Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"ദിവ്യാ സ്പന്ദന" സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണം'; ആവശ്യപ്പെട്ടത് പിറന്നാൾ ദിനത്തിൽ, മധുരം വിതരണം ചെയ്തും വിദ്യാ​ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജയും നടത്തി ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ബെം​ഗളൂരൂ: സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇപ്പോൾ  സജീവമല്ലാത്ത മുൻ എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകരും ആരാധകരും രം​ഗത്ത്. ദിവ്യ സ്പന്ദനയുടെ പിറന്നാൾ ദിനമായ വെള്ളിയാഴ്ചയായിരുന്നു ഈ ആവശ്യവുമായി പ്രവർത്തകർ രംഗത്തെത്തിയത്. പിറന്നാളിനോടനുബന്ധിച്ച് മധുരം വിതരണവും വിദ്യാ​ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജയും ആരാധകർ നടത്തിയിരുന്നു.

മുൻ മന്ത്രി എം.എസ്. ആത്മാനന്ദ, എം.ആർ.ശശികുമാർ, ശുഭദായിനി തുടങ്ങിയ നേതാക്കളുൾപ്പെടെയാണ് ദിവ്യയുടെ മടങ്ങിവരവ് ആവശ്യപ്പെടുന്നത്. 2012ലാണ് സിനിമയിൽ സജീവമായിരിക്കേ ദിവ്യ യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2013ൽ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററിൽ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP