Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ കുടുക്കിയത് ഡോക്ടറുടെ അവസാന ഫോൺകോൾ; പഞ്ചറാക്കിയ സ്‌കൂട്ടർ നന്നാക്കാൻ കൊണ്ടുപോയ ആരിഫിനെ മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ഫോൺ ചെയ്തത് തെളിവായി; നികൃഷ്ടമായ കൊലപാതകത്തിൽ തെലുങ്കാനയുടെ രോഷം അണപൊട്ടിയതോടെ ഉണർന്നു പ്രവർത്തിച്ച് സർക്കാറും; കേസിന്റെ വിചാരണക്ക് അതിവേഗ കോടതി ഏർപ്പെടുത്തി; നടന്നത് ദാരുണമായ സംഭവം; കുറ്റക്കാർക്ക് പരിമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ കുടുക്കിയത് ഡോക്ടറുടെ അവസാന ഫോൺകോൾ; പഞ്ചറാക്കിയ സ്‌കൂട്ടർ നന്നാക്കാൻ കൊണ്ടുപോയ ആരിഫിനെ മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ഫോൺ ചെയ്തത് തെളിവായി; നികൃഷ്ടമായ കൊലപാതകത്തിൽ തെലുങ്കാനയുടെ രോഷം അണപൊട്ടിയതോടെ ഉണർന്നു പ്രവർത്തിച്ച് സർക്കാറും; കേസിന്റെ വിചാരണക്ക് അതിവേഗ കോടതി ഏർപ്പെടുത്തി; നടന്നത് ദാരുണമായ സംഭവം; കുറ്റക്കാർക്ക് പരിമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെലുങ്കാനയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വനിതാ വെറ്റിനറി ഡോക്ടറുടെ കൊലയാളികളെ പിടികൂടാൻ ഇടയാക്കിയത് മൊബൈൽഫോൺ വിളിയാണ്. ബലാത്സംഗത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെടും മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് അവസാനമായി പോയിതുകൊലയാളികളിൽ ഒരാളായ ആരിഫിന്റെ ഫോണിലേക്കായിരുന്നു. ഈ ഫോൺകോളാണ് കൊലപാതകയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് എന്ന ആരിഫിന് മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ ഫോൺ ചെയ്തിരുന്നു. ഇതിന് ശേഷം ഡോക്ടറുടെ ഫോണിൽ നിന്ന് മറ്റ് കോളുകൾ പോയിരുന്നുമില്ല. ഇതോടെ അവസാനമായി വിളിച്ച നമ്പർ മുൻനിർത്തിയുള്ള അന്വേഷണമാണ് കൊലയാളികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഡോക്ടറുടെ സ്‌കൂട്ടർ സ്വയം പഞ്ചറാക്കിയ ശേഷം നന്നാക്കാനായി അഭിനയിച്ച് എത്തുകയായിരുന്നു ആരിഫും കൂട്ടരും. ഡോക്ടറുടെ വിശ്വാസ്യത നേടിയെടുക്കാൻ വേണ്ടി ആരിഫ് തന്റെ മൊബൈൽ നമ്പർ ഡോക്ടർക്ക് കൈമാറിയിരുന്നു. രാത്രി ഏകദേശം 9.20 ആയിരുന്നു ഈ സമയം സമയം. പതിനഞ്ച് മിനിട്ടിന് ശേഷം സ്‌കൂട്ടറുമായി ആരിഫ് തിരികെ എത്താതിരുന്നതോടെ ഡോക്ടർ ആരിഫിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തിൽ തെലുങ്കാനയിൽ പ്രതിഷേധം അണപൊട്ടി ഒഴുന്ന അവസ്ഥയാണുള്ളത്. പ്രതിഷേധം കനത്തതോടെ ഡോക്ടറുടെ കൊലപാത കേസിന്റെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി രൂപവത്കരിക്കാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റക്കാർക്ക് ശക്തമായ ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടറുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വ്യക്തമാക്കി. കൊലപാതകത്തിൽ രാജ്യമെങ്ങും വൻപ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്ത് കത്തിച്ചെന്നതും, ഇതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന് പ്രതിഷേധമുയർന്നിരുന്നു. കേസന്വേഷണത്തിനായി എത്തിയ പൊലീസുകാരുടെ നേർക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പുകളും കല്ലും എറിഞ്ഞു.ഈ സാഹചര്യത്തിൽക്കൂടിയാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് തീരുമാനം പ്രഖ്യാപിക്കുന്നത്. യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിൽ അലംഭാവം കാട്ടിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. 2012ൽ പെൺകുട്ടിയെ ബസ്സിൽ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ലോറി തൊഴിലാളികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിടിയിലായ മുഖ്യപ്രതി ആരിഫ് (24) ഡ്രൈവറും ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവർ ലോറി ക്ലീനർമാരുമാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ഹിൽകൂർ ബാലാജി ക്ഷേത്രം 20 മിനിറ്റ് നട അടച്ചിട്ട് ഭക്തർക്ക് പ്രവേശനം നിർത്തിവെച്ചു. ഭക്തർ പുരോഹിതർക്കൊപ്പം ക്ഷേത്രത്തിന് പുറത്ത് ഒരുമിച്ച് കൂടി സ്ത്രീകളുടെ സുരക്ഷക്കായി 'മഹാ പ്രദക്ഷിണം' നടത്തി. വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്.

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലെ ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം നടന്ന സംഭവം ഡൽഹി പെൺകുട്ടിയുടെ ദുരന്തത്തിന് ശേഷം രാജ്യമന:സാക്ഷിയെ ആകെ ഇളക്കിമറിച്ചിരിക്കുകയാണ്. ടോൾ പ്ലാസയ്ക്ക് അടുത്ത് നിന്ന് യുവതി സഹോദരിയെ ഫോണിൽ വിളിച്ച് പറഞ്ഞകാര്യങ്ങൾ തന്നെ പ്രതികളുടെ ഗൂഢാലോചനയുടെ സൂചനകൾ നൽകുന്നു. ' ഞാൻ എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ, അവർ പിന്നിൽ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു: മാഡം നിങ്ങളുടെ ടയർ ഫ്‌ളാറ്റാണ്..മുന്നോട്ട് പോകാൻ കഴിയില്ല. ബസ് സ്റ്റാന്റിനടുത്ത് വച്ച് റിപ്പയർ ചെയ്യാമെന്ന് കരുതി മുന്നോട്ട് പോകാൻ ഒരുങ്ങിയെങ്കിലും അവർ വിട്ടില്ല. എന്നെ നിർബന്ധിച്ച് ബൈക്കിൽ നിന്നിറക്കി. ബൈക്ക് നന്നാക്കാൻ ഒരുപയ്യനെ അയച്ചു. എന്നാൽ, അവൻ മടങ്ങി വന്ന് എല്ലാ കടകളും അടച്ച് വച്ചുവെന്ന് പറഞ്ഞു.'

നാലുപേരാണ് സംഭവത്തിലെ പ്രതി. 26 കാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ലോറി ഡ്രൈവർ അടക്കമുള്ള പ്രതികൾക്ക് വീര്യം പകർന്നത് അകത്ത് ചെന്ന മദ്യത്തിന്റെ കൂടിയ അളവ് തന്നെ. വിസ്‌കിയുടെ ഒരുഫുൾ ബോട്ടിലും ഹാഫ് ബോട്ടിലും ഒരുലിറ്ററിന്റെ സോഫ്റ്റ് ഡ്രിങ്ക്‌സും, കുറച്ചു സ്‌നാക്‌സും ഇവർ വാങ്ങിയിരുന്നു. ടോൾ പ്ലാസയ്ക്ക് അടുത്തുള്ള തൊണ്ടുപ്പള്ളി ഗ്രാമത്തിലെ വൈൻ ഷോപ്പിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയത്. വനിതാ ഡോക്ടറെ വലിച്ചിഴച്ച് കൊണ്ടുപോയി ഇട്ട സ്ഥലത്ത് വച്ച് ഇവർ വിസ്‌കിയിൽ സോഫ്റ്റ് ഡ്രിങ്ക്‌സ് കലർത്തി ബലമായി കുടിപ്പിച്ചു. യുവതി അർദ്ധബോധാവസ്ഥയിൽ ആയപ്പോഴാണ് മാറി മാറി ബലാൽസംഗം ചെയ്തും, പിന്നീട് കൊലപ്പെടുത്തിയതും.

ബുധനാഴ്ച രാത്രി എട്ടുമണിക്കു ശേഷം ബംഗളൂരു-ഹൈദരാബാദ് ഹൈവേയിലാണ് സംഭവം. മെഹ്ബൂബ്‌നഗർ ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടറായിരുന്നു ഷംഷാബാദ് സ്വദേശിയായ യുവതി. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന ശേഷം വൈകിട്ട് വീട്ടിലേക്ക് പോയി. വൈകുന്നേരം 5.50 ഓടെ വീട്ടിൽ നിന്നും ചർമരോഗ വിദഗ്ദനെ കാണാനായിപുറപ്പെട്ടു.ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്ത് യുവതി ഷെയർ ടാക്‌സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത്ടോൾ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികൾമദ്യപിക്കുകയായിരുന്നു. ഡോക്ടർ സ്‌കൂട്ടർ പാർക്ക്ചെയ്ത്പോകുന്നത്കണ്ട പ്രതികൾ നോട്ടമിട്ടി. അവരെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. പ്രതികളിരൊളായജൊല്ലു നവീൻ യുവതിയുടെസ്‌കൂട്ടറിന്റെ പിൻ ചക്രം പഞ്ചറാക്കി.
രാത്രി 9.18 ഓടെ ഡോക്ടറെ കണ്ട് തിരിച്ചെത്തിയയുവതിയോട് ബൈക്കിൽ കാറ്റില്ലെന്ന് പറഞ്ഞ് രണ്ട് പ്രതികൾഅടുത്തുകൂടി. കേസിലെ മുഖ്യപ്രതിയായ ആരിഫാണ് സ്‌കൂട്ടർ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. മറ്റൊരു പ്രതി ജോല്ലു ശിവ സ്‌കൂട്ടർ നന്നാക്കാനെന്ന് പറഞ്ഞ് വാഹനംതള്ളിക്കൊണ്ടു പോയി. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ ഇയാൾറിപ്പയർ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് പറഞ്ഞു.

തുടർന്നാണ് ഡോക്ടറെ റോഡരികിലെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടർന്നാണ് യുവതി മരിച്ചത്.തുടർന്ന് പ്രതികൾ പെട്രോൾ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു.ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ഒരു പാലത്തിനടിയിലാണ്വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

നേരത്തേ പ്രതികളുടെ പെരുമാറ്റത്തിൽസംശയം തോന്നിയ യുവതി 9.22ന് തന്റെസഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടറിന്റെടയറിൽ കാറ്റില്ലെന്നും സഹായിക്കാൻ വാഗ്ദാനം ചെയ്തത് ചിലർ വന്നതായും സമീപത്ത് ലോറിക്കാർ നോക്കി നിൽക്കുന്നുണ്ടെന്നും ഭയത്തോടെ യുവതി സഹോദരിയോട് പറഞ്ഞു. സഹായം സ്വീകരിക്കാതെ, വാഹനം ഉപേക്ഷിച്ച് ടോൾപ്ലാസയിൽ അഭയം തേടാനായിരുന്നു സഹോദരിയുടെ ഉപദേശം.

എന്റെസ്‌കൂട്ടർ തിരികെ വരുന്നതുവരെ നീദയവായി സംസാരിച്ചുകൊണ്ടിരിക്കുക. അപരിചിതർ എല്ലാവരും പുറത്തുണ്ട്. നീ എന്നോട് സംസാരിക്കുന്നത് തുടരുക, എനിക്ക് പേടിയാകുന്നു' -ഇതായിരുന്നു യുവതിയുടെ വാക്കുകൾ. രാത്രി 9.44ന്സഹോദരിയെ വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയപ്പെട്ടിരുന്നു. തുടർന്ന്കുടുംബം യുവതിയെ അന്വേഷിച്ചിറങ്ങി. പുലർച്ച രണ്ട് മണിയായിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ് (25) ആണ് പ്രധാന പ്രതി. പൊലീസ് യുവതിയുടെ കുടുംബത്തെപട്രോളിങ്വാഹനത്തിൽ കൊണ്ടുപോയി വിവിധയിടങ്ങളിലെസി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ടോൾ പ്ലാസയുടെ സി.സി.ടിവി ദൃശ്യങ്ങളിൽ യുവതിയെ കണ്ടു. പുലർച്ചെ മൂന്ന് മണിയോടെ കുടുംബം ഔദ്യോഗികമായി പരാതി നൽകി. രാവിലെ അഞ്ച്മണി വരെഎല്ലാ പഞ്ചർ ഷോപ്പുകളിലും അന്വേഷിച്ചു,രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്, കമ്മീഷണർ വി സി.സജ്ജനാർ പറഞ്ഞു.

കൂട്ടമാനഭംഗം ചെയ്യും മുമ്പേ, പ്രതികൾ യുവതിയുടെ തലയുടെ പിന്നിൽ ഇടതുഭാഗത്ത് ആഞ്ഞടിച്ചു. മദ്യം കലർത്തിയ സോഫ്റ്റം ഡ്രിങ്ക്‌സ് ബലമായി കുടിപ്പിക്കു കൂടി ചെയ്തതോടെ, യുവതി ബോധരഹിതയായി. ബലാൽസംഗത്തിന് ശേഷം രണ്ടുപ്രതികൾ യുവതിയുടെ കാലുകൾ കൂട്ടിപ്പിടിച്ചു. മുഖ്യപ്രതി ലോറി ഡ്രൈവറാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഇവർ ഡോക്ടറുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം മൃതദേഹം ലോറിയുടെ കാബിനിൽ ഇട്ടു. മുഖ്യപ്രതിയും മൂന്നാം പ്രതിയും ലോറിയിൽ കയറി. മറ്റു രണ്ടുപേർ യുവതിയുടെ കാറിൽ പിന്തുടർന്നു. രാത്രി 10.22 ന് ഇവർ ടോൾ പ്ലാസ് വിട്ടു. ടോൾ പ്ലാസ കടന്നതിന് ശേഷം യുടേൺ എടുത്ത് ഷഡ്‌നഗർ ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ രണ്ടു പെട്രോൾ പമ്പുകളിൽ നിന്ന് കാലിയായ ബോട്ടിലിൽ പെട്രോൾ വാങ്ങാൻ നോക്കിയെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല.

വാഹനത്തിൽ മാത്രമേ പെട്രോൾ നിറച്ചുതരൂ എന്നാണ് ജീവനക്കാർ പറഞ്ഞത്. കൊത്തൂർ എന്ന സ്ഥലത്തെ പമ്പിൽ എത്തിയപ്പോൾ ജീവനക്കാർ വഴങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. ജെപി ഗർഗ റോഡിനടുത്ത് വണ്ടി നിർത്തി. ലോറിയിൽ നിന്ന് ഡീസൽ ഒരു ബോട്ടിലിലേക്ക് ഒഴിച്ചെടുത്തു. പിന്നീട് ചതൻപള്ളിയിലെ കൾവേർട്ടിന് അടുത്ത് ലോറി നിർത്തി. കൾവേർട്ടിന് അടിയിലേക്ക് മൃതദേഹം കൊണ്ടുപോയ ശേഷം ഒരുപുതപ്പിൽ പൊതിഞ്ഞു. തുടർന്ന് പെട്രോളും ഡീസലും ചേർത്ത് മൃതദേഹം കത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP