Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ചത് വടകരയിൽ; കായംകുളത്ത് ദേശീയപാതയും എറണാകുളത്ത് എംജി റോഡും ഉപരോധിച്ചു; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധവുമായി കെഎസ്‌യു

മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ചത് വടകരയിൽ; കായംകുളത്ത് ദേശീയപാതയും എറണാകുളത്ത് എംജി റോഡും ഉപരോധിച്ചു; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധവുമായി കെഎസ്‌യു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രതിഷേധം. വടകരയിൽ മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പന്ത്രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് കെഎസ് യു പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

ഇതേത്തുടർന്ന് വൻ ഗതാഗത തടസം ഉണ്ടായി. എറണാകുളത്തും കോൺഗ്രസ് പ്രതിഷേധം ഉണ്ടായി. പ്രവർത്തകര് എംജി റോഡ് ഉപരോധിച്ചു. എറണാകുളം എംഎൽഎ ടി ജെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി. അറസ്റ്റ് വരിക്കാതെ പ്രവർത്തകർ പ്രതിരോധിക്കുകയായിരുന്നു. തുടർന്ന് റോഡിൽ ടയർ കൂട്ടി കത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP