്ടിലിലേക്ക് കൈകൊണ്ട് കോരി നിറയ്ക്കും. നിർമ്മാണം മുതൽ പായ്ക്കിങ് വരെ എല്ലാം മനുഷ്യാധ്വാനം. പായ്ക്കിങ്ങിനായി തന്നെ നിരവധി ജോലിക്കാർ അന്ന് ഉണ്ടായിരുന്നു.

അയ്യപ്പന്മാരുടെ തിരക്ക് വർധിച്ചതോടെ അരവണ നിർമ്മാണത്തിന് പ്ലാന്റ് വന്നു. സ്റ്റീമറും മറ്റും നിർമ്മാണം എളുപ്പമാക്കി. അരവണത്തോണിയുടെ സ്ഥാനത്ത് കൂളറും സ്ഥാനം പിടിച്ചു. പ്ലാസ്റ്റ് ബോട്ടിൽ മാറി ടിൻബോട്ടിലും വന്നു. അതോടെ ലക്ഷങ്ങൾക്ക് നിവേദ്യം പകർന്ന അരവണത്തോണി ചരിത്രത്തിന്റെ തണുത്ത അധ്യായമായി.

അന്നദാന മണ്ഡപവും ഇനി അത്യാധുനികം

പ്ലാന്റിന്റെ ഒരു മൂലയ്ക്ക് കിടന്നിരുന്ന തോണി ആർക്കും വേണ്ടാതെയായി. സ്ഥലം ലാഭിക്കാനായി അവിടെന്നും അന്നദാന മണ്ഡപത്തിന്റെ ഓരത്തേക്ക് എടുത്തുമാറ്റി. അവിടെ നിന്ന് മാളികപുറം ക്ഷേത്രത്തിന് അടുത്തേക്കും. ഈ തോണിയുടെ പൈതൃകം മനസ്സിലാക്കി പുരാവസ്തുവായി സംരക്ഷിക്കാൻ തയ്യാറായി പലരും ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്.

അരവണ പ്ലാന്റിന് പിന്നാലെ ദിവസം മുഴുവൻ ഭക്ഷണം നൽകാനുള്ള സജ്ജീകരണവുമായി അന്നദാനമണ്ഡപം ആധുനിക വത്കരിച്ചു കഴിഞ്ഞു. ആധുനികസൗകര്യങ്ങളുള്ള ഇവിടെ ഒരേസമയം രണ്ടായിരംപേർക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങളുണ്ട്. പ്രഭാതഭക്ഷണസമയം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 11 വരെയാണ്. കുടിക്കാൻ ചുക്കുകാപ്പിയുമുണ്ട്. ഉച്ചഭക്ഷണസമയം 12 മുതൽ മൂന്നുവരെയാണ്. രാത്രിഭക്ഷണസമയം വൈകീട്ട് ഏഴുമുതൽ 11 വരെയാണ്. സന്ധ്യയ്ക്ക് ഏഴുമണിമുതലാണ് രാത്രിഭക്ഷണവിതരണസമയം. രാത്രി 11 മണിവരെ ഭക്ഷണം നൽകാറുണ്ട്.

രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ ലഘുഭക്ഷണമാണ് നൽകുക. ഭക്ഷണം വിളമ്പാനും മണ്ഡപം വൃത്തിയാക്കാനുമായി 240 പേരടങ്ങുന്ന സംഘമാണ് ഉള്ളത്. 50 പേർ പാചകത്തിനുമുണ്ട്. അന്നദാന മണ്ഡപത്തിന്റെ താഴത്തെനിലയിലുള്ള അടുക്കളയിൽനിന്ന് ലിഫ്റ്റ് വഴിയാണ് മുകളിലുള്ള ഊട്ടുപുരയിൽ ഭക്ഷണം എത്തിക്കുന്നത്. വിജിലൻസ് പൊലീസിന്റെ നേതൃത്വത്തിലാണ് ഊണ് കഴിക്കാനെത്തുന്നവർക്ക് സൗജന്യ കൂപ്പണുകൾ നൽകുന്നത്.

പാത്രങ്ങൾ കഴുകാനും ബാക്കിവരുന്ന ഭക്ഷണം ബയോഗ്യാസ് പ്ലാന്റിലേക്ക് നേരിട്ട് എത്തിക്കാനും ആധുനിക സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌പെഷ്യൽ ഓഫീസർ നാരായണൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് നേരിട്ടാണ് അന്നദാന മണ്ഡപത്തിൽ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത്. സുജാതനാണ് മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP