Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രോളിന്റെ രൂപത്തിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ആരാധകൻ; സിനിമയിൽ എടുത്ത് അജു വർഗീസ്

ട്രോളിന്റെ രൂപത്തിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ആരാധകൻ; സിനിമയിൽ എടുത്ത് അജു വർഗീസ്

സ്വന്തം ലേഖകൻ

അഭിനയമോഹം തലയ്ക്ക് പിടിച്ച് സിനിമാ പ്രവർത്തകരുടെ പിന്നാലെ അവസരം ചോദിച്ചു നടക്കുന്നവർ നിരവധിയാണ്. താരങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിലൂടെയും മറ്റും അഭിനയിക്കാൻ അവസരം ചോദിക്കുന്നവർ നിരവധിയാണ്. ആരാധകരുടെ അഭിനയ മോഹം മിക്ക താരങ്ങളുടെയും ഫേസ്‌ബുക്ക് പേജിൽ കാണാറുണ്ട്. ആയിരക്കണക്കിന് പേർ ഇത്തരത്തിൽ അപേക്ഷയുമായി വരുന്നതിനാൽ പലരും ഇതൊന്നും മൈൻഡ് ചെയ്യാറുമില്ല. എന്നാൽ അവസരം ചോദിച്ചതിലെ പുതുമ കണ്ട് ആരാധകന് അഭിനിയിക്കാൻ അവസരം നൽകിയിരിക്കുകയാണ് അജു വർഗീസ്.

അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ചു സ്വന്തം ഫേസ്‌ബുക് പേജിലിട്ട പോസ്റ്റിന്റെ കമന്റായാണു രസകരമായ അപേക്ഷയെത്തിയത്. കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണു ട്രോളിന്റെ സഹായത്തോടെ അവസരം ചോദിച്ചത്. നടൻ ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ ചില്ലറ മിനുക്കു പണികൾ നടത്തി അതിനൊപ്പമാണ് ദേവലാൽ 'ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....' എന്ന അപേക്ഷ പോസ്റ്റ് ചെയ്തത്. ട്രോൾ രൂപത്തിലുള്ള ആരാധകന്റെ അപേക്ഷ കണ്ടാൽ ആരും ചിരിച്ച് പോകും.

അൽപസമയത്തിനുള്ളിൽ കമന്റ് ശ്രദ്ധയിൽപ്പെട്ട താരത്തിന്റെ ചോദ്യം, 'ചെറിയ റോളാണെങ്കിലും ഒകെ ആണോ?'. 'അതെ, വെറുതെ നിന്നാലും മതി, സ്‌ക്രീനിൽ കണ്ടാ മതി, ഫുഡും വേണ്ട' എന്ന് ആരാധകന്റെ മറുപടി, ഒപ്പം ജഗതിയുടെ മറ്റൊരു ഭാവവും. ഇതോടെ ദേവലാലിന്റെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി അജു കമന്റിലൂടെത്തന്നെ അവസരം വാഗ്ദാനം ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ദേവലാലിന്റെ മൊബൈലിലേക്ക് അജുവിന്റെ മാനേജരുടെ വിളിയുമെത്തി. ദേവലാലിന്റെ വിവരങ്ങളും ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളുമൊക്കെ അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇന്റീരിയർ ഡിസൈനറായ ദേവലാലിന് അഭിനയ മോഹം പണ്ടേയുണ്ട്. രണ്ടു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ലോങ് ഡബ്‌സ്മാഷുകളും ദേവലാലിന്റേതായുണ്ട്. എങ്ങനെയെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹവുമായി നടക്കാൻ തുടങ്ങിയിട്ടു കുറെക്കാലമായി. ഒടുവിൽ അതിനു പ്രിയതാരം നിമിത്തമായതിന്റെ ആഹ്ലാദത്തിലാണു ദേവലാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP