Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴവില്ലാകാം മണ്ണിലിറങ്ങാം;മഴവിൽ സംഘം അംഗത്വ കാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം

മഴവില്ലാകാം മണ്ണിലിറങ്ങാം;മഴവിൽ സംഘം അംഗത്വ കാല കാമ്പയിൻ  പ്രവർത്തനങ്ങൾക്ക് പ്രൗഢമായ തുടക്കം

സ്വന്തം ലേഖകൻ

കോഴിക്കോട്: മഴവിൽ സംഘത്തിന്റെ അംഗത്വ കാല കാമ്പയിൻ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ വളർച്ചയും ഉയർച്ചയുമാണ് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശക്തിയായി രൂപപ്പെടുക എന്ന് കാന്തപുരം പറഞ്ഞു.

വിദ്യാഭ്യാസവും സാമൂഹിക ബോധവും സേവന മനസ്സുമുള്ള കുട്ടികൾ രാഷ്ട്രത്തിന്റെ ശക്തിയും സമ്പത്തുമായിരിക്കും. കുട്ടികൾ നാളത്തെ പൗരന്മാരാണെന്ന തിരിച്ചറിവാണ് വേണ്ടത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ചേർന്നു നിന്നു ധാർമിക മൂല്യങ്ങളെ ഉയർത്തുന്നത്തിന് കൂട്ടായ ശ്രമം നടത്തണമെന്നും കാന്തപുരം കൂട്ടി ചേർത്തു. മഴവിൽ സംഘത്തിലൂടെ ഗ്രാമങ്ങളിൽ ജനാധ്യപത്യബോധവും മതേതര കാഴ്ചപ്പാടും പരിസ്ഥിതി സ്നേഹവുമുള്ള വിദ്യാർത്ഥി കൂട്ടം രൂപപ്പെടണമെന്നും കാന്തപുരം പറഞ്ഞു.

മഴവില്ലാകുക മണ്ണിലിറങ്ങുക എന്ന തല വാചകത്തിൽ ഡിസംബർ 1 മുതൽ 30 വരെയാണ് അംഗത്വ കാല കാമ്പയിൻ. കേരളത്തിലെ 7000 യൂണിറ്റുകളിൽ അഞ്ചു ലക്ഷം കുട്ടികളാണ് അംഗത്വ കാല കാമ്പയിനിൽ അണി ചേരുക. പഠനം മധുരം, സേവനം മനോഹരം എന്ന ലക്ഷ്യത്തിലാണ് മഴവിൽ സംഘം ഗ്രാമങ്ങളിലും സ്‌കൂളുകളിലും പ്രവർത്തിച്ചു വരുന്നത്. കാമ്പയിൻ കാലയളവിൽ വിവിധങ്ങളായ പദ്ധതികൾ മഴവിൽ സംഘത്തിനു കീഴിൽ സംഘടിപ്പിക്കും. നാളെ (ഞായർ) ഏഴായിരം യൂണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പ്രമുഖർ ഉദ്ഘാടനം ചെയ്യും. ഡിവൈൻ അസംബ്ലി, കുട്ടിസഭ, തമ്പ്, വർണ റാലി, കൊടി മരം എന്നീ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും.

കോഴിക്കോട് കാന്തപുരം യൂണിറ്റിലെ മഴവിൽ സംഘത്തിലെ കുട്ടികൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്താണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP