Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓ, മിസോറാം നീയെത്ര സുന്ദരി.. തപ്തമെൻ ഹൃദയത്തിൽ നീറുവതെന്തൊക്കെ..ഇപ്പോഴിതാ സ്വർഗത്തിലെ ശുദ്ധസമീരൻ; മിസോറാമിനെ പുകഴ്‌ത്തി ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ മലയാളം കവിത ജന്മഭൂമിയിൽ; ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യർത്ഥനയുമായുള്ള കവിത സോഷ്യൽ മീഡിയയിൽ വൈറൽ

ഓ, മിസോറാം നീയെത്ര സുന്ദരി.. തപ്തമെൻ ഹൃദയത്തിൽ നീറുവതെന്തൊക്കെ..ഇപ്പോഴിതാ സ്വർഗത്തിലെ ശുദ്ധസമീരൻ; മിസോറാമിനെ പുകഴ്‌ത്തി ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ മലയാളം കവിത ജന്മഭൂമിയിൽ; ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യർത്ഥനയുമായുള്ള കവിത സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുമ്മനം രാജശേഖരന് ശേഷം മിസോറാം ഗവർണർ സ്ഥാനം ഏറ്റെടുത്തിരിക്കയാണ് മുൻ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. മിസോറാം ഗവർണറായി ഒരു മാസം തികയുമ്പോൾ പിള്ളയ്ക്ക് ശരിക്കും മിസോറാം ബോധിച്ചു എന്നാണ് മനസ്സിലാകുന്നത്. മിസോറാമിന്റെ ഭംഗിയെ പുകഴ്‌ത്തി കൊണ്ട് പിള്ള എഴുതിയ കവിത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാണ്. ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിൽ തുടങ്ങുന്ന കവിത സംസ്ഥാനത്തിന്റെ ഗ്രാമഭംഗിയെ പുകഴ്‌ത്തുന്നതാണ്.

സ്വർഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും, ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യർത്ഥനയും ഉൾപ്പെടുന്ന കവിത പ്രസിദ്ധീകരിച്ചത് ബിജെപി മുഖപത്രമായ ജൻഭൂമിയിലാണ്. കവിത സോഷ്യൽ മീഡിയയിൽ വൈറലാണ്. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടിൽ ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിലാണ് കവിത തുടങ്ങുന്നത്. സ്വർഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും, ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യർത്ഥനയും ഉൾപ്പെടുന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കവിതയുടെ പൂർണരൂപം ഇങ്ങനെ:

ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെൻ ഹൃദയത്തിൽ
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വർഗത്തിലെ
ശുദ്ധസമീരൻ
രാഗരേണുക്കൾതൻ
മഹാപ്രവാഹത്തിലാണു ഞാൻ
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വർഗത്തിൽ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കൻ സ്നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തിൽ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ.

സെപ്തബർ 25നാണ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചുകൊണ്ടു രാഷ്ട്രപതി ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനമൊഴിഞ്ഞ ശേഷം അസം ഗവർണർക്കായിരുന്നു മിസോറമിന്റെ അധികച്ചുമതല. മിസോറം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരൻ പിള്ള. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമനായിരുന്നു മിസോറം ഗവർണർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP