Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുറിക്കു മുന്നിൽ പുലർച്ചെ മലമൂത്ര വിസർജനം! എതിർക്കുന്നവരെ എല്ലാം തല്ലിയൊതുക്കം; ലഹരി മാഫിയയുടെ ഏജന്റെന്നും ആരോപണം; സർട്ടിഫിക്കേറ്റും ബാഗും കത്തിക്കലും പണം മോഷണവും ഹോബി; സെക്കൻഡുകൾ കൊണ്ട് ആളെകൂട്ടി അക്രമം നടത്തി മുങ്ങുന്ന അപകടകാരി; 36 വയസ്സു കഴിഞ്ഞിട്ടും 'വിദ്യാർത്ഥി'; 12 വർഷമായി ഹോസ്റ്റലിലെ അനധികൃത അന്തേവാസി; യൂണിവേഴ്സിറ്റി കോളജിലെ സകല എസ്എഫ്ഐ അക്രമങ്ങളുടെയും സൂത്രധാരനായ 'എട്ടപ്പൻ മഹേഷിന്റെ' കഥ

പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുറിക്കു മുന്നിൽ പുലർച്ചെ മലമൂത്ര വിസർജനം! എതിർക്കുന്നവരെ എല്ലാം തല്ലിയൊതുക്കം; ലഹരി മാഫിയയുടെ ഏജന്റെന്നും ആരോപണം; സർട്ടിഫിക്കേറ്റും ബാഗും കത്തിക്കലും പണം മോഷണവും ഹോബി; സെക്കൻഡുകൾ കൊണ്ട് ആളെകൂട്ടി അക്രമം നടത്തി മുങ്ങുന്ന അപകടകാരി; 36 വയസ്സു കഴിഞ്ഞിട്ടും 'വിദ്യാർത്ഥി'; 12 വർഷമായി ഹോസ്റ്റലിലെ അനധികൃത അന്തേവാസി; യൂണിവേഴ്സിറ്റി കോളജിലെ സകല എസ്എഫ്ഐ അക്രമങ്ങളുടെയും സൂത്രധാരനായ 'എട്ടപ്പൻ മഹേഷിന്റെ' കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'സർവകലാശാല' എന്ന വേണുനാഗവള്ളിയുടെ ഹിറ്റ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ഓർമ്മയില്ലേ. കാമ്പസിനോടുള്ള അഗാധമായ ബന്ധം കൊണ്ട് ബിരുദാനന്തര ബിരുദങ്ങൾ മാറിമാറി എടുത്ത് ഹോസ്റ്റലിൽ വർഷങ്ങളായി തമ്പടിച്ചുകൂടുന്ന വല്ല്യേട്ടൻ. അതുപോലെ ഹോസ്റ്റലിലെ 8ാം നമ്പർ റൂമിൽ ആദ്യം താമസിച്ചതുകൊണ്ട് 'എട്ടപ്പൻ' എന്ന് പേരുവീണ ഒരു കഥാപാത്രം നമ്മുടെ യൂണിവേഴ്സിറ്റി കോളജിലുമുണ്ട്. സർവകലാശാലയിലെ ലാൽ കഥാപാത്രം സ്നേഹം കൊണ്ട് മറ്റു വിദ്യാർത്ഥികളെ മുഴുവൻ കൈയിലെടുക്കുകയാണ് ചെയ്തതെങ്കിൽ നമ്മുടെ എട്ടപ്പൻ എന്നപേരിൽ അറിയപ്പെടുന്ന മഹേഷ് അക്രമംകൊണ്ട് ഒരു കാമ്പസിനെ മൊത്തം ഭീതയിൽ ആഴത്തുകയാണ്. യൂണിവേഴ്സിറ്റികോളജിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അക്രമങ്ങളുടെ പേരിൽ പൊലീസ് ഇപ്പോൾ എട്ടപ്പനെ തെരഞ്ഞെുകൊണ്ടിരിക്കയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ മർദിക്കുന്നതിനു മുൻപ് എട്ടപ്പൻ മഹേഷ് നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇയാൾ വീണ്ടും വിവാദത്തിൽപെട്ടത്. ഹോസ്റ്റലിൽ താമസിക്കുന്ന യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥി നിതിൻരാജിനെയാണ് ബുധനാഴ്ച രാത്രി മർദിച്ചത്. മർദിക്കുന്നതിനു മുൻപായിരുന്നു മഹേഷിന്റെ കൊലവിളി. സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടിയുമായി വരാൻ ആദ്യം ആജ്ഞാപിച്ചു. എന്നിട്ടു തെറിവിളി തുടങ്ങി. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യുവിന്റെ കൊടി ഉയർത്തിയാൽ കൊല്ലുമെന്നു ഭീഷണി മുഴക്കിയശേഷം മർദനം തുടങ്ങി. ക്രൂരമായാണു മർദിച്ചത്. നിതിന്റെ ഒപ്പം താമസിക്കുന്ന സുദേവിനെയും മഹേഷ് വെറുതേ വിട്ടില്ല. തെറിവിളിച്ചുകൊണ്ടു സുദേവിനെയും അടിച്ചു. ഇതേതുടർന്നുള്ള അക്രമ പരമ്പരകളിലാണ് പൊലീസ് എട്ടപ്പനെ തിരയുന്നത്. എന്നാൽ മൂന്നുദിവസമായിട്ടും കണ്ടെത്താൻ ആയിട്ടില്ല. ഇതിനുപിന്നിൽ പൊലീസിന്റെ ഒത്തുകളിയാണെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാനി

എസ്്എഫ്ഐയുടെ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് എട്ടപ്പൻ എന്ന് അറിയപ്പെടുന്ന എം ആർ മഹേഷ്‌കുമാർ. എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളജ് ചെയർമാനുമായിരുന്നുന്നു ഇയാൾ. 36 വയസ്സു കഴിഞ്ഞിട്ടും മഹേഷ് വർഷങ്ങളായി ഹോസ്റ്റലിലെ അന്തേവാസിയാണ്. ഹോസ്റ്റൽ ചുമതലയുള്ള യൂണിവേഴ്സിറ്റി കോളജിലെ അദ്ധ്യാപകനും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലെ നേതാക്കളുമാണു സംരക്ഷകർ. ഹോസ്റ്റലിൽ നിന്ന് 7 കിലോമീറ്റർ മാറി മുട്ടത്തറയിൽ താമസിക്കുന്ന ഇയാൾക്ക് 12 വർഷമായി ഹോസ്റ്റലിൽ മുറി അനുവദിച്ചതിനെ ചോദ്യം ചെയ്തവർക്കെല്ലാം പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അക്രമവും പരാതിയും ഉണ്ടാകുമ്പോൾ എട്ടപ്പൻ മുങ്ങും.

പരാതികൾ കെട്ടടങ്ങുമ്പോൾ തിരികെ എത്തും. ഹോസ്റ്റലിൽ ലഹരി എത്തിക്കുന്ന ഏജന്റുമാരും ഇയാൾക്കു പണം കൊടുക്കുന്നെന്ന് ആരോപണം ഉണ്ട്. താൻ പറഞ്ഞാൽ അനുസരിക്കാത്തവരുടെ മുറിക്കുമുന്നിൽ പുലർച്ചെ മലമൂത്ര വിസർജനം നടത്തുന്നതും പതിവാണ്. ഗവേഷണ വിദ്യാർത്ഥിയെന്നാണു സ്വയം പരിചയപ്പെടുത്തുന്നത്. മഹേഷിന് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം ഇപ്പോൾ പറയുന്നത്. എസ്എഫ്ഐയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ഇയാൾ ഹോസ്റ്റലിൽ നടത്തുന്ന അക്രമങ്ങൾ മൂടിവയ്ക്കാൻ സഹായിക്കുന്നതും എസ്എഫ്ഐ നേതാക്കളാണെന്ന് വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന നിതിൻ രാജിന്റെ സർട്ടിഫിക്കറ്റും ബാഗും എട്ടപ്പൻ കത്തിച്ചു. ബാഗിൽ ഉണ്ടായിരുന്ന 4000 രൂപ മോഷ്ടിച്ചുവെന്ന് കെഎസ്‌യു പ്രവർത്തകർ പൊലീസിനു പരാതി നൽകി. എട്ടപ്പനും സംഘവുമാണു പണം മോഷ്ടിച്ചശേഷം ബാഗ് കത്തിച്ചത്. കെഎസ്‌യു പ്രവർത്തകരായ മറ്റു വിദ്യാർത്ഥികളുടെ ബാഗുകൾ റോഡിലേക്കു വലിച്ചെറിഞ്ഞു. മോഷണം ഇയാളുടെ സ്ഥിരം പരിപാടിയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടും നടപടിയില്ല

എസ്എഫ്‌ഐയുടെ അധോലോകമാണ് യൂണിവേഴ്സ്റ്റി കോളേജ്. ഈ കോളേജിലെ വിദ്യാർത്ഥികളാണ് സിപിഎം നേതൃത്വം വിരൽ ഞെടിച്ചാൽ സമരത്തിനായി പാഞ്ഞെത്താറുള്ളത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണമാണ് കോളേജിൽ ഉള്ളത്. ഇതിനായി പാർട്ടി നിയോഗിച്ചയാളാണ് എട്ടപ്പനെന്നാണ് പറയുന്നത്. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഈ ഇയാളാണ് പ്രശ്‌നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നേരത്തെയും ഇയാൾ പല ക്രിമനൽ കേസുകളിലും പ്രതിയായിട്ടും പൊലീസ് രക്ഷപ്പെടുത്തി എടുക്കയായിരുന്നു. പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും അഖിലെന്ന വിദ്യാർത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരൻ ഇയാളാണ്. അഖിൽ വധശ്രമക്കേസിൽ നാലാംപ്രതി അമർ അബി ഒളിവിൽ കഴഞ്ഞത് എട്ടപ്പന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസിൽ വിലസുന്ന ഇയാളെ തേടിയിരിങ്ങിയിരിക്കയാണ് പൊലീസിപ്പോൾ. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാൻ എന്ന മട്ടിൽ കാമ്പസിൽ കയറിക്കൂടിയാണ് ഇയാൾ എല്ലാം ആസൂത്രണം ചെയ്യുന്നത്.എസ്.എഫ്.ഐ. വഞ്ചിയൂർ മുൻ ഏരിയാ സെക്രട്ടറി അമൽ ഉൾപ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖിൽ എന്ന വിദ്യാർത്ഥിക്കു കുത്തേറ്റതും എട്ടപ്പന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നു വന്ന അഖിലിനു പാർട്ടിയായിരുന്നു എല്ലാം. പാർട്ടി നയങ്ങൾക്കു വിരുദ്ധമായ നടപടികൾ ചോദ്യംചെയ്തതോടെ അഖിൽ എട്ടപ്പാന്റെ കണ്ണിലെ കരടായി. അഖിൽ വധശ്രമക്കേസിലെ പ്രതികളായ ആർ. ശിവരഞ്ജിത്തും നസീമും അമർ അബിയുമൊക്കെ ഇയാളുടെ ഏറാന്മൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ''തീർക്കാൻ'' എട്ടപ്പാൻ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ആർക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പനാണ്. ഇയാൾക്കു ''പടി'' കൊടുക്കാത്തവർക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല. പണയം വയ്ക്കാനെന്ന പേരിൽ വിദ്യാർത്ഥിനികളോടു സ്വർണാഭരണങ്ങൾ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളിൽ ഉൾപ്പെടുന്നു.അതേസമയം എട്ടപ്പനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇയാളെ തിരയുന്നുണ്ട്. ഇയാൽ മുൻ എംഎൽഎയുടെ സംരക്ഷണത്തിനാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇയാൾ ഒളിവിൽപോയതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു. എന്നാൽ ഭരണ സ്വാധീനംമൂലം പൊലീസ് ഒത്തുകളിക്കയാണെന്നാണ് കെഎസ്‌യു നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP