Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബ്ദു റഹിമാൻ വീട്ടിൽ ഇല്ലാത്ത സമയത്ത് 'കപ്പലിലെ കള്ളൻ' കൊണ്ടു പോയത് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച 30 പവൻ സ്വർണം; 20 പേരെ ചോദ്യം ചെയ്തപ്പോൾ പൊലീസ് തിരിച്ചറിഞ്ഞത് പലരും പറയുന്നതിൽ കള്ളമുണ്ടെന്ന സംശയം; നുണ പരിശോധനയിൽ തസ്‌കരനെ കണ്ടെത്താൻ ആലോചന തുടങ്ങിയപ്പോൾ അപ്രത്യക്ഷമായ പാത്രം വീട്ടിൽ തന്നെ പ്രത്യക്ഷമായി; വിവാഹം കഴിഞ്ഞ മകളുടെ സ്വർണം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അബ്ദുറഹിമാന്റെ ഭാര്യ; അരീക്കോട് നിന്നൊരു മോഷണം ചർച്ചയാകുമ്പോൾ

അബ്ദു റഹിമാൻ വീട്ടിൽ ഇല്ലാത്ത സമയത്ത് 'കപ്പലിലെ കള്ളൻ' കൊണ്ടു പോയത് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച 30 പവൻ സ്വർണം; 20 പേരെ ചോദ്യം ചെയ്തപ്പോൾ പൊലീസ് തിരിച്ചറിഞ്ഞത് പലരും പറയുന്നതിൽ കള്ളമുണ്ടെന്ന സംശയം; നുണ പരിശോധനയിൽ തസ്‌കരനെ കണ്ടെത്താൻ ആലോചന തുടങ്ങിയപ്പോൾ അപ്രത്യക്ഷമായ പാത്രം വീട്ടിൽ തന്നെ പ്രത്യക്ഷമായി; വിവാഹം കഴിഞ്ഞ മകളുടെ സ്വർണം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അബ്ദുറഹിമാന്റെ ഭാര്യ; അരീക്കോട് നിന്നൊരു മോഷണം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അരീക്കോട്: നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവൻ വീട്ടിൽ നിന്നുതന്നെ കണ്ടെത്തി. പടിക്കുമെന്ന് കരുതിയപ്പോൾ ആരോ സ്വർണം തിരിച്ചു കൊണ്ടു വച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എങ്കിലും തലദേന ഒഴിഞ്ഞ ആശ്വാസത്തിലാണ് അവർ. വീട്ടുകാർക്ക് താൽപ്പര്യമില്ലാത്തതു കൊണ്ടാണ് അന്വേഷണം വേണ്ടെന്ന് വയ്‌ക്കേണ്ട ഗതികേടുള്ളത്. കള്ളൻ തൊട്ടടുത്തായപ്പോഴാണ് സ്വർണം തിരിച്ചു കിട്ടിയത്. അതുകൊണ്ട് കള്ളൻ കപ്പലിലുണ്ടെന്ന് പൊലീസിനും അറിയാം.

വിളയിൽ മുണ്ടക്കൽ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടിൽനിന്ന് കഴിഞ്ഞ അഞ്ചിന് ആണ് സ്വർണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വർണം കണ്ടെത്തിയത്. ഈ സ്വർണം മുഴുവൻ തിരികെ കട്ടി. കള്ളനെ പിടികൂടുന്നതിന്റെ തൊട്ടടുത്തെത്തിയപ്പോഴായിരുന്നു ഇത്.

അബ്ദു റഹിമാൻ വീട്ടിൽ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്. സ്വർണാഭരണങ്ങൾ, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉൾപ്പെടെ നാല് മാല, രണ്ട് വള, എട്ട് സ്വർണ നാണയങ്ങൾ, രണ്ട് മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. കേസും ചോദ്യം ചെയ്യലും അന്വേഷണവും എല്ലാം ആയതോടെ കളി മാറി. അതിനിടെ ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വർണാഭരണങ്ങൾ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചെതെന്നും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണു സ്വർണം കിട്ടുന്നത്. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്‌ഐ കെ.രാമൻ, സിപിഒമാരായ സിയാദ്, മുരളീധരൻ എന്നിവരാണ് കേസ് അന്വേഷിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP