Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രേമിച്ചു കൊല്ലാൻ ഒരു പെണ്ണിനെ വേണം; പെൺകുട്ടി അതി സുന്ദരിയായ മെൽബൺകാരിയാവണമെന്നത് നിർഡബന്ധം; പ്രായം 19 കടക്കാൻ പാടില്ല: പണക്കാരനായ തന്നെ പ്രേമിച്ച് പ്രേമിച്ച് വശത്താക്കാൻ വരുന്ന പെണ്ണ് കന്യകയാകണമെന്നത് നിർബന്ധം: 24കാരനായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് കണ്ട് കണ്ണു തള്ളി പെൺകുട്ടികൾ

പ്രേമിച്ചു കൊല്ലാൻ ഒരു പെണ്ണിനെ വേണം; പെൺകുട്ടി അതി സുന്ദരിയായ മെൽബൺകാരിയാവണമെന്നത് നിർഡബന്ധം; പ്രായം 19 കടക്കാൻ പാടില്ല: പണക്കാരനായ തന്നെ പ്രേമിച്ച് പ്രേമിച്ച് വശത്താക്കാൻ വരുന്ന പെണ്ണ് കന്യകയാകണമെന്നത് നിർബന്ധം: 24കാരനായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് കണ്ട് കണ്ണു തള്ളി പെൺകുട്ടികൾ

സ്വന്തം ലേഖകൻ

മെൽബൺ: മെൽബണിലെ ചൈനീസ് വിദ്യാർത്ഥിയുടെ കാമുകിയെ തേടിയുള്ള സോഷ്യൽ മീഡിയാ പോസ്റ്റ് വൈറലാകുന്നു. അതി ധനവാനായ തനിക്ക് പ്രേമിച്ച് കൊല്ലാൻ ഒരു പെണ്ണിനെ വേണമെന്ന് പറഞ്ഞാണ് യുവാവ് സോഷ്യൽ മീഡയയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. മെൽബൺകാരിയായ പെൺകുട്ടിയെ തന്നെ വേണം. 18ഓ 19ഓ വയസ് മാത്രം പ്രായമുള്ള പെൺകുട്ടികൾ മാത്രം തന്നെ പ്രേമിച്ചാൽ മതി എന്നാണ് യുവാവ് പറയുന്നത്. മാത്രമല്ല തന്നെ പ്രേമിക്കാൻ വരുന്ന പെൺകുട്ടി കന്യകയായിരിക്കണമെന്നും ഇാൾ പറയുന്നു.

എന്തായാലും യുവാവിന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്നുള്ള ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ സകല പെൺപിള്ളാരും. മൊണാഷ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സിൽ നിന്നാണ് ഇയാൾ തന്നെ പ്രേമിക്കാൻ പെൺകുട്ടിയെ തേടിയുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിധനവാനായ തന്നെ പണത്തിന് വേണ്ടി ആരും സ്‌നേഹിക്കാൻ വരേണ്ട. യാതൊരു നിബന്ധനകളുമില്ലാേെത കറകളഞ്ഞ സ്‌നേഹമാണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്നും യുവാവ് പറയുന്നു.

പെൺകുട്ടിക്ക് 170 സെന്റീമീറ്റർ പൊക്കം വേണം. സ്വയം ധനവാൻ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ തനിക്ക് ആഡംബര കാറുകൾ ഉണ്ടെന്നും മെൽബണിൽ സ്വന്തമായി വനീടുണ്ടെന്നും പറയുന്നു. പണവും സമ്പത്തും എല്ലാം തരാം എന്നാൽ തന്നെ നന്നായി സ്‌നേഹിക്കണം എന്ന് മാത്രമാണ് യുവാവിന്റെ കണ്ടീഷൻ. എന്നാൽ കന്യകയായ 19 കടക്കാത്ത പെൺകുട്ടിയെ കിട്ടുക പ്രയാസമാണഎന്ന് തനിക്ക് അറിയാമെന്നും ഇയാൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP