Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്പളങ്ങിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചത് വിലക്ക് ലംഘിച്ച് സിമന്റ് ഇറക്കിയെന്ന് പറഞ്ഞ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രണ്ടു സിഐടിയു തൊഴിലാളികൾ അറസ്റ്റിൽ; പരിക്കേറ്റ ആസം സ്വദേശികൾ ചികിത്സയിൽ; പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം; കടയുടമ കോടതിയിലേക്ക്

കുമ്പളങ്ങിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചത് വിലക്ക് ലംഘിച്ച് സിമന്റ് ഇറക്കിയെന്ന് പറഞ്ഞ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രണ്ടു സിഐടിയു തൊഴിലാളികൾ അറസ്റ്റിൽ; പരിക്കേറ്റ ആസം സ്വദേശികൾ ചികിത്സയിൽ; പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം; കടയുടമ കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്പളങ്ങിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടു സിഐടിയു തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാൽ പ്രതികൾക്കു മേൽ ചുമത്തിയത് ദുർബല വകുപ്പുകൾ ആണെന്ന് കടയുടമ ആരോപിച്ചു. മർദ്ദിച്ചവർക്ക് ഒപ്പം എത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടണം എന്നാവശ്യപ്പെട്ട് ലിൻഡൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

കുമ്പളങ്ങിയിൽ ചമുട്ട് തൊഴിലാളികളായ സതീശൻ , സലിം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുമ്പളങ്ങിയിലെ തോലാട്ട് ഏജൻസീസ് എന്ന സിമന്റ് വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സിഐടിയു യൂണിയനിൽ പെട്ട തൊഴിലാളികൾ മർദ്ദിച്ചത്. 26-ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. വൈകുന്നേരം സിമന്റ് ഇറക്കുന്നത് സംബന്ധിച്ച് കടയുടമയും സിഐടിയുക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.

സിഐടിയുവിന്റെ വിലക്ക് ലംഘിച്ച് കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്റ് ഇറക്കിയതിനെ തുടർന്നായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ ആസാം സ്വദേശികളായ റോഷിദുൽ ഇസ്ലാം, സഹോദരൻ ഫരിദുൾ ഇസ്ലാം എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കടയുടമയായ ലിൻഡൺ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അടക്കം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് രണ്ട് സിഐടിയു പ്രവർത്തകരെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP