Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

145 രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്‌ളൈറ്റിൽ പറത്തി എമിറേറ്റ്‌സ്; നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിൽ ലോകത്തെ ഭാഷാ വർഗവൈവിധ്യങ്ങളെ യുഎഇയുടെ ആകാശത്തിലൂടെ പറത്തി ചരിത്രമാക്കി എമിറേറ്റ്‌സ് വിമാനക്കമ്പനി

145 രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്‌ളൈറ്റിൽ പറത്തി എമിറേറ്റ്‌സ്; നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിൽ ലോകത്തെ ഭാഷാ വർഗവൈവിധ്യങ്ങളെ യുഎഇയുടെ ആകാശത്തിലൂടെ പറത്തി ചരിത്രമാക്കി എമിറേറ്റ്‌സ് വിമാനക്കമ്പനി

സ്വന്തം ലേഖകൻ

ദുബായ്: ലോകത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ച് 145 രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്‌ളൈറ്റിൽ പറത്തി എമിറേറ്റ്‌സ് വിമാനക്കമ്പനി ചരിത്രമെഴുതി. യുഎഇയുടെ നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിലാണ് ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്‌ളൈറ്റിൽ അണിനിരത്തി് എമിറേറ്റ്‌സ് ചരിത്രം കുറിച്ചത്. ലോകത്തെ പല ഭാഷ, മതം, സംസ്‌ക്കരം എന്നിവ പിന്തുടരുന്ന 145 രാജ്യങ്ങളിലെ പൗരന്മാരാണ് എമിറേറ്റിന്റെ ദേശിയ ദിനത്തിന്റെ മോദി കൂട്ടി എമിറേറ്റ് വിമാനത്തിൽ പറന്നത്.

Today we made history and created a Guinness world record as we welcomed 145 nationalities on Emirates flight EK2019 in celebration of the 48th UAE National Day and Year of Tolerance. @GWR #FlyEmiratesFlyBetter #EK2019 #YearofTolerance https://t.co/tsDLWdRxl8 pic.twitter.com/6IFDM3ywGK

- Emirates Airline (@emirates) November 29, 2019

വെള്ളിയാഴ്ചയായിരുന്നു ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ എമിറേറ്റ്‌സിന്റെ ചരിത്ര പറക്കൽ. 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്‌സിന്റെ ഇകെ 2019 ഫ്‌ളൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോൾ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ ആകാശത്തിലൂടെയും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയിൽ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നൽകിയിരുന്നു.

സഹവർത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ ചേതന ഉൾക്കൊള്ളുന്നതായിരുന്നു ഈ ഫ്‌ളൈറ്റെന്ന് എമിറേറ്റ്‌സ് എയർലൈൻ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റൻ അബ്ബാസ് ഷാബാനും ക്യാപ്റ്റൻ ഷെയ്ഖ് സഈദ് അൽ മക്തൂമുമാണ് ഫ്‌ളൈറ്റ് പറത്തിയത്. ജർമൻ പൗരനായ കാറിൻ അർനിങ് ഫസ്റ്റ് ഓഫിസറായി.

22 അംഗ കാബിൻ ക്രൂവിൽ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്‌സിന്റെ ശരാശരി കാബിൻ ക്രൂവിൽ 15 രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ ഒരു എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ ശരാശരി 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഉണ്ടാകുക. 145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്‌ളൈറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി.

വൈവിധ്യമാർന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്‌സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റിൽ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങൾ വിലയിരുത്തിയ ഗിന്നസ് വേൾഡ് റെക്കോഡ്‌സ് ഡയറക്ടർ തലാൽ ഒമർ പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നിൽ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP