Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ എത്തിയപ്പോൾ കണ്ടത് ബോംബ് സ്‌ക്വാഡ് എസ്‌ഐയെ മാത്രം; കയറി ഇരിക്കാൻ പറഞ്ഞപ്പോൾ ഇരുന്നില്ല, നിൽക്കുക മാത്രം ചെയ്തു; പിടിച്ച് മടിയിലിരുത്തി തഴുകാനും സ്പർശിക്കാനും ശ്രമം വന്നപ്പോൾ കൈ തട്ടി എഴുന്നേറ്റ് മാറി; നിന്നെ ഇഷ്ടമാണ്, ഒരുമ്മ തരുമോ എന്ന് ചോദ്യം കേട്ടപ്പോൾ കുതറിമാറി ഓടി രക്ഷപ്പെട്ടു; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൊഴി വന്നപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്തത് പോക്‌സോ കേസ്; പീഡനശ്രമത്തിനു കേസെടുത്ത ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാർ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പൊലീസും

വീട്ടിൽ എത്തിയപ്പോൾ കണ്ടത് ബോംബ് സ്‌ക്വാഡ് എസ്‌ഐയെ മാത്രം; കയറി ഇരിക്കാൻ പറഞ്ഞപ്പോൾ ഇരുന്നില്ല, നിൽക്കുക മാത്രം ചെയ്തു; പിടിച്ച് മടിയിലിരുത്തി തഴുകാനും സ്പർശിക്കാനും ശ്രമം വന്നപ്പോൾ കൈ തട്ടി എഴുന്നേറ്റ് മാറി; നിന്നെ ഇഷ്ടമാണ്, ഒരുമ്മ തരുമോ എന്ന് ചോദ്യം കേട്ടപ്പോൾ കുതറിമാറി ഓടി രക്ഷപ്പെട്ടു; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൊഴി വന്നപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്തത് പോക്‌സോ കേസ്; പീഡനശ്രമത്തിനു കേസെടുത്ത ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാർ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം നടത്തിയ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാർ (50) ഇതുവരെ അറസ്റ്റിലായില്ല. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പേരൂർക്കട പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുടുംബവുമായി ഒരുമിച്ചാണ് സജീവ്കുമാർ ഒളിവിൽ പോയിരിക്കുന്നത്. പൊലീസ് ക്വാർട്ടേഴ്‌സിലെ സജീവിന്റെ വീട് അടഞ്ഞുകിടക്കുകയാണ്. പോത്തൻകോടുള്ള വീട്ടിൽ പൊലീസ് പോയെങ്കിലും സജീവും കുടുംബവും അവിടെയുമില്ല. ഒളിവിൽ പോയി എന്നുറപ്പായപ്പോൾ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അന്വേഷിക്കുമ്പോഴും മൊബൈൽ റേഞ്ചിലുണ്ടായിരുന്ന സജീവ് പൊലീസ് തിരക്കുന്നതറിഞ്ഞു ഒളിവിൽ പോകുകയായിരുന്നു. ചടയമംഗലം വച്ചാണ് ഒടുവിലത്തെ മൊബൈൽ റേഞ്ച് കാണിച്ചിരിക്കുന്നത്. ചടയമംഗലത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സജീവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും എന്നാണ് പേരൂർക്കട പൊലീസ് അറിയിച്ചത്. പൊലീസ് സേനയെ ഞെട്ടിച്ച പീഡന ശ്രമമാണ് സജീവ് നടത്തിയത്. ബുധനാഴ്ക വൈകീട്ടാണ് പൊലീസ് സേനയ്ക്ക് നാണക്കേടായി മാറിയ പീഡന ശ്രമം അരങ്ങേറിയത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് സജീവിനെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തത്.

സജീവിനെ അറിയുന്നവരാണ് സേനയിലെ മിക്ക പേരും. സജീവ് കോലിയക്കോട് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയെഷന്റെ സജീവ പ്രവർത്തകൻ കൂടിയാണ് സജീവ്. മകളുടെ പ്രായമുള്ള പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് എസ്‌ഐക്കെതിരെ പോക്‌സോ കേസ് വന്നത്. റെസിഡൻസ് അസോസിയേഷൻ പരിപാടി അറിയിക്കാനായി പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെത്തിയപ്പോൾ സജീവ് മാത്രമേ ക്വാർട്ടെഴ്‌സിൽ ഉണ്ടായിരുന്നുള്ളു. സജീവും റെസിഡൻസ് അസോസിയേഷൻ സജീവ പ്രവർത്തകനാണ്. പെൺകുട്ടി എത്തിയപ്പോൾ ഇയാൾ വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു. കുട്ടി ഇരുന്നില്ല. ഹാളിനകത്ത് നിൽക്കുക മാത്രം ചെയ്തു. തുടർന്ന് സജീവ് കുട്ടിയെ പിടിച്ച് മടിയിൽ ഇരുത്തുകയായിരുന്നു. സ്പർശിക്കാനും തടയുവാനും ശ്രമിച്ചപ്പോൾ കുട്ടി ധൃതിയിൽ കുതറി മാറി. എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുമ്മ തരുമോ എന്ന് ചോദിച്ചു. ഇതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു. ഈ കാര്യമാണ് പെൺകുട്ടി നൽകിയ മൊഴിയിൽ ഉള്ളത് എന്നാണ് സൂചനകൾ.

സ്‌കൂളിലെത്തിയ പെൺകുട്ടി അദ്ധ്യാപികയോട് വിവരം പറഞ്ഞു. അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. അതേസമയം സജീവ് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റും പ്രശ്‌നമാകുമെന്നാണ് പൊലീസ് പറഞ്ഞത്. സംഭവം നടന്നതിനു ശേഷം അത്തരം ഒരു സംഭവം നടന്നതായാണ് സജീവ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിലെ പരാമർശം ഇങ്ങിനെ: ആരുടെ സഹതാപത്തിന് വേണ്ടിയല്ല. ആരുടെ ദയയും ചോദിക്കുന്നില്ല. കാരാഗൃഹ വാതിലിലെക്കുള്ള വഴിയും എത്തിപ്പെടെണ്ട സമയവും മാത്രം കാത്തിരിക്കുമ്പോൾ മനസ്സിൽ തോന്നിയ വിങ്ങൽ പങ്കു വയ്ക്കുന്നു എന്ന് മാത്രം. എന്ന് തുടങ്ങുന്ന കുറിപ്പിൽ മടിയിൽ അല്ല കാലിൽ ആണ് ഇരുത്തിയത് എന്ന് പറയുന്നുണ്ട്. കുട്ടി വീട്ടിൽ വന്നതും പിടിച്ച് ഇരുത്തിയതുമെല്ലാം ഈ ഫെയ്‌സ് ബുക്ക് കുറിപ്പിൽ വിശദമാക്കുന്നുണ്ട്. പക്ഷെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിൻവലിച്ച നിലയിലാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ ആണ് പ്രചരിക്കുന്നുന്നത്. ഈ ഫെയ്‌സ് ബുക്ക് കുറിപ്പാണ് സജീവിന് പ്രശ്‌നമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP