Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാരിന് താത്ക്കാലിക ആശ്വാസം; നവംബറിൽ ജിഎസ്ടി പിരിവ് ഒരുലക്ഷം കോടി പിന്നിട്ടു

കേന്ദ്രസർക്കാരിന് താത്ക്കാലിക ആശ്വാസം; നവംബറിൽ ജിഎസ്ടി പിരിവ് ഒരുലക്ഷം കോടി പിന്നിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ കേന്ദ്രസർക്കാറിന്​ ആശ്വാസമായി ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടി പിന്നിട്ടു. നവംബറിൽ 1,03,492 കോടിയാണ്​ നവംബറിലെ ജി.എസ്​.ടി പിരിവ്​. കഴിഞ്ഞ മൂന്ന്​ മാസവും ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടിയിലെത്തിയിരുന്നില്ല. 19,592 കോടിയാണ്​ സി.ജി.എസ്​.ടിയായി പിരിച്ചെടുത്തത്​ എസ്​.ജി.എസ്​.ടി 27,144 കോടിയും ഐ.ജി.എസ്​.ടി 49,028 കോടിയും പിരിച്ചെടുത്തു. 7,727 കോടിയാണ്​ ആകെ പിരിച്ചെടുത്ത സെസ്​. കഴിഞ്ഞ രണ്ട്​ മാസവും നെഗറ്റീവ്​ വളർച്ചായാണ്​ ജി.എസ്​.ടി പിരവിലുണ്ടായിരുന്നത്​.

എന്നാൽ, നവംബറിൽ ഇത്​ ആറ്​ ശതമാനമായി വർധിച്ചു. ഒക്​ടോബറിൽ 95,380 കോടിയായിരുന്നു ജി.എസ്​.ടി പിരിവ്​. സെപ്​റ്റംബറിൽ 91,916 കോടിയിലെത്തിയെന്ന് ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് മാസത്തെ ഇടിവിന് ശേഷമാണ്, ജിഎസ്ടി വരുമാനം 2018 നവംബറിലെ അപേക്ഷിച്ച് 2019 നവംബറിൽ 6% വളർച്ച നേടി മുന്നിട്ട് നിൽക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ജിഎസ്ടി കളക്ഷൻ ഒരു ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു.

Untitled-3

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP