Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂജ ബംപർ 5 കോടി സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; കോടീശ്വരൻ ആരെന്ന് അറിയാൻ ആകാംക്ഷയോടെ മലയാളികൾ

പൂജ ബംപർ 5 കോടി സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; കോടീശ്വരൻ ആരെന്ന് അറിയാൻ ആകാംക്ഷയോടെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ∙ ഇന്നലെ നറുക്കെടുത്ത പൂജ ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആർഐ 332952 നമ്പർ ടിക്കറ്റിന്. എന്നാൽ സമ്മാനം ആർക്കെന്ന് അറിവായിട്ടില്ല. ശിവശക്തി ഹോൾസെയിൽ ലോട്ടറി ഏജൻസി എസ്. അംസുപാണ്ഡ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശൻ എന്ന ഏജൻസിയിൽ നിന്നു വിറ്റ 332952–ാം നമ്പർ ലോട്ടറിക്കാണ് ഒന്നാംസ്ഥാനം. കോട്ടയം മെഡിക്കൽ കോളജ് പരിസരത്തുള്ള മെഡിക്കൽ ഷോപ്പിന്റെ അടുത്തുവച്ച്ഒരാൾക്ക് കുറെയധികം ലോട്ടറികൾ നൽകിയിരുന്നു. ഇതിൽ ഒന്നാണ് സമ്മാനം നേടിയതെന്ന് കരുതുന്നതായി അംസുപാണ്ഡ്യൻ പറയുന്നു. അംസുപാണ്ഡ്യൻ വിറ്റ 2 ലോട്ടറികൾക്ക് മുൻപ് 5 ലക്ഷം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്.

പൂജ ബംപർ ലോട്ടറി വിൽപനയിൽ നിന്ന് ഒറ്റയടിക്ക് 25 കോടി രൂപ ലാഭമാണ് സർക്കാർ നേടിയത്. ആകെ 35 ലക്ഷം ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചതിൽ 34.22 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനായി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന ക്രിസ്മസ് ന്യൂ ഇയർ ബംപർ ടിക്കറ്റുകൾ മന്ത്രി തോമസ് ഐസക് വിപണിയിലിറക്കി. 300 രൂപയാണു ടിക്കറ്റു വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP