Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാരാരിക്കുളത്ത് സൈക്കിൾ യാത്രക്കാരന്റെ മാല പൊട്ടിച്ച് കടന്ന മൂന്നംഗ സംഘം അറസ്റ്റിൽ; പ്രതികൾക്കെതിരെ വെറേയും കേസുകളെന്ന് പൊലീസ്

മാരാരിക്കുളത്ത് സൈക്കിൾ യാത്രക്കാരന്റെ മാല പൊട്ടിച്ച് കടന്ന മൂന്നംഗ സംഘം അറസ്റ്റിൽ; പ്രതികൾക്കെതിരെ വെറേയും കേസുകളെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: സൈക്കിൾ യാത്രക്കാരനെ തടഞ്ഞുനിർത്തി കഴുത്തിലെ മാല പൊട്ടിച്ചു കടന്ന മൂന്ന് പേർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8ാം വാർഡ് സായൂജ്യം വീട്ടിൽ അനിരുദ്ധന്റെ (59) മൂന്ന് പവൻ സ്വർണ്ണ മാല പൊട്ടിച്ച തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ചിറയിൽ സുധീഷ് (വെരുക് 29), കൊച്ചുപറമ്പിൽ കെ. എസ്. അജിത്ത് (പശ 26), 14ാം വാർഡ് വനസ്വർഗത്തുവെളി സലിമോൻ (ലാലൻ 37) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 26ന് രാത്രി ഒൻപതരയോടെ കണിച്ചുകുളങ്ങര പൊഴിക്കൽ ഭാഗത്തായിരുന്നു സംഭവം.

അനിരുദ്ധൻ വീട്ടിലേക്കു പോകുന്നതിനിടെ സുധീഷും അജിത്തും പിറകിലൂടെ ബൈക്കിലെത്തി സൈക്കിളിന് കുറുകെയിട്ട് തടഞ്ഞ് മാല തട്ടിപ്പറിച്ചു കടക്കുകയായിരുന്നു. മാല സൂക്ഷിച്ച്, വിൽക്കാൻ ശ്രമിച്ചയാളാണ് സലിമോനെന്നും സുധീഷും അജിത്തും വേറെയും കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് അർത്തുങ്കൽ എസ്‌ഐ കെ. ശിവപ്രസാദ്, വിനോഷ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP