Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റിൽ ലഹരിയുടെ ഉന്മാദത്തിൽ നഗ്നയായ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.

എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവർക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി. എന്നാൽ ഈ കേസിൽ തുടരന്വേഷണം നടന്നില്ലെന്നതാണ് വസ്തുത. കേസ് പോലും രജിസ്റ്റർ ചെയ്തില്ല. ഉന്നത ഇടപെടൽ മൂലമായിരുന്നു ഇത്. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്.

സിനിമാ ലൊക്കേഷനിലെ മയക്കു മരുന്നുകളെ കുറിച്ചുള്ള സിറ്റി ഷാഡോ പൊലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റിലാണ് എത്തിച്ചേർന്നത്. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി. ഇതിനിടെയാണ് അന്വേഷണത്തിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിർമ്മാതാവ് ഷാഡോ പൊലീസിനെ സമീപിച്ചത്.

പനമ്പിള്ളിനഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ നൽകുകയും ചെയ്തതോടെ ഇയാൾ ഷാഡോ പൊലീസിന്റെ വിശ്വാസം നേടിയെടുത്തു. എന്നാൽ, പൊലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങൾ ഉപയോഗിച്ച് ഇതേ നിർമ്മാതാവ് ഷാഡോ പൊലീസിനെതിരേ പരാതി നൽകി. തന്ത്രപൂർവം ഷാഡോ സംഘത്തെ തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം സ്ഥലംമാറ്റം കിട്ടി. അങ്ങനെ ക്ലൈമാക്‌സിൽ പണി കിട്ടിയത് പൊലീസിനാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

2014 ഫെബ്രുവരി 28-ന് മരടിലെ ഫ്ലാറ്റിൽ നഗ്നനായി എത്തി അയൽവാസിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പൊലീസ് പിടികൂടി. ഇയാളിൽനിന്ന് കഞ്ചാവ് കണ്ടെത്തി. കേസിൽ മൂന്നരവർഷം തടവുശിക്ഷയാണ് ലഭിച്ചത്. അതിന് ശേഷമാണ് ഷൈൻ ടോം ചാക്കോയെ പിടികൂടുന്നത്. 2015 ജനുവരി 30-ന് നടൻ ഷൈൻ ടോം ചാക്കോയെയും നാലു യുവതികളെയും കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണത്തിൽ കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പിടികൂടി. ഇതിൽ ദുരൂഹതകൾ ഏറെയാണ്.

കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റുചെയ്തു. വീട്ടിൽ ലഹരിപ്പാർട്ടികൾ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പറുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. 2019 മെയ്‌ രണ്ടിന് കഞ്ചാവുമായി പുതുമുഖ നടൻ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാൽ വർമയും എക്സൈസിന്റെ പിടിയിലായി. അവിടേയും അനവേഷണം മുമ്പോട്ട് കൊണ്ടു പോയില്ല.

എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP