Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഫേസ് സ്‌കാൻ നിർബന്ധമാക്കുന്നു; ഉപഭോക്താക്കളുടെ യഥാർത്ഥ വിവരങ്ങൾ മനസ്സിലാക്കാൻ ഞായറാഴ്ച മുതൽ ചൈനയിൽ ഫേസ് സ്‌കാൻ നിർബന്ധം

ചൈനയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഫേസ് സ്‌കാൻ നിർബന്ധമാക്കുന്നു; ഉപഭോക്താക്കളുടെ യഥാർത്ഥ വിവരങ്ങൾ മനസ്സിലാക്കാൻ ഞായറാഴ്ച മുതൽ ചൈനയിൽ ഫേസ് സ്‌കാൻ നിർബന്ധം

സ്വന്തം ലേഖകൻ

ബീജിങ്: ചൈനയിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ ഫേസ് സ്‌കാൻ നിർബന്ധമാക്കുന്നു. എല്ലാ ഉപയോക്താക്കളുടെയും യഥാർത്ഥ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സർക്കാർ ഫേസ് റെക്കഗ്നീഷ്യൻ നിർബന്ധിതമാക്കാൻ ഒരുങ്ങുന്നത്. ഞായറാഴ്ച മുതൽ ആണ് ഫേസ് സ്‌കാൻ നിർബന്ധമാക്കുന്നത്. ഫോണുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ ടെലികോം ഓപ്പറേറ്റേഴ്‌സ് എത്തി ഫേസ് സ്‌കാൻ വിവരങ്ങൾ ശേഖരിക്കുമെന്നും ഇൻഫോർമേഷൻ ടെക്‌നോളജി വകുപ്പ് വ്യക്തമാക്കി.

ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്ന സർക്കാർ നടപടിയുടെ ഭാഗം തന്നെയാണ് പുതിയ ഫേസ് സ്‌കാൻ നിർബന്ധവും. ആളുകൾ പുതിയ ഫോൺ നമ്പർ എടുക്കുമ്പോൾ ഐഡന്റിറ്റി പരിശോധിക്കാൻആർട്ടിഫിഷൽ ഇന്റലിജൻസും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കണമെന്നും ടെലികോം ഓപ്പറേറ്റേഴ്‌സിനോട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഫോൺ ഉപയോക്താക്കൾക്ക് മേലുള്ള മേൽ നോട്ടവും പരിശോധനയും വർദ്ധിപ്പിക്കാനാണ് അടുത്ത ഘട്ടത്തിൽ ഒരുങ്ങുന്നത്.

2013 മുതൽ ചൈനയിൽ മൊബൈൽ ഫോൺ നമ്പർ ഐഡി കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമേ പുതിയ ഫോൺ നമ്പർ എടുക്കാൻ സാധിക്കൂ. പലതരത്തിലാണ് ജനങ്ങൾ പുതിയ നിയമത്തോട് പ്രതികരിക്കുന്നത്. ഇത്തരം ഡേറ്റകൾ ശേഖരിച്ചാൽ തങ്ങളുടെ സ്വകാര്യത നഷ്ടമാകുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ചോരുമോ അതോ വിൽപ്പനയ്ക്ക് വെയ്ക്കുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP