Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടയിലെ പണപ്പെട്ടി തൊടാതെ മോഷ്ടാക്കൾ കവർന്ന് സവാള ചാക്കുകൾ; ഗുജറാത്തിൽ കഴിഞ്ഞ ദിവസം മോഷണംപോയത് 250 കിലോഗ്രാം; നഷ്ടമായത് അമ്പതിനായിരം രൂപയുടെ സവാളയെന്ന് ഉടമ; മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും മോഷണം; വില 100 രൂപ കടന്ന് കുതിക്കവേ ഉത്തരേന്ത്യയിൽ സവാള മോഷണവും വ്യാപകമാവുന്നു

കടയിലെ പണപ്പെട്ടി തൊടാതെ മോഷ്ടാക്കൾ കവർന്ന് സവാള ചാക്കുകൾ; ഗുജറാത്തിൽ കഴിഞ്ഞ ദിവസം മോഷണംപോയത് 250 കിലോഗ്രാം; നഷ്ടമായത് അമ്പതിനായിരം രൂപയുടെ സവാളയെന്ന് ഉടമ; മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും മോഷണം; വില 100 രൂപ കടന്ന് കുതിക്കവേ ഉത്തരേന്ത്യയിൽ സവാള മോഷണവും വ്യാപകമാവുന്നു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: രാജ്യത്ത് സവാള വില കിലോക്ക് 100 രൂപ കടന്ന് കുതിക്കവേ, ഉത്തരേന്ത്യയിൽ മോഷണം വ്യാപകമായി. പലയിടത്തും പണപ്പെട്ടികൾ എടുക്കുകപോലും ചെയ്യാതെ മോഷ്ടാക്കൾ സവാള ചാക്കുകൾ മാത്രമാണ് ലക്ഷ്യമിടുന്നത്. ബോംബെയിൽ ഉള്ളിവില 120ൽ എത്തിയിട്ടുണ്ട എന്നാൽ ഒരുകിലോ ചിക്കന് 110 രൂപമാത്രമാണ് ഇവിടെയുള്ളത്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം 250 കിലോഗ്രാമിന്റെ സവാള മോഷണം പോയതിനു പിന്നാലെ മഹാരാഷ്ട്രയിൽനിന്നും, പശ്ചിമ ബംഗാളിൽനിന്നും വ്യാപകമായി സവാള മോഷണം പോവുകയാണ്. പശ്ചിമ ബംഗാളിൽ കിഴക്കൻ മിഡ്‌നാപ്പൂർ ജില്ലയിലെ സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്ക് കണക്കിന് സവാളയാണ് കടത്തതിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കട തുറക്കാനായി ഉടമ അക്ഷയ് ദാസ് എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഏകദേശം അമ്പതിനായിരം രൂപയുടെ സവാള ആണ് മോഷണം പോയിരിക്കുന്നതെന്ന് കട ഉടമ പറയുന്നു. എന്നാൽ സവാള കടത്തിയെങ്കിലും കടയിൽ രൂപ സൂക്ഷിച്ചിരുന്ന പണപ്പെട്ടിയിൽ മോഷ്ടാക്കൾ തൊട്ടിട്ടില്ല.കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്ന് 250 കിലോഗ്രാം സവാളയാണ് മോഷണം പോയത്. സവാള വില കിലോയ്ക്ക് നൂറ് രൂപയും കടന്ന് മുന്നേറുമ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. ഇപ്പോൾ സവേളയ്ക്കുള്ള മൂല്യം തിരിച്ചറിഞ്ഞാണ് മോഷണം നടത്തിയതെന്ന് കച്ചവടക്കാർ പറയുന്നു.

ഗുജറാത്ത് സൂറത്തിലെ പലൻപൂർ പാട്ടീയയിലാണ് വിവിധ കടകളിൽ നിന്നുമായി 250 കിലോ സവാള മോഷണം പോയത്. വ്യാഴാഴ്‌ച്ച രാവിലെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് കടയുടമകൾ പറയുന്നു. സവാള ആണെന്ന് തിരിച്ചറിയാതിരിക്കാൻ വേയ്സ്റ്റ് പേപ്പറുകൊണ്ട് മൂടിയാണ് സവാള വെച്ചിരുന്നത്. സവാള എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് അറിയാവുന്ന ആളുകളാണ് ഇതിന്റെ പിന്നില്ലെന്നും കച്ചവടക്കാർ പറഞ്ഞു.കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ നൽകിയാണ് സവാള സംഭരിക്കുന്നതെന്ന് കടയുടമകൾ പറഞ്ഞു. ഓരോ ചാക്കിലും മൂന്ന് കിലോ സവാളയ്ക്ക് കേട് സംഭവിക്കാറുണ്ട്. തൊഴിലാളികൾക്കുള്ള ചെലവ് കൂടി കഴിഞ്ഞാൽ വലിയ ചെലവാണ് ഉള്ളത്. അതിനാൽ 25 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടിയാണ് സവാള വിൽക്കുന്നതെന്നും കടയുടമകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP