Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനമോ സുരേന്ദ്രനോ രമേശോ? ആർക്കും ഒരു എത്തും പിടിയുമില്ല; സംഘടനാ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞാലും നിയോജക മണ്ഡല ഭാരവാഹികൾ പോലും ചുമതലയേൽക്കില്ല; നാഥനില്ലാ കളരിയായി കേരളത്തിലെ ബിജെപി

കുമ്മനമോ സുരേന്ദ്രനോ രമേശോ? ആർക്കും ഒരു എത്തും പിടിയുമില്ല; സംഘടനാ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞാലും നിയോജക മണ്ഡല ഭാരവാഹികൾ പോലും ചുമതലയേൽക്കില്ല; നാഥനില്ലാ കളരിയായി കേരളത്തിലെ ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി. സംസ്ഥാന അധ്യക്ഷൻ ആരെന്നതിനെ കുറിച്ച് അവ്യക്തത മാറുന്നില്ല. ഡിസംബർ 15-ന് അവസാനിക്കേണ്ട സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ ബൂത്ത് തലത്തിൽ സ്തംഭിച്ചു. നാമനിർദ്ദേശം വഴിയാകും തിരഞ്ഞെടുപ്പെന്നതിനാൽ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷമേ നിയോജകമണ്ഡല, ജില്ലാതല സമിതികളെയും ഭാരവാഹികളെയും പ്രഖ്യാപിക്കൂ.

സംസ്ഥാന അധ്യക്ഷനായി കൃഷ്ണദാസ് പക്ഷം എം ടി. രമേശിന്റെയും മുരളീധരപക്ഷം കെ. സുരേന്ദ്രന്റെയും പേരാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന്റെ പേരും ചർച്ചയിലുണ്ട്. ഔദ്യോഗിക ചർച്ചകൾക്ക് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഡിസംബർ ആദ്യയാഴ്ച എത്തും. സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും അദ്ദേഹം അഭിപ്രായം ചോദിക്കും. ആർ.എസ്.എസ്. നേതൃത്വവുമായും ചർച്ചനടത്തും.

കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരൻ എളമക്കരയിലെ ആർ.എസ്.എസ്. ആസ്ഥാനത്തെത്തി നേതാക്കളെ കണ്ടിരുന്നു. കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കിയപോലെ ഇത്തവണ സംഘപരിവാറിലെ മറ്റ് സംഘടനകളുടെ നേതാക്കളെ പരീക്ഷിക്കില്ലെന്നാണ് വിലയിരുത്തൽ. കെ സുരേന്ദ്രനെ ആർ എസ് പിന്തുണയ്ക്കുമെന്നാണ് മുരളീധരന്റെ പ്രതീക്ഷ. ബിജെപി.ക്കുള്ളിൽനിന്നുതന്നെ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് ഭൂരിഭാഗം സംസ്ഥാനനേതാക്കളും അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP