Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് സേവനം സർക്കാർ ഏറ്റെടുക്കും; അഭിനേതാക്കളെ വിലക്കാൻ സംഘടനകൾക്ക് അവകാശമില്ല: ചലച്ചിത്ര മേഖലയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി സർക്കാർ

സിനിമ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് സേവനം സർക്കാർ ഏറ്റെടുക്കും; അഭിനേതാക്കളെ വിലക്കാൻ സംഘടനകൾക്ക് അവകാശമില്ല: ചലച്ചിത്ര മേഖലയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യിലെ പ്രവർത്തനങ്ങൾ അഴിച്ചു പണിയാൻ ഒരുങ്ങി സർക്കാർ. സിനിമ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് സേവനം സർക്കാർ ഏറ്റെടുക്കുന്നതടക്കം ചലച്ചിത്രമേഖലയിലെ സമഗ്ര മാറ്റത്തിനുള്ള കരടുനിയമം തയാറായി. സിനിമ നിർമ്മാണ റജിസ്‌ട്രേഷനു സർക്കാർ സംവിധാനം ഏർപ്പെടുത്തും. തർക്കങ്ങൾ കൈകാര്യം ചെയ്യാൻ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ സിനിമാ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ, നിർമ്മാണക്കാരും വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം അഥോറിറ്റി കൈകാര്യം ചെയ്യും. നിർമ്മാണം, വിതരണം എന്നിവ സംബന്ധിച്ചു മാർഗരേഖ തയാറാക്കും.

വിലക്ക് പാടില്ല
റഗുലേറ്ററി അഥോറിറ്റി നിലവിൽ വരുന്നതോടെ, തർക്കങ്ങളും പരാതികളും സിനിമ മേഖലയിലെ സംഘടനകൾ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കൾ, മറ്റു സിനിമാ പ്രവർത്തകർ എന്നിവരെ വിലക്കാനോ മാറ്റിനിർത്താനോ സംഘടനകൾക്ക് അവകാശമുണ്ടാകില്ല. നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടെ എല്ലാ പരാതികളും അതോറ്റിയിൽ നൽകണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അഥോറിറ്റി അധ്യക്ഷൻ. ചലച്ചിത്ര രംഗത്തുനിന്ന് മുതിർന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അംഗങ്ങളാകും.

ഓൺലൈൻ ടിക്കറ്റ് സർക്കാർ വക
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന്റെ 90 ശതമാനവും സ്വകാര്യ കമ്പനി ആപ് വഴിയാണിപ്പോൾ. ശരാശരി 130 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം ചുരുങ്ങിയത് 30 രൂപ ഹാൻഡ്ലിങ് നിരക്ക്. നാലു പേരുള്ള കുടുംബം ടിക്കറ്റെടുക്കുമ്പോൾ 120 രൂപ. ബുക്കിങ് സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ ഇത് ഗണ്യമായി കുറയ്ക്കാനാകും; സർക്കാരിനു വരുമാനവുമാകും.

ഒരു സിനിമ 130 രൂപ ടിക്കറ്റ് ഓൺലൈനിലെടുത്തു 10 ലക്ഷം പേർ കണ്ടാൽ തിയറ്ററുകൾക്കു മൊത്തം ലഭിക്കുന്നത് 4.77 കോടി രൂപയാണ്. ഇതേസമയം, ഓൺലൈൻ ബുക്കിങ് കമ്പനിക്കു 3 കോടി രൂപ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP