Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോസ്റ്റലിന്റെ മുന്നിലൂടെയും പിന്നിലൂടെയും ഒരേ സമയം ഇരച്ചെത്തി; അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു; കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവ് 'എട്ടപ്പൻ' മഹേഷിനെ പിടികൂടാനായില്ല; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വധശ്രമത്തിന്

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോസ്റ്റലിന്റെ മുന്നിലൂടെയും പിന്നിലൂടെയും ഒരേ സമയം ഇരച്ചെത്തി; അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു; കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവ് 'എട്ടപ്പൻ' മഹേഷിനെ പിടികൂടാനായില്ല; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വധശ്രമത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ്.യു - എസ്എഫ്‌ഐ സംഘർഷത്തിന് പിന്നാലെ കോളേജ് ഹോസ്റ്റലിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ഹോസ്റ്റലിൽ ഇരച്ചു കയറി. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള എസ്എഫ്‌ഐക്കാരായ അഞ്ച് വിദ്യാർത്ഥികലെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന് നൽകുന്ന വിവരം.

ഒരേ സമയം രണ്ട് വഴികളിലൂടെയാണ് പൊലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാരും അകത്തുകയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടുകയും ചെയ്തു. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തുകൊണ്ടുപോകുകയും ചെയ്തു. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല.

ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിന്് സാധിച്ചിട്ടില്ല. ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലിൽ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കി.

അതേസമയം യൂനിവേഴ്‌സിറ്റി കോളെജ് അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് വധശ്രമക്കേസ് ചാർജ്ജു ചെയ്തു കൊണ്ടാണ്. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതേസമയം പൊലീസിനെ ആക്രമിച്ചതിന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ.എസ്.യു പ്രവർത്തകനെ മർദിച്ച എസ്.എഫ്.ഐ നേതാവ് എട്ടപ്പൻ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവിൽ പോയി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്. കോളെജിലെ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കോളെജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.

'എട്ടപ്പൻ' എന്നറിയപ്പെടുന്ന മഹേഷ് കെഎസ്‌യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിൻ രാജിന്റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയർന്നു. ഇതേത്തുടർന്ന് പിറ്റേന്ന് പ്രിൻസിപ്പാളിനെ കാണാനായി കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അരങ്ങേറിയത്.

എസ്എഫ്‌ഐയും കെഎസ്‌യുവും പരസ്പരം നേർക്കുനേർ ഏറ്റുമുട്ടി. യൂണിവേഴ്‌സിറ്റി കോളേജും മുന്നിലെ എം ജി റോഡും കലാപഭൂമിയായി. കല്ലേറും തമ്മിൽത്തല്ലുമായി. കെ എം അഭിജിത്തിനടക്കം നിരവധി കെഎസ്‌യു പ്രവർത്തകർക്കും, എസ്എഫ്‌ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റോഡിൽ കുത്തിയിരുന്നു. പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സമരം നിർത്തിയില്ല. പിന്നീട് റോഡിന് മുന്നിൽ കുത്തിയിരുന്ന എസ്എഫ്‌ഐക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് കെഎസ്‌യുക്കാർ സമരം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP