Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചാവുന്നതിന് മുൻപ് അവനെയും കൊണ്ടെ പോവൂ! ദുരൂഹതകൾ നിറച്ച് പ്രതി പൂവൻ കോഴിയുടെ ട്രെയിലറിൽ കസറി മഞ്ജു വാര്യർ; റോഷൻ ആഡ്രൂസ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ഉടനെത്തും

ചാവുന്നതിന് മുൻപ് അവനെയും കൊണ്ടെ പോവൂ! ദുരൂഹതകൾ നിറച്ച് പ്രതി പൂവൻ കോഴിയുടെ ട്രെയിലറിൽ കസറി മഞ്ജു വാര്യർ; റോഷൻ ആഡ്രൂസ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ഉടനെത്തും

മറുനാടൻ ഡെസ്‌ക്‌

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തുവിട്ടു. ഒന്നര മിനിട്ടുള്ള ട്രെയിലറിൽ കസറുന്നത് മഞ്ജു വാര്യർ തന്നെയാണ്. നടൻ ദുൽഖർ സൽമാനാണ് ട്രെയിലർ റിലീസ് ചെയ്തത്. പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രം മഞ്ജുവിലൂടെ വീണ്ടുമൊരു ശക്തമായ സ്ത്രീകഥാപാത്രത്തെ സമ്മാനിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ദുരൂഹതകൾ ഏറെ ഒളിപ്പിച്ചാണ് ട്രെയിലറിന്റെ വരവ്.

ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ ഏറെ ചർച്ചയായ പ്രതി പൂവൻ കോഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദത്തെ തള്ളി ചിത്രത്തിന്റെ സംവിധാനയകൻ തന്നെ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും ഈ സിനിമ മറ്റൊരു കഥയാണെന്നുമാണ് റോഷൻ പറയുന്നത്.റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അനുശ്രീ, അലൻസിയർ, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP