Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റുകളെ ഇനി ഹെലികോപ്ടറിൽ പറന്ന് വെടിവെച്ചിടാം! മൂന്നിരട്ടി തുക അധികം നൽകി കേരളം ഹെലികോപ്ടർ മുഴുവൻ സമയ വാടകയ്‌ക്കെടുക്കുമ്പോൾ നഷ്ടം ഖജനാവിന് മാത്രം; ടെൻഡർ വിളിക്കാതെ പറക്കലിന് വാഹനം വാടകയ്ക്ക് എടുക്കുന്നത് ഇഷ്ടക്കാരന്റെ ബംഗളുരൂ കമ്പനിയിൽ നിന്നും; വാങ്ങുന്നത് ഡിജിപിയെങ്കിലും ഉലകം ചുറ്റുക മുഖ്യമന്ത്രി തന്നെ; മാവോയിസ്റ്റ് ഭീഷണിയെ ചർച്ചയാക്കിയത് ഹെലികോപ്ടറിലെ കള്ളക്കളിക്കോ? ഇനി കേരളവും ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത സംസ്ഥാനം

മാവോയിസ്റ്റുകളെ ഇനി ഹെലികോപ്ടറിൽ പറന്ന് വെടിവെച്ചിടാം! മൂന്നിരട്ടി തുക അധികം നൽകി കേരളം ഹെലികോപ്ടർ മുഴുവൻ സമയ വാടകയ്‌ക്കെടുക്കുമ്പോൾ നഷ്ടം ഖജനാവിന് മാത്രം; ടെൻഡർ വിളിക്കാതെ പറക്കലിന് വാഹനം വാടകയ്ക്ക് എടുക്കുന്നത് ഇഷ്ടക്കാരന്റെ ബംഗളുരൂ കമ്പനിയിൽ നിന്നും; വാങ്ങുന്നത് ഡിജിപിയെങ്കിലും ഉലകം ചുറ്റുക മുഖ്യമന്ത്രി തന്നെ; മാവോയിസ്റ്റ് ഭീഷണിയെ ചർച്ചയാക്കിയത് ഹെലികോപ്ടറിലെ കള്ളക്കളിക്കോ? ഇനി കേരളവും ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത സംസ്ഥാനം

എം മനോജ് കുമാർ

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത് വെറുതെയല്ല! അതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കറങ്ങി നടക്കാൻ പുതിയ ഹെലികോപ്റ്റർ എത്തുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ മറവിലാണ് ബംഗളൂരുവിൽനിന്ന് പുതിയ ഹെലികോപ്റ്റർ എത്തിക്കുന്നത്. ഇതിനുള്ള ഉത്തരവുകൾ പുറത്തിറങ്ങി കഴിഞ്ഞു.

ഡിസംബർ പകുതിയോടെ ഹെലികോപ്റ്റർ തലസ്ഥാനത്ത് എത്തും. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഹെലികോപ്റ്റർ എത്തിക്കുന്നത്. പ്രളയവും ഇതിനു ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും പ്രകൃതി ക്ഷോഭസമയത്തും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കാൻ ഹെലികോപ്റ്റർ വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഡിജിപി ലോക്‌നാഥ് ബഹ്‌റയായിരുന്നു. ഇതേ ഡിജിപി തന്നെയാണ് ബംഗളൂര് നിന്നും ഹെലികോപ്റ്റർ എത്തിക്കാനുള്ള ചരടുവലികൾ പൂർത്തിയാക്കിയിരിക്കുന്നത്.

സ്വന്തമായി ഒരു ഹെലികോപ്റ്റർ എന്ന വാദത്തെ തള്ളിയാണ് സ്വകാര്യ കമ്പനിയിൽ നിന്നും വാടകയ്ക്ക് ആണ് എടുത്തത്. ബംഗളൂര് കമ്പനികൾ സാധാരണ ഈടാക്കുന്ന വാടകയ്ക്ക് പകരം മൂന്നിരട്ടി തുക നൽകിയാണ് ഡീൽ ഉറപ്പിച്ചത്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുമ്പോൾ സാധാരണ നടപ്പാക്കുന്ന ടെൻഡർ ഇല്ലാതെ ഏകപക്ഷീയമായാണ് തീരുമാനം എടുത്തത്. പ്രതിമാസം നിശ്ചിത തുക വാടക സംസ്ഥാനം നൽകും. കരാർ പ്രകാരം ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും. ഉപയോഗിക്കുന്ന മണിക്കാറിന് പ്രത്യേക തുകയും നൽകണം. പൈലറ്റിന്റേയും ഇന്ധനത്തിന്റേയും ചെലവായാണ് ഇത്. അതായത് എപ്പോഴും ഹെലികോപ്ടർ ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഖജനാവിനെ ഇങ്ങനെ കട്ടു മുടിക്കുന്നത്.

പൊലീസിന് വേണ്ടി ഡിജിപിയുടെ പേരിലാണ് ഹെലികോപ്റ്റർ വരുന്നതെങ്കിലും മുഖ്യമന്ത്രിക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്റർ ആണിത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്ക് ഈ ഹെലികോപ്റ്റർ ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്. മൂന്നു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ചെവാകുന്ന തുക ഒരു ഹെലികോപ്ടറിന് നൽകുന്നുവെന്നതാണ് വസ്തുത. ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസവാടക നൽകണം. പറക്കൽ വരുമ്പോൾ പൈലറ്റിന് മണിക്കൂർ വെച്ച് പ്രതിഫലവും നൽകണം. എത്ര രൂപ നൽകിയാണ് എത്തിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചെങ്കിലും അത് ലഭ്യമാക്കിയില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള ഹെലികോപ്റ്റർ യാത്രകൾ വിവാദമായിരുന്നു. തൃശൂരിൽ പാർട്ടി സമ്മേളനത്തിൽ നിന്നും പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റർ വാടക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങൾക്ക് എരിവും പുളിയും നൽകി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റർ എന്ന ചർച്ചകൾ സജീവമായത്. വി എസ് സർക്കാരിന്റെ കാലത്ത് സമാനമായ രീതിയിൽ ശുപാർശ വന്നെങ്കിലും അന്ന് ഈ ആവശ്യം വി എസ് തള്ളിക്കളഞ്ഞിരുന്നു. ഖജനാവിന് അധിക ബാധ്യത വരുന്ന തീരുമാനങ്ങൾ എടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി എസ് ഈ ശുപാർശ തള്ളിക്കളഞ്ഞത്.

ഈ ശുപാർശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു. ഡിജിപി തന്നെയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും. ഈ വിവാദങ്ങൾ വന്നപ്പോൾ 60 കോടി രൂപയുടെ ഹെലികോപ്റ്റർ സർക്കാർ സ്വന്തമായി വാങ്ങാൻ പദ്ധതിയിട്ടിരുന്നു. അന്ന് വാടക അന്വേഷിച്ചപ്പോൾ പ്രതിവർഷം 8 കോടി രൂപ നൽകേണ്ടിവരും എന്നാണ് സർക്കാരിനു മുന്നിൽ വന്നത്. അതിനാലാണ് സ്വന്തമായി ഹെലികോപ്റ്റർ എന്ന ആശയം വന്നത്. അറ്റകുറ്റപ്പണികൾക്ക് ഓരോ മാസവും 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നൽകണ്ടിയും. നാല് പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് ഹെലികോപ്റ്ററിനു വേണ്ട ജീവനക്കാർ. ഇതാണ് അന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഈ റിപ്പോർട്ട് മുന്നിൽ നിൽക്കെ തന്നെയാണ് അതൊഴിവാക്കി വാടകയ്ക്ക് ഹെലികോപ്റ്റർ എത്തിക്കുന്നത്. നിലവിൽ വ്യോമ, നാവിക, തീരരക്ഷാ സേനകളുടെ ഹെലികോപ്റ്ററുകളേയും സ്വകാര്യ ഹെലികോപ്റ്ററുകളേയുമാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ ആശ്രയിക്കുന്നത്. ഇത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതാണ് ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP