Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനവും വായനയുമായി നടന്ന കൊച്ചു മിടുക്കി കുട്ടിക്കാലം മുതലേ പ്രണയിച്ചത് മൃഗങ്ങളെ; എൻട്രൻസിലെ റാങ്കിൽ എംബിബിഎസ് ഉറപ്പായിട്ടും വെറ്റിനറി ഡോക്ടറായത് മിണ്ടാപ്രാണികളെ പരിചരിക്കാൻ; തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി പരിപാലിച്ച സാധാരണ കർഷക കുടുംബത്തിലെ ഇളയ മകൾ; സ്വത്തും പണവും മകളുടെ പഠനത്തിന് ചെലവഴിച്ചതോടെ കുടുംബം ഒതുങ്ങി കൂടിയത് ചെറിയ വീട്ടിൽ; ഹൈദരാബാദിലെ വേദനയായി 'ദിശ' മാറുമ്പോൾ ഉയരുന്നത് വ്യാപക പ്രതിഷേധം; ഹൈദരാബാദിൽ പീഡകർ ഇല്ലാതാക്കിയത് നന്മമരത്തെ

പഠനവും വായനയുമായി നടന്ന കൊച്ചു മിടുക്കി കുട്ടിക്കാലം മുതലേ പ്രണയിച്ചത് മൃഗങ്ങളെ; എൻട്രൻസിലെ റാങ്കിൽ എംബിബിഎസ് ഉറപ്പായിട്ടും വെറ്റിനറി ഡോക്ടറായത് മിണ്ടാപ്രാണികളെ പരിചരിക്കാൻ; തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി പരിപാലിച്ച സാധാരണ കർഷക കുടുംബത്തിലെ ഇളയ മകൾ; സ്വത്തും പണവും മകളുടെ പഠനത്തിന് ചെലവഴിച്ചതോടെ കുടുംബം ഒതുങ്ങി കൂടിയത് ചെറിയ വീട്ടിൽ; ഹൈദരാബാദിലെ വേദനയായി 'ദിശ' മാറുമ്പോൾ ഉയരുന്നത് വ്യാപക പ്രതിഷേധം; ഹൈദരാബാദിൽ പീഡകർ ഇല്ലാതാക്കിയത് നന്മമരത്തെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മൃഗങ്ങളെ ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു ദിശയ്ക്ക്. മുതിർന്നപ്പോഴും തുടർന്നു. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറാവാൻ പോയത്. തെരുവുനായകളെ പോലും ഭക്ഷണം നൽകി നോക്കിയിരുന്ന ദിശയുടെത് സാധാരണ കർഷക കുടുംബമായിരുന്നു, പണമെല്ലാം മകളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ച കുടുംബം. അതുകൊണ്ട് തന്നെ ഒരു ചെറിയ വീട്ടിലൊതുങ്ങിയാണ് ആ കുടുംബം കഴിഞ്ഞത്. സ്വന്തമായി ഒരു പട്ടിക്കുട്ടിയെ വാങ്ങി വളർത്തണമെന്നായിരുന്നു ദിശയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതൊരിക്കലും നടന്നില്ല.

പഠനവും വായനയുമായി കഴിഞ്ഞതിനിടയിലും സ്‌നേഹം മൃഗങ്ങളോട് മാത്രമായിരുന്നു. ജോലി കിട്ടിയതോടെ മൂന്നു വർഷം മുമ്പാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം അവൾ വീടെടുത്തു മാറിയത്. ഷംഷാദ് ടോൾ പ്ലാസയിൽ നാട്ടുകാർ മിക്കവരും വണ്ടി പാർക്ക് ചെയ്യുന്നത് പോലെ അവളും വണ്ടി പാർക്ക് ചെയ്ത ശേഷം ടാക്‌സിയിലോ ബസിലോ ജോലിക്ക് പോകും. അന്നും അതു തന്നെയാണ് ചെയ്തത്. എന്നാൽ തിരിച്ചെത്തിയപ്പോൾ വണ്ടി പഞ്ചറായി ഇരിക്കുന്നത് കണ്ടു. തൊട്ടടുത്ത ലോറിയിലെ നാലുപേർ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഈ കുട്ടിയെ ഇനി ദിശയെന്ന് വിളിക്കാനാണ് പൊലീസ് തീരുമാനം. ഡൽഹിയിലെ നിർഭയ്ക്ക് ശേഷം രാജ്യത്തിന്റെ കണ്ണീരാവുകയാണ് ദിശ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നടുക്കുന്ന സംഭവം. ഷംസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട വനിതാ മൃഗഡോക്ടർ. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നത്. ഈ കുട്ടിയെയാണ് ഇനി ദിശയെന്ന് ഏവരും വിളിക്കുക.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വനിതാ ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചതിനു ശേഷം യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും തുടർന്നു പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്. യുവതിയെ പീഡിപ്പിക്കുന്നതിനു മുമ്പു ലോറി ഡ്രൈവറും സംഘവും മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ടും പറയുന്നു. മയങ്ങിയ യുവതിയെ പ്രതികൾ ഊഴമിട്ട് പീഡിപ്പിച്ചു. ഡോക്ടർ നിലവിളിച്ചപ്പോൾ വായിലേക്ക് വിസ്‌കിയൊഴിച്ചു. ഡോക്ടറുടെ ബോധം മറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ട്രക്കിൽ കയറ്റി കൊണ്ടുപോയി. 27 കിലോമീറ്റർ അകലെ പുലർച്ചെ 2.30ന് ഒരു പാലത്തിനടിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു.

കുടുംബം ഞെട്ടലോടെയാണ് ഈ സംഭവം ഉൾക്കൊള്ളുന്നത്. എല്ലാം എല്ലാമയ മകൾ പോയെന്ന് അമ്മയ്ക്ക് അറിയാം. താങ്ങും തണലുമായി സഹോദരി പോയെന്ന് ചേച്ചിക്കും. 'മൃഗങ്ങൾ, പുസ്തകങ്ങൾ, കുടുംബം.. ഇതായിരുന്നു അവളുടെ സന്തോഷങ്ങൾ. അവൾ സുന്ദരിയായിരുന്നു. എല്ലാവരും പറയുന്നു നീതി ലഭിക്കുമെന്ന്. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്? മകളുടെ ചിരിച്ച മുഖം ഇനി കാണാനാകുമോ? നിർഭയയ്ക്കു ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ദുരന്തവും' വിതുമ്പിക്കൊണ്ട് വനിതാ ഡോക്ടറുടെ അച്ഛന്റെ സഹോദരൻ പറഞ്ഞു.'മൃഗങ്ങളെ അവൾക്ക് ഇഷ്ടമായിരുന്നു.. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറായത്. ഒരു പട്ടിക്കുട്ടിയെ വളർത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. നടന്നില്ല' അമ്മാവൻ പറഞ്ഞു.

ഇന്നലെ ഇരയുടെ വീട് സന്ദർശിക്കാനെത്തിയവർക്കു നേരിടേണ്ടിവന്നത് നാട്ടുകാരുടെ പ്രതിഷേധമാണ്. സഹതാപമല്ല, അക്രമികൾക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാർ അടച്ചുപൂട്ടി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതിൽ ജനങ്ങൾ രോഷം അറിയിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി പ്രതികരണവുമായി എത്തി. അതിവേഗ വിചാരണ ഉറപ്പു നൽകി. അതിനിടെ ഡൽഹിയിൽ കൊലപാതകത്തിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ യുവതിക്കു പൊലീസ് മർദനം നേരിടേണ്ടിയും വന്നു. പാർലമെന്റിന്റെ രണ്ടാം ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച അനു ദുബെ (24)യ്ക്കാണ് പൊലീസ് അതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഡിസിപിക്കു നോട്ടിസയച്ചു.

'അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്,' അറസ്റ്റിലായ ചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണമാണിത്. നാലു പ്രതികളിൽ ഒരാളാണു ചെന്നകേശവുലു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ്. സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോൾ ഹൈദരാബാദിൽ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാർ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാർഡുകൾ ഉയർത്തി.'സഹതാപം വേണ്ട. വേണ്ടതു നീതി'-നാട്ടുകാർ പറയുന്നു. ഇതോടെയാണ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. പൈശാചിക സംഭവത്തിൽ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തിൽ പ്രസ്താവന നടത്തുന്നത്.

അതിനിടെ ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഷഡ്‌നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചതു സംഘർഷം സൃഷ്ടിച്ചു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.

രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. അപ്പോഴും ചില പൊലീസുമാർ ഒളിച്ചു കളിക്കും ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP