Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈപ്പിടിയിൽ ഒതുങ്ങാതെ ഉള്ളി; ഈജിപ്തിന് പുറമെ തുർക്കിയിൽ നിന്ന് 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്രം; സംസ്ഥാനങ്ങൾ 52 രൂപയ്ക്ക് വിതരണം ചെയ്യാൻ നിർദ്ദേശം; കയറ്റുമതിക്കും സംഭരണത്തിനും വിലക്ക്

കൈപ്പിടിയിൽ ഒതുങ്ങാതെ ഉള്ളി; ഈജിപ്തിന് പുറമെ തുർക്കിയിൽ നിന്ന് 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്രം; സംസ്ഥാനങ്ങൾ 52 രൂപയ്ക്ക് വിതരണം ചെയ്യാൻ നിർദ്ദേശം; കയറ്റുമതിക്കും സംഭരണത്തിനും വിലക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉള്ളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഉള്ളി വില കിലേയ്ക്ക നൂറ് രൂപയ്ക്ക് മുകളിൽ എത്തി നിൽക്കുന്നതോടെ കുടുംബബജറ്റുകളെ താളം തെറ്റിച്ചിരിക്കുകായണ്. ഈ പശ്ചാത്തലത്തിൽ തുർക്കിയിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വിലപിടിച്ചു നിർത്താനാണ് സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സർക്കാർ സ്ഥാപനമായ എംഎംടിസി ഓർഡർ നൽകിയിരിക്കുന്നത്. ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടൺ ഉള്ളിക്കു പുറമെയാണ് ഇത്.

തുർക്കിയിൽനിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തിൽനിന്നുള്ള ഉള്ളി ഡിസംബർ രണ്ടാം വാരത്തോടെ മുംബൈയിൽ എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് 1.2 ലക്ഷം ടൺ ഉള്ളി വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഇന്ത്യയിൽനിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സർക്കാർ വിലക്കുകയും ചെയ്തിരുന്നു.

വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉൽപാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽനിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സർക്കാർ വിലക്കുകയും ചെയ്തിരുന്നു.വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉൽപാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP