Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഗരമേഖലയിലെ തൊഴിലില്ലായ്മ ഉയരുന്നത് ആശങ്കപ്പെടുത്തും വിധം; എട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്ക് കൂപ്പു കുത്തി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടം കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വെല്ലുവിളി; ധനക്കമ്മിയും ലക്ഷ്യത്തിലെത്തിക്കാൻ മോദി സർക്കാരിന് കഴിയില്ല; തലവേദന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധം തന്നെ; എണ്ണ വിലക്കയറ്റവും അതിരൂക്ഷമാകും; സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് എത്തുന്നില്ല; രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

നഗരമേഖലയിലെ തൊഴിലില്ലായ്മ ഉയരുന്നത് ആശങ്കപ്പെടുത്തും വിധം; എട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്ക് കൂപ്പു കുത്തി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടം കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വെല്ലുവിളി; ധനക്കമ്മിയും ലക്ഷ്യത്തിലെത്തിക്കാൻ മോദി സർക്കാരിന് കഴിയില്ല; തലവേദന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധം തന്നെ; എണ്ണ വിലക്കയറ്റവും അതിരൂക്ഷമാകും; സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് എത്തുന്നില്ല; രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് കേന്ദ്ര സർക്കാർ തന്നെ. വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകുന്നതിന് തെളിവാണ് ഇത്. വിലവർദ്ധനവിൽ രാജ്യം പൊറുതിമുട്ടുമ്പോഴാണ് ഇത്തരത്തിലൊലു അവസ്ഥ. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും ഫലം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.

കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്.

രാജ്യത്തെ സംബന്ധിച്ച് ആഭ്യന്തര വളർച്ചാ(ജി.ഡി.പി) കണക്കുകൾ അതിപ്രധാനമാണ്. നിക്ഷേപകരേയും വൻകിട ബിസിനസുകാർക്കും ഇത് നിർണ്ണായകം തന്നെയാണ്. ബാങ്കിങ് ഇതര ധനകാര്യ മേഖല(എൻ.ബി.എഫ്.സി) നേരിടുന്ന സാമ്പത്തിക ഞെരുക്കം തുടരുമെന്നു രാജ്യാന്തര റേറ്റിങ് ഏജൻിസയായ ഫിച്ച് മുന്നറിയിപ്പ് നൽകുന്നു. 2020ൽ ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചാ വേഗം കുറവായിരിക്കും. രാജ്യാന്തര വിപണികളുടെ തളർച്ചയും മെല്ലെപോക്കുമാണു തിരിച്ചടികൾക്കു കാരണം. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്(ഐ.എൽ. ആൻഡ് എഫ്.എസ്) തിരിച്ചടവുകൾ മുടക്കിയതോടെയാണ് മേഖലയിലെ പ്രശ്നങ്ങൾ പുറംലോകമറിഞ്ഞത്. ഫണ്ട് സ്വരൂപിക്കാനുള്ള മേഖലയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ലെന്നും പ്രവർത്തനച്ചെലവ് വർധിച്ചെന്നും ഫിച്ച് വ്യക്തമാക്കി. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ തളർച്ചയാണ് രാജ്യത്തെ വാഹന മേഖലയേയും വ്യാവസായിക മേഖലയേയും തകർച്ചയിലേക്കു നയിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങളും മന്ദഗതിയിലായിരുന്നു.

രാജ്യാന്തര വിപണിയിലെ യു.എസ്-ചൈന വ്യാപാരയുദ്ധം തന്നെയാണു ഇന്ത്യയ്ക്കു തലവേദനയായത്. എന്നാൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും തുടർന്നതോടെ വിദേശകരുതൽ ധനവും ധനക്കമ്മിയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. ഒരുവേള മൂല്യം 72ലേക്കു ഇടിയുമെന്നു തോന്നിച്ചെങ്കിലും 71.79ൽ വ്യാപാരം അവസാനിപ്പിച്ചത് ആശ്വാസമായി. ഐ.ഐ.പി, വൈദ്യുതി ഉപഭോഗം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട പണപ്പെരുപ്പ നിരക്ക് വരെയുള്ള എല്ലാ സൂചകങ്ങളും ചൂണ്ടിക്കാണിക്കുന്നത് സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് കടന്നിട്ടില്ല എന്നതാണ്.

ഉപഭോഗത്തിലെ മാന്ദ്യം ആശങ്കാജനകമാണ്. വളർച്ച 4.5 ശതമാനമായി കുറയുന്നതോടെ ഡിസംബറിൽ റിസർവ് ബാങ്ക് അടുത്ത പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഗ്രാമീണ ഉപഭോത്തിലുണ്ടായ ഇടിവും സ്വകാര്യ നിക്ഷേപം കുറയുന്നതും തൊഴിലവസരം കുറയുന്നതും അടിസ്ഥാനസൗകര്യ വികസനം നടക്കാത്തും രൂപയുടെ മൂല്യത്തകർച്ചയും എണ്ണവിലക്കയറ്റവും പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തികവർഷം രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 3.7 ശതമാനമാകുമെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. സർക്കാരിന്റെ ലക്ഷ്യം 3.3 ശതമാനമായിരുന്നു.

പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ടുള്ള സർക്കാർ ഇടപെടലായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നതിന് തെളിവാണ് പുറത്തു വന്ന കണക്കുകൾ. കേന്ദ്ര സർക്കാർ ചെലവ് ചുരുക്കലിന് മുമ്പോട്ട് വന്നതും ഈ സാഹചര്യത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിൽ അഗാധമായ ആശങ്കയുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വ്യക്തമാക്കി കഴിഞ്ഞു. സാമ്പത്തിക നയത്തിൽ മാറ്റം വരുത്തിയത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിൽ നിന്ന് ആത്മവിശ്വാത്തിലേക്ക് സാമ്പത്തിക വളർച്ച മാറണം. ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്നാൽ സമൂഹത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്മോഹൻ കുറ്റപ്പെടുത്തി.

ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെയാണ് കണക്കുകൾ. നഗരമേഖലകളിലെ തൊഴിലില്ലായ്മാ നിരക്കിലാണ് വൻവർധന രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഗ്രാമീണമേഖലയിലെ നിരക്ക് കുറഞ്ഞു. വിപണികൾ എട്ട് ശതമാനം നിരക്ക് കൈവരിച്ചാൽ മാത്രമാകും തൊഴിലല്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കാനാകുകയെന്നാണു വിലയിരുത്തൽ. ഒക്ടോബറിൽ രാജ്യത്തെ ഏട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്കു കൂപ്പുകുത്തി. കൽക്കരി, ഊർജം, സിമെന്റ് വ്യവസായങ്ങളിലാണ് തളർച്ച പ്രകടമായത്.

വൈദ്യൂതി, സ്റ്റീൽ, പെട്രോളിയം, റിഫൈനറി ഉൽപ്പന്നങ്ങൾ, കൽക്കരി, സിമെന്റ്, പ്രകൃതിവാതകം, വളം എന്നിവയാണ് തളരുന്ന മേഖലകൾ. വളർച്ചാനിരക്കിലുണ്ടായ കുത്തനെയുള്ള ഇടിവ്, വിപണികളിലെ സാമ്പത്തിക ഞെരുക്ക,. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ മെല്ലേപോക്ക്, റിട്ടെയിൽ ബിസിനസ്, വാഹന വിപണി, റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖല തുടങ്ങിയവയുടെ വരുമാന നഷ്ടം എന്നിവയെല്ലാം പ്രതിസന്ധിക്ക് കാരണമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കടം വർധിക്കുന്നുവെന്നതും ആശങ്കപ്പെടുത്തുന്നു. വരുമാനത്തിന്റെ 23 ശതമാനവും സർക്കാർ ചെലവഴിക്കുന്നത് തിരിച്ചടവുകൾക്കാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP