Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസ്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊന്ന കേസ്; ഭർത്ത‌ാവിന് ജീവപര്യന്തം, പിഴയായി വിധിച്ച ഒന്നേകാൽ ലക്ഷം രൂപ മകന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി

വസ്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊന്ന കേസ്;  ഭർത്ത‌ാവിന് ജീവപര്യന്തം,  പിഴയായി വിധിച്ച ഒന്നേകാൽ ലക്ഷം രൂപ മകന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്ത‌ാവിന് ജീവപര്യന്തം തടവ്. അമ്പലപ്പുഴ സ്വദേശി സൽമാനെയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. ജീവപര്യന്തത്തോടപ്പം ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

2017 മാർച്ച് ഏഴിനായിരുന്നു കേസിന് ആധാരമ‌ായ സംഭവം. വസ്തു തർക്കത്തെ തുടർന്ന് സൽമാൻ ഭാര്യ സബിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് സബിത പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പള്ളിക്കമ്മിറ്റി നിർദ്ദേശ പ്രകാരം സൽമാന്റെ പേരിലുള്ള വസ്തു സബിതയുടെയും മകന്റെയും പേരിലേക്ക് കൂടി ആക്കാൻ ധാരണയായിരുന്നു. എന്നാൽ, ശാരീരികമായ ഉപദ്രവം കൂടിയതോടെ സബിത കുടുംബക്കോടതി സമീപിച്ചു.

പിന്നീട് കോടതി നിർദ്ദേശ പ്രകാരം ഇരുവരും ഒന്നിച്ച് കഴിയുന്നതിനിടെയാണ് പ്രതി സൽമാൻ സബിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സൽമാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച ഒന്നേകാൽ ലക്ഷം രൂപ മകന് നഷ്ടപരിഹാരമായി നൽകാനും ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP