Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ സ്‌കൂളിലെ മിന്നൽ പരിശോധനയ്ക്കിടെ ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാനറിയാതെ അദ്ധ്യാപിക; ക്ഷുഭിതനായി ജില്ലാ മജിസ്ട്രേറ്റ്, അദ്ധ്യാപികയെ സസ്പെന്റ് ചെയ്തു ;ബിരുദധാരിയാണെന്ന് പറഞ്ഞെങ്കിലും നടപടിയിൽ നിന്നും രക്ഷപെടാനായില്ല

സർക്കാർ സ്‌കൂളിലെ മിന്നൽ പരിശോധനയ്ക്കിടെ ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാനറിയാതെ അദ്ധ്യാപിക; ക്ഷുഭിതനായി ജില്ലാ മജിസ്ട്രേറ്റ്, അദ്ധ്യാപികയെ സസ്പെന്റ് ചെയ്തു ;ബിരുദധാരിയാണെന്ന് പറഞ്ഞെങ്കിലും നടപടിയിൽ നിന്നും രക്ഷപെടാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ; സർക്കാർ സ്‌കൂളിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഏതാനും വരികൾ വായിക്കാൻപോലും സാധിക്കാതെ അദ്ധ്യാപിക. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സിക്കന്ദർപൂർ സരൗസിയിലെ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. മിന്നൽ പരിശോധനയ്ക്കിടെ പാഠപുസ്തകം വായിക്കാൻ ജില്ലാ മജിസ്‌ട്രേറ്റാണ് ഇംഗ്ലീഷ് അദ്ധ്യാപികയോട് ആവശ്യപ്പെട്ടത്.

പരിശോധനയ്ക്കായി എത്തിയ മജിസ്​ട്രേറ്റ്​ ദേവേന്ദ്ര കുമാർ പാണ്ഡ കുട്ടികളോട്​ ആദ്യം ഇംഗ്ലീഷ്​ വായിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക്​ ഇതിന്​ കഴിയാതിരുന്നതോടെ അദ്ധ്യാപികയോട്​ വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ധ്യാപികയും പരാജയപ്പെട്ടതോടെ മജിസ്ട്രേറ്റ് ക്ഷുഭിതനാവുകയും ചെയ്യുന്നുണ്ട്. തുടർന്നാണ് അവരെ സസ്പെൻഡ്​ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചത്.

ബി.എ പാസായിട്ടുണ്ടെന്ന്​ അദ്ധ്യാപിക പറഞ്ഞുവെങ്കിലും നടപടിയിൽ നിന്ന്​ രക്ഷപ്പെടാനായില്ല. 'നിങ്ങൾ ഒരു ഗ്രാജ്വേറ്റാണ്. ഇതിന്റെ അർത്ഥം പറയാനല്ല ഞാൻ നിങ്ങളോട് പറഞ്ഞത്. ഇതിനെ വിവർത്തനം ചെയ്യാനും ആവശ്യപ്പെട്ടിട്ടില്ല. വെറുതെ വായിക്കാൻ മാത്രമാണ് പറഞ്ഞിരുന്നത്'- അദ്ധ്യാപികയോട് മറുപടിയെന്നവണ്ണം അദ്ദേഹം പറഞ്ഞു. ‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP