Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ശതകോടിശ്വരൻ മെെക്കൽ ബ്ലൂംബെർ​ഗ്; പ്രചാരണത്തിനായി മാത്രം ഒരാഴ്ചയ്ക്കിടെ ചെലവാക്കിയത് 3.7 കോടി ഡോളർ; ബ്ലൂംബെർ​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ശതകോടിശ്വരൻ മെെക്കൽ ബ്ലൂംബെർ​ഗ്; പ്രചാരണത്തിനായി മാത്രം ഒരാഴ്ചയ്ക്കിടെ ചെലവാക്കിയത് 3.7 കോടി ഡോളർ; ബ്ലൂംബെർ​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ ∙അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് എത്തുകയാണ് ന്യൂയോർക്ക് സിറ്റി മേയറും ശതകോടീശ്വരനുമായ മെെക്കൽ ബ്ലൂംബെർ​ഗ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തിൽ തിരിച്ചടിക്കാൻ പണപ്പെട്ടിയുമായി ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മെെക്കൽ എത്തുന്നത്.

ഫെബ്രുവരി 3ന് ആരംഭിക്കുന്ന അന്തിമ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടം ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെർഗ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായി. മെെക്കൽ ബ്ലൂംബെർ​ഗ് ജയിച്ചുകഴിഞ്ഞാൽ ഇന്ത്യയോടുള്ള സമീപനത്തിൽ മികച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. പതിവായി ഇന്ത്യ സന്ദർശിക്കുന്ന ആളെന്ന ഉപരി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുമാണ് മെെക്കൽ

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന് പാർട്ടിയിൽ എതിരാളികളുണ്ടെങ്കിലും ഭീഷണിയല്ല. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബ്ലൂംബെർഗ് ഉൾപ്പെടെ 18 സ്ഥാനാർത്ഥികളാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇവരിൽ ജോ ബൈഡൻ, എലിസബത്ത് വാറൻ തുടങ്ങിയ പ്രമുഖരെയാണ് ആദ്യം എതിരിടേണ്ടത്. 5400 കോടി ഡോളർ (3,87,450 കോടി രൂപ) ആസ്തിയാണ് ബ്ലൂംബെർ​ഗിന്; അമേരിക്കൻ സമ്പന്നപ്പട്ടികയിൽ 8ാം സ്ഥാനത്തുള്ള ഇദ്ദേഹം യഹൂദവംശജനും കൂടിയാണ്. സാമ്പത്തിക വാർത്താവിതരണ ഏജൻസിയായ ‘ബ്ലൂംബെർഗ്’ ഉൾപ്പെടെയുള്ള മാധ്യമ ശൃംഖലയുടെ ഉടമയാണ് ഇദ്ദേഹം. ടെലിവിഷനിൽ രം​ഗത്ത് മാത്രം ഒരാഴ്ചയ്ക്കിടെ പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളറാണ്. ട്രംപിനെതിരെ ഡിജിറ്റൽ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാൻ പോകുന്നത് 12 കോടി ഡോളറെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP