Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമനീതി, അധികാരത്തിൽ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിൻകരയിൽ അണി നിരന്നത് ഒരുലക്ഷത്തോളം വിശ്വാസികൾ; മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ; കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സമുദായ റാലി സമാപിച്ചത് ഇങ്ങനെ

സമനീതി, അധികാരത്തിൽ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിൻകരയിൽ അണി നിരന്നത് ഒരുലക്ഷത്തോളം വിശ്വാസികൾ; മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ; കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സമുദായ റാലി സമാപിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച മഹാറാലി നെയ്യാറ്റിൻകരയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി ദിവസങ്ങളിലായി നെയ്യാറ്റിൻകരയിൽ നടന്ന സമ്മേളനത്തിന് സമാപനം മഹാറാലിയോടെയായിരുന്നു.കേരളത്തിലെ 12 രൂപതകളിൽനിന്നുള്ള 20 ലക്ഷം ലത്തീൻ കത്തോലിക്കരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമുദായസംഗമം നടക്കുന്നത്. നെയ്യാറ്റിൻകരയിലെ ഇന്ന് വൈകുന്നേരം സംഘഠിപ്പിച്ച റാലിയിൽ ഒരു ലക്ഷത്തോളം ലത്തീൻ കത്തോലിക്കാ വിശ്വാസികൾ പങ്കെടുത്തു.

ഇന്ന് രാവിലെ പത്തിന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം കോട്ടപ്പുറം രൂപത ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് പകൽ മൂന്നിന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് നെയ്യാറ്റിൻകര പട്ടണത്തിലേക്ക് ഒരുലക്ഷം അംഗങ്ങൾ പങ്കെടുക്കുന്ന മഹാറാലി നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി ക്രിസ്തുദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

'സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം' എന്ന മുദ്രാവാക്യമുയർത്തി ഒരുലക്ഷത്തോളം പേരാണ് നെയ്യാറ്റിൻകര നഗരത്തിൽ അണിനിന്നത്. തുടർന്ന് അക്ഷയാ കോംപ്ലക്‌സിൽ നടക്കുന്ന പൊതുസമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷയ ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്‌സിക്കുട്ടി അമ്മ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.

രൂപതയിലെ 11 ഫൊറോനകളുടെയും പ്രതിനിധികൾ ജ്വാലാപ്രയാണത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ഫൊറോനകളിലും തുടർന്ന് ബി.സി.സി. യൂണിറ്റുകളിലും ജ്വാലാപ്രയാണം മുന്നോടിയായി നടന്നിരുന്നു. ഫൊറോനകളിൽ വിളംബര ബൈക്ക് റാലികളുംനടത്തി. ഇതിനെല്ലാം ശേഷമാണ് ഇന്ന് ഒരു ലക്ഷം പേർ അണിനിരന്ന റാലിയും നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP