Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസ് വേദി പങ്കിട്ട് കോൺഗ്രസ് നേതാവ് ജനാർദ്ദൻ ദ്വിവേദി; മോഹൻ ഭാഗവതിനൊപ്പം വേദി പങ്കെട്ടത് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ; വേദി പങ്കിടലിൽ തെറ്റില്ലെന്ന് കോൺഗ്രസ്

ആർഎസ്എസ് വേദി പങ്കിട്ട് കോൺഗ്രസ് നേതാവ് ജനാർദ്ദൻ ദ്വിവേദി; മോഹൻ ഭാഗവതിനൊപ്പം വേദി പങ്കെട്ടത് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ; വേദി പങ്കിടലിൽ തെറ്റില്ലെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എഐസിസി മുൻ ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദി ആർഎസ്എസ് വേദിയിൽ. ഭഗവത്ഗീത ആധാരമാക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനൊപ്പം ജനാർദൻ ദ്വിവേദി പങ്കെടുത്തത്. മന്ത്രി സ്മൃതി ഇറാനിയും സ്വാമി ഋതംബരയും പരാപാടിയിൽ പങ്കെടുത്തിരുന്നു. ഔദ്യോഗികമായി ക്ഷണിച്ചിട്ടാണ് ദ്വിവേദി പരിപാടിയിൽ പങ്കെടുത്തതെന്നാണ് വിവരം. കോൺഗ്രസുമായി കുറച്ചുകാലമായി ദ്വിവേദി അകൽച്ചയിലായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനെത്തുടർന്ന് ദ്വിവേദി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് കോൺഗ്രസിന്റെ പൊതു പരിപാടികളിലൊന്നും ദ്വിവേദി പങ്കെടുത്തിരുന്നില്ല. ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദ്വിവേദി ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.

അതേസമയം ആർഎസ്എസ് നേതാവിനൊപ്പം വേദി പങ്കിട്ടതിൽ തെറ്റില്ലെന്നാണ് ജനാർദ്ദനൻ ദ്വിവേദിയുടെ അഭിപ്രായം. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് ഉയരുന്ന അഭ്യൂഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP