Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ കുറ്റവാളികളുടെ കോൺഫറൻസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചപ്പോൾ രണ്ട് നിരപരാധികളെ കുത്തിക്കൊന്നു; പൊലീസ് നിരീക്ഷണത്തിൽ ഉണ്ടായിട്ടും ഉസ്മാൻ ഖാനെ തടയാൻ കഴിഞ്ഞില്ല; വെടിയേറ്റ് മരിച്ച ഉസ്മാൻ ഖാനെപ്പോലെ ഇനിയും എത്രപേർ?

മുൻ കുറ്റവാളികളുടെ കോൺഫറൻസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചപ്പോൾ രണ്ട് നിരപരാധികളെ കുത്തിക്കൊന്നു; പൊലീസ് നിരീക്ഷണത്തിൽ ഉണ്ടായിട്ടും ഉസ്മാൻ ഖാനെ തടയാൻ കഴിഞ്ഞില്ല; വെടിയേറ്റ് മരിച്ച ഉസ്മാൻ ഖാനെപ്പോലെ ഇനിയും എത്രപേർ?

സ്വന്തം ലേഖകൻ

ലണ്ടൻ: ലണ്ടൻ നഗരത്തിലേക്ക് പ്രവേശനാനുമതി ഇല്ലാതിരുന്നയാളാണ് കഴിഞ്ഞദിവസം ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തുകയും രണ്ട് നിരപരാധികളെ കുത്തിക്കൊല്ലുകയും ചെയ്ത ഉസ്മാൻ ഖാനെന്ന് വ്യക്തമായി. ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിച്ച ഉസ്മാന്റെ ശിക്ഷാവ്യവസ്ഥകളിലൊന്നായിരുന്നു ലണ്ടനിൽ കടക്കരുതെന്നത്. എന്നാൽ, മുൻ തടവുകാർ ചേർന്ന് നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കാനായി ഈ വ്യവസ്ഥയിൽ ഒരു ദിവസത്തെ ഇളവ് നേടിയെടുത്താണ് ഉസ്മാൻ ലണ്ടനിലേക്ക് കടന്നതും ആക്രമണം നടത്തിയതും.

20 കർശന ഉപാധികളോടെയാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയത്. അതിലൊന്നായിരുന്നു ലണ്ടനിൽ കടക്കരുതെന്നത്. എന്നാൽ, ഒരുദിവസത്തേക്ക് അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ച അധികൃതർ, അതിത്ര വലിയ കുഴപ്പത്തിനിടയാക്കുമെന്ന് കരുതിയിരുന്നില്ല. കേംബ്രിഡ്ജ് സർവകലാശാലയാണ് മുൻ തടവുകാരുടെ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നത്. അതിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ഉസ്മാൻ അപേക്ഷിച്ചതും. തടവുശിക്ഷയോടെ ഉസ്മാന് മാനസാന്തരം വന്നുവെന്ന് കരുതിയ അധികൃതർ അതിന് അനുമതി നൽകുകയായിരുന്നു.

ലണ്ടൻ ബ്രിഡ്ജിൽ കഴിഞ്ഞദിവസം ഉസ്മാൻ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ മരിക്കുകയും മറ്റു ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്താനായത്. കീഴ്‌പ്പെടുത്തിയെങ്കിലും അക്രമവാസന തുടർന്ന ഇയാളെ പിന്നീട് പൊലീസുകാർ വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഭീകരാക്രമണം നടന്ന ബോറോ മാർക്കറ്റിന് സമീപത്താണ് ഇക്കുറിയും ആക്രമണമുണ്ടായത്. ഉസ്മാനെ ലണ്ടനിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി കൊടുത്തതാണ് എല്ലാ പിഴവുകൾക്കും കാരണമായത്.

പ്രധാനമന്ത്രി ബോറിസ് ജോൺസണിനെ വധിക്കാൻ പദ്ധതിയിട്ടതിനും ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ സ്‌ഫോടനം ആസൂത്രണം ചെയ്തതിനുമാണ് ഉസ്മാൻ 2012-ൽ ജയിലിലായത്. കർശന ഉപാധികളോടെ കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ചയാൾ എന്നുള്ള ടാഗ് എല്ലായ്‌പ്പോഴും ധരിക്കണമെന്നും മാനസാന്തരത്തിനുള്ള ക്ലാസ്സുകളിൽ പങ്കെടുക്കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു. പൊലീസിന്റെ കർശന നിരീക്ഷണത്തിലുമായിരുന്നു ഇയാൾ.

ജയിൽ മോചിതനായശേഷം വളരെ മാന്യമായ പെരുമാറ്റത്തിലൂടെ അധികൃതരെ കബളിപ്പിച്ച ഉസ്മാൻ, അവസരം കാത്തിരിക്കുകയായിരുന്നുവെന്നാണ് ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽനിന്ന് വ്യക്തമാകുന്നത്. ലണ്ടനിൽ പ്രവേശിക്കാനുള്ള പഴുതായി മുൻ തടവുകാരുടെ സമ്മേളനത്തെ ഇയാൾ ഉപയോഗിക്കുകയായിരുന്നു. 2008-ൽ കൗമാരപ്രായത്തിൽ അഞ്ജും ചൗധരിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് ഉസ്മാൻ തീവ്രവാദത്തിലേക്ക് കടക്കുന്നത്. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് ആകൃഷ്ടനായി.

ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐസിസ്, ഉസ്മാൻ പ്രവർത്തിച്ചത് തങ്ങൾക്കുവേണ്ടിയാണെന്ന് അവകാശപ്പെട്ടു. വാർത്താ ഏജൻസി വഴിയാണ് ഐസിസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാൽ, ഉസ്മാനും ഐസിസുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഐസിസിനെതിരേ ആക്രമണം നടത്തുന്ന രാജ്യങ്ങളോടുള്ള പ്രതികാരമെന്ന നിലയ്ക്കാണ് ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തിയതെന്ന് സംഘടന ആവകാശപ്പെട്ടു. ഐസിസ് തലവൻ അബൂ ബക്കർ ബാഗ്ദാദിയുടെ വധത്തിലുള്ള പ്രതികാരമായിട്ടാകാം ആക്രമണമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP