Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മാസം മുമ്പ് കാണാതായ മലയാളി ടെക്കി കമിതാക്കളുടെ മൃതദേഹങ്ങൾ തല വേർപെട്ട് അഴുകിയ അവസ്ഥയിൽ ബെംഗളൂരുവിലെ ഉൾവനത്തിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് മകളെ കാണാനില്ലെന്ന് പറഞ്ഞ് ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസിൽ അന്വേഷണം പുരോഗമിക്കവേ; ഇരുവരെയും കാണാതായത് ഒക്ടോബർ 11ന് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ജോലിക്കിടെ പുറത്തുപോയതോടെ; പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന

ഒരു മാസം മുമ്പ് കാണാതായ മലയാളി ടെക്കി കമിതാക്കളുടെ മൃതദേഹങ്ങൾ തല വേർപെട്ട് അഴുകിയ അവസ്ഥയിൽ ബെംഗളൂരുവിലെ ഉൾവനത്തിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് മകളെ കാണാനില്ലെന്ന് പറഞ്ഞ് ശ്രീലക്ഷ്മിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസിൽ അന്വേഷണം പുരോഗമിക്കവേ; ഇരുവരെയും കാണാതായത് ഒക്ടോബർ 11ന് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ജോലിക്കിടെ പുറത്തുപോയതോടെ; പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഒരു മാസം മുമ്പ് കാണാതായ ടെക്കികളായ മലയാളി കമിതാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബംഗളുരുവിലെ ഉൾവനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്ട്‌വെയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഭിജിത് മോഹൻ (25), ശ്രീലക്ഷ്മി (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തെത്തിയത്. മൃതദേഹങ്ങളിൽ നിന്ന് തല വേർപെട്ട അവസ്ഥയിലായിരുന്നു കാണപ്പെട്ടത്. അടുത്തുള്ള മരത്തിൽ കുരുക്കുകളും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 11ന് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ജോലിക്കിടെയാണ് ഇരുവരും പോയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. 

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടെക്കിയായ ശ്രീലക്ഷ്മിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അഭിജിത്തും ശ്രീലക്ഷ്മിയും എറണാകുളം സ്വദേശികളാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 14ന് ശ്രീലക്ഷ്മിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ചിന്തല മഡിവാള പ്രദേശത്തെ ഉൾവനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും മരത്തിൽ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. വീട്ടുകാർ അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും പ്രണയബന്ധം എതിർത്തിരുന്നതായി സൂചനയുണ്ട്. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ പൊലീസ് നിഗമനം. കൊലപാതക സാധ്യത അല്ലെന്നാണ് പൊലീസ് പറയുന്നത്.

അവസാനമായി ശ്രീലക്ഷ്മി അമ്മാവനായ അഭിലാഷുമായാണ് ഫോണിൽ സംസാരിച്ചത്. പ്രണയബന്ധത്തെ എതിർത്തുകൊണ്ടുള്ള വീട്ടുകാരുടെ പീഡനം താങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി ഫോൺ കോൾ അവസാനിപ്പിച്ചത്. പീഡനം തുടർന്നാൽ ജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീലക്ഷ്മി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു. അമ്മാവനുമായി സംസാരിച്ച ശേഷം ശ്രീലക്ഷ്മി ഫോൺ കാട്ടിൽ തന്നെ ഉപേക്ഷിച്ചു. പിന്നീട് ശ്രീലക്ഷ്മിയെയും അഭിജിത്തിനെയും ബന്ധപ്പെടാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല.

മൃതശരീരങ്ങളിൽ ബാഹ്യമായ മുറിവുകൾ ഇല്ലെന്നും കൊലപാതക സാധ്യതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP