Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ന്യൂജെൻ നടന്മാരും രണ്ട് വീതം സംവിധായകരും നിർമ്മാതാക്കളും ഇടപാടുകാരാണ് എന്ന് ഒക്കാവെ പറഞ്ഞതിനെ നിസ്സാരമായി എടുത്തു; തന്റെ മകനെ യുവ നടൻ കുടുക്കിയെന്ന ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ കരച്ചിലും കണ്ടില്ലെന്ന് നടിച്ചു; സിനിമാക്കാരുടെ രക്തസാമ്പിളിലെ കണ്ടെത്തലുകളും അട്ടിമറിയുടെ സംശയം കൂട്ടി; നിസാം മുതലാളിയുടെ ഫ്‌ളാറ്റിലെ സ്‌മോക്ക് പാർട്ടിയെ അവഗണിച്ചത് ലൊക്കേഷനുകളിൽ ലഹരി ഒഴുക്കി; ന്യൂജെൻ താരങ്ങളെ മയക്കുമരുന്ന് മാഫിയെ സ്വന്തമാക്കുന്നതിന് പിന്നിൽ പൊലീസിന്റെ നിസ്സംഗത തന്നെ

നാല് ന്യൂജെൻ നടന്മാരും രണ്ട് വീതം സംവിധായകരും നിർമ്മാതാക്കളും ഇടപാടുകാരാണ് എന്ന് ഒക്കാവെ പറഞ്ഞതിനെ നിസ്സാരമായി എടുത്തു; തന്റെ മകനെ യുവ നടൻ കുടുക്കിയെന്ന ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ കരച്ചിലും കണ്ടില്ലെന്ന് നടിച്ചു; സിനിമാക്കാരുടെ രക്തസാമ്പിളിലെ കണ്ടെത്തലുകളും അട്ടിമറിയുടെ സംശയം കൂട്ടി; നിസാം മുതലാളിയുടെ ഫ്‌ളാറ്റിലെ സ്‌മോക്ക് പാർട്ടിയെ അവഗണിച്ചത് ലൊക്കേഷനുകളിൽ ലഹരി ഒഴുക്കി; ന്യൂജെൻ താരങ്ങളെ മയക്കുമരുന്ന് മാഫിയെ സ്വന്തമാക്കുന്നതിന് പിന്നിൽ പൊലീസിന്റെ നിസ്സംഗത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമാ മേഖലയിൽ ഗ്രൂപ്പുയുദ്ധവും ചവിട്ടിത്താഴ്‌ത്തലുമൊക്കെ പതിവുള്ള കാര്യമാണെന്ന് തെളിയിക്കുന്ന പലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ജാതി കേന്ദ്രീകരിച്ചു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പരസ്യമായി വിളിച്ചുപറഞ്ഞവരുടെ കൂട്ടത്തിൽ മഹാനടനായ തിലകനും ഉണ്ടായിട്ടുണ്ട്. സൂപ്പർതാരങ്ങളെ ആക്രമിച്ചതിന്റെ പേരിലാണ് അന്ന് അദ്ദേഹത്തിന് മലയാള സിനിമയിലെ പലരും ഭ്രഷ്ട് കൽപ്പിച്ച സാഹചര്യം പോലുമുണ്ടായി. കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായപ്പോൾ മലയാള സിനിമയിലെ പ്രമുഖ യുവനടന്റെ പക തീർക്കലാണോയെന്ന സംശയവും ചർച്ചയായി. എന്നാൽ അതിലെല്ലാം പ്രധാനം ഈ കേസിൽ പ്രോസിക്യൂഷന്റെ പരമാർശമായിരുന്നു. കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. എന്നാൽ ഈ കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയില്ല. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയ ന്യൂജെൻ താരങ്ങളിലേക്കും പടർന്നു. ഇതാണ് ഇപ്പോൾ സിനിമാ ലോകം ചർച്ചായാകുന്നത്.

ചെറുറോളുകളിൽ അഭിനയിച്ചു തുടങ്ങി, നായകനായി ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന ഘട്ടത്തിലേക്ക് ഷൈൻ ടോം ചാക്കോ വളർന്നതോടെ തനിക്ക് ഭീഷണിയാകുമെന്ന് കണ്ട് ഒരു യുവനടൻ ഷൈൻ ടോമിനെ ഒറ്റിയതാണെന്ന വിധത്തിലെ ആക്ഷേപവും ഉയർന്നിരുന്നു. 2014ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇതിഹാസയിൽ ആദ്യം പരിഗണിച്ചത് ഈ യുവ നടനെയായിരുന്നു. ഇദ്ദേഹം ഉപേക്ഷിച്ചപ്പോഴാണ് ചിത്രത്തിന്റെ അണിയറക്കാർ ഷൈനിനെ നായകനാക്കിയത്. ഈ ചിത്രമാകട്ടെ അപ്രതീക്ഷിതമായി വൻ വിജയം നേടുകയും ഷൈൻ ശരിക്കും ഷൈൻ ചെയ്യുകയുമുണ്ടായി. ഇതിന് ശേഷം നടന്ന ഗൂഢാലോചനയാണ് അന്നത്തെ കൊക്കൈൻ കേസ് എന്നും വാദമെത്തി. അതിലെല്ലാം ഉപരി കൊക്കൈൻ സിനിമാ മേഖലയിൽ എത്തിയെന്ന് അന്നേ തെളിഞ്ഞു. ഷെയ്്ൻ നിഗം വിവാദത്തിലെ പ്രൊഡ്യൂസർമാരുടെ വാദങ്ങൾ ഇതിന് പുതിയ തലം നൽകുന്നു.

2015ൽ ഫ്‌ളാറ്റിൽ മയക്കുമരുന്നു പാർട്ടി നടക്കുന്നുവെന്ന സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റുകൊണ്ട് പൊലീസ് അവിടെ എത്തിയിരുന്നു. ഷൈൻ ടോം എത്തിയ ഉടനെ തന്നെയായിരുന്നു ഇങ്ങനെയൊരു സന്ദേശം പൊലീസിന് ലഭിച്ചത്. പൊലീസെത്തിയപ്പോൾ കണ്ടത് ഷൈൻ ടോമിനൊപ്പമുണ്ടായിരുന്ന ബ്ലെസ്സി സിൽവസ്റ്ററും മറ്റ് മോഡലുകളും ലഹരിയിൽ ആയിരുന്നു. മയക്കുമരുന്ന് കേസിൽ മകനെ കുടുക്കുകയായിരുന്നു എന്നാണ് പിതാവ് ചാക്കോ അഭിപ്രായപ്പെട്ടത്. സഹസംവിധായിക വിളിച്ചിട്ടാണ് ഷൈൻ ഫ്‌ളാറ്റിൽ പോയത്. സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആരൊക്കെ ഉണ്ടായി എന്ന് കാര്യം ഷൈന് അറിവില്ലായിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു. ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് പ്രമുഖ നിർമ്മാതാവിനെയും യുവ നടനെയും അടക്കം സംശയിച്ചു. എന്നാൽ ഇതിലേക്കൊന്നും അന്വേഷണം പോയില്ല.

2015 ജനുവരി 31നാണ് ഷൈൻ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിൽ നിന്ന് വാടകയ്ക്ക എടുത്ത ഫ്ളാറ്റിൽ നിന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. കൊക്കൈൻ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൈജീരിയൻ സ്വദേശി ഓക്കാവോ ചിഗോസി കോളിൻസാഡിനെ നോർത്ത് ഗോവയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തോടെ കേസിനെ പുതിയ ഭാവം വന്നു. കേസിലെ പ്രതികളായ സഹസംവിധായിക ബ്ലസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി എന്നിവർക്ക് ഗോവയിൽ വച്ച് കൊക്കെയ്ൻ നൽകിയത് ഓക്കാവോയാണെന്നാണ് പൊലീസ് ആരോപിച്ചു. പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയപ്പോൾ ഫ്രാങ്കെന്നയാൾ കൊക്കെയ്ൻ നൽകിയെന്നായിരുന്നു നേരത്തെ ബ്ലസിയും രേഷ്മയും മൊഴി നൽകിയത്.

ഒക്കാവോ ചിഗോസി കൊച്ചിയിലെത്തിയാണ് ബ്ലെസിക്കും രേഷ്മക്കും കൊക്കൈയ്ൻ കൈമാറിയത്. ഇയാൾ സ്ഥിരമായി ഗോവ വഴി കേരളത്തിലേക്ക് കൊക്കൈയ്ൻ എത്തിച്ചിരുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. സ്മോക്ക് പാർട്ടി നടന്ന നിസാമിന്റെ ഫ്‌ളാറ്റിൽ ഒക്കാവോ എത്തിയിരുന്നതായും പറയപ്പെടുന്നു. എന്നാൽ പുറത്തുവന്ന പ്രതികളുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങൾ ശക്തമായ സമയത്താണ് വീണ്ടും പൊലീസ് ഗോവയിലെത്തി മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. മലയാള സിനിമയെ നാണക്കേടിന്റെ കയത്തിലേക്ക് വിടാൻ താൽപ്പര്യമില്ലാത്തതു കൊണ്ടായിരുന്നു അത്. ഒക്കാവോ ഷിഗോസി കോളിൻസിന്റെ മൊഴികൾ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെൻ നടന്മാരും 2 സംവിധായകരും 2 യുവനിർമ്മാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു ഒക്കാവോയുടെ വെളിപ്പെടുത്തൽ.

അറസ്റ്റിലായ സിനിമാ പ്രവർത്തകരുടെ രക്തസാംപിളിൽ തിരിമറി നടന്നതായും ആരോപണം ഉയർന്നു. നിശാപാർട്ടി നടന്ന കടവന്ത്രയിലെ അപ്പാർട്‌മെന്റിൽ കണ്ടെത്തിയ പൊടി കൊക്കെയ്‌നാണെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പ്രതികളുടെ ശരീരസ്രവങ്ങളുടെ ഫലത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ല. ആദ്യ ഘട്ടത്തിൽ ആഫ്രിക്കൻ ഭാഷയായ 'യോറുബ'യിൽ മാത്രം സംസാരിച്ച് ഒക്കാവോ പൊലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിച്ചു. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലിഷ് കലർന്ന സങ്കരഭാഷയിൽ മൊഴി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ വിധി ഇനിയും വന്നിട്ടില്ല. പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിനു പൊലീസിനെയും ജയിൽ അധികൃതരെയും കോടതി നേരത്തെ വിമർശിച്ചിരുന്നു.

ബ്ലെസി സിൽവെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കൈൻ കച്ചവടക്കാരെന്ന് വ്യക്തമാക്കി അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ന്യൂ ജനറേഷൻ സിനിമാക്കാരെ ലക്ഷ്യമിട്ട് സ്മോക്ക് പാർട്ടികൾ സംഘടിപ്പിച്ച് കൊക്കൈൻ കച്ചവടമാണ് ബ്ലസിയും സംഘവും ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു വമ്പൻ സ്മോക് പാർട്ടിക്ക് തൊട്ടുമുമ്പായിരുന്നു ഇവരുടെ അറസ്റ്റ്. ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കൊക്കെയ്ൻ കച്ചവടം നടത്താൻ ബ്ലസി ക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. അതിന്റെ ആദ്യ പടിയായാണ് ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ പരിചയപ്പെട്ട ഒക്കാവോ ചിഗോസി കോളിൻസ് കൊക്കെയ്നുമായി കൊച്ചിയിലെത്തിയത്. കൂടുതൽ കൊക്കെയ്ൻ ഇടപാടുകൾ നേടാൻ 10 ഗ്രാമിന് 30,000 രൂപ മാത്രമാണ് ഒക്കാവോ വാങ്ങിയത്.

2015 ജനുവരി 30ന് രാത്രി വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റിൽ ബൽി സ്മോക്ക് പാർട്ടി സംഘടിപ്പിച്ചത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. എത്തരത്തിലാണ് പാർട്ടിയും മറ്റും നടത്തേണ്ടതെന്ന് മനസ്സിലാക്കാൻ. കോളിൻസ് കൊണ്ടുവന്ന കൊക്കെയ്നിന്റെ ടെസ്റ്റ് ഡോസെന്ന നിലയിലാണ് ഈ പാർട്ടിയിൽ ഉപയോഗിച്ചത്. കൊക്കെയ്ൻ വിൽക്കാൻ പിറ്റേദിവസം നഗരത്തിലെ ബൈപാസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി ഒരുക്കിയിരുന്നു.ഒക്കാവോയ്ക്ക് പണം നൽകാൻ സുഹൃത്തിനോട് ബൽി 40,000 രൂപ കടം വാങ്ങിയതായും തെളിഞ്ഞു. കൊക്കെയ്ൻ ഇടപാടിന്റെ തലേദിവസം ഇവരുടെ അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്. ഈ പണം പിൻവലിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ന്യൂ ജനറേഷൻ സിനിമാക്കാരുമായുള്ള പരിചയം കൊക്കെയ്ൻ ബിസിനസിസ് സഹായകമാകുമെന്നും ബ്ലെസി കരുതി.

ഇവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ നിശാ പാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. അതോടെയാണ് പാർട്ടികളിൽ കൊക്കെയ്ൻ വിൽക്കാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞത്. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളുമായി ഒക്കാവോ നേരത്തേ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിലോട്ടൊന്നും അന്വേഷണം കടന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP