Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാഴാഴ്ച വൈകിട്ട് ഗൾഫിലുള്ള ഭർത്താവ് മടങ്ങി വരുന്നുണ്ടെന്ന് അറിഞ്ഞു; പുലർച്ചെ തന്നെ ബാഗുമെടുത്ത് കാമുകനൊപ്പം നാടുവിട്ടു; മൂന്നുമക്കളുള്ള 34 കാരി വീട്ടമ്മ ഒളിച്ചോടിയത് 23 കാരനൊപ്പം; ഡൽഹിയിൽ വെച്ച് പിടികൂടിയ കമിതാക്കളെ നാളെ വിമാനമാർഗം നാട്ടിലെത്തിക്കും; കേസെടുത്ത് പൊലീസ്

വ്യാഴാഴ്ച വൈകിട്ട് ഗൾഫിലുള്ള ഭർത്താവ് മടങ്ങി വരുന്നുണ്ടെന്ന് അറിഞ്ഞു; പുലർച്ചെ തന്നെ ബാഗുമെടുത്ത് കാമുകനൊപ്പം നാടുവിട്ടു; മൂന്നുമക്കളുള്ള 34 കാരി വീട്ടമ്മ ഒളിച്ചോടിയത് 23 കാരനൊപ്പം; ഡൽഹിയിൽ വെച്ച് പിടികൂടിയ കമിതാക്കളെ നാളെ വിമാനമാർഗം നാട്ടിലെത്തിക്കും; കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മൂന്നുമക്കളുടെ മാതാവായ വീട്ടമ്മ ഒളിച്ചോടിയത് 23കാരനൊപ്പം. ഒളിച്ചോട്ടം ഗൾഫിലുള്ള ഭർത്താവ് തിരിച്ചുവരുന്നുണ്ടെന്നറിഞ്ഞതോടെ. ഡൽഹിയിൽവെച്ച് പിടികൂടിയ കമിതാക്കളെ നാളെ വിമാനമാർഗം നാട്ടിലെത്തിക്കും.ഇരുപത്തിമൂന്നുകാരനായ
 കാമുകനോടൊപ്പം ഒളിച്ചോടിയ 34 കാരിയായ വീട്ടമ്മയെ പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മൂന്നു കുട്ടികളുടെ മാതാവായ കുടുംബിനി മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ യുവാവിനൊപ്പം നാടു വിട്ടത്. വിദേശത്തുള്ള ഭർത്താവ് വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുള്ള വീട്ടമ്മയുടെ ഒളിച്ചോട്ടം. മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ കമിതാക്കളെ ഡൽഹിയിൽ വെച്ച് കണ്ടെത്തി. നാളെ ഇവരെ വിമാനമാർഗം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ശേഷം കോടതിയിൽ ഹാജരാക്കും.

34കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 23വയസ്സുകാരനായ മറ്റൊരു ഇന്നലെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറങ്കിമൂച്ചിക്കൽ കുറുപ്പൻ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തുഏകദേശം രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യുവതി കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയ്ക്കൽ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി നടുത്തൊടി അനീഷിനെ അറസ്റ്റ്‌ചെയ്തത്. പ്രതിയും പരാതിക്കാരിയും തമ്മിൽ ഏകദേശം പത്തുവയസ്സിൽപരം വയസ്സിന് വ്യത്യാസമുണ്ട്. പ്രതിയായ അനീഷിന് 23വയസ്സുംപരാതിക്കാരിയായ യുവതിക്ക് 34വയസ്സോളവും പ്രായമുള്ളായാണ് വിവരം. ഇവർ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് യുവാവ് വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും അവസാനം പീഡിപ്പിച്ച ശേഷം വിവാഹത്തിൽനിന്നും പിന്മാറുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പലരുടേയും മൊഴി ഇനിയും രേഖപ്പെടുത്താനുണ്ടെന്നും കോട്ടയ്ക്കൽ എസ്‌ഐ റിയാസ് ചാക്കീരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP